image

25 July 2022 2:58 AM GMT

Infra

എല്‍ ആന്‍ഡ് ടിയുടെ എട്ട് റോഡുകള്‍ 7000 കോടിക്ക് എഡല്‍വീസ് ഇന്‍ഫ്രാസ്ട്രക്ചറിന് വിൽക്കുന്നു

MyFin Desk

L&T
X

Summary

 പ്രമുഖ എഞ്ചിനീയറിംഗ് കമ്പനിയായ ലാര്‍സന്‍ ആന്‍ഡ് ടൂബ്രോ (എല്‍ ആന്‍ഡ് ടി) നിര്‍മ്മിച്ച് കൈകാര്യം ചെയ്യുന്ന എട്ട് റോഡുകള്‍ 7,000 കോടി രൂപയ്ക്ക് എഡല്‍വീസ് ഇന്‍ഫ്രാസ്ട്രക്ചര്‍ യീല്‍ഡ് പ്ലസിന് വില്‍ക്കുന്നു. എഡല്‍വീസ് ആള്‍ട്ടര്‍നേറ്റീവ് അസറ്റ് അഡൈ്വസേഴ്‌സിന്റെ നിയന്ത്രണത്തിലുള്ള നിര്‍മാണ വിഭാഗമാണ് എഡല്‍വീസ് ഇന്‍ഫ്രാസ്ട്രക്ചര്‍ യീല്‍ഡ് പ്ലസ്. റോഡുകള്‍ ഉള്‍പ്പെടുന്ന കരാറുകള്‍ക്കു പുറമേ ഒരു എനര്‍ജി ട്രാന്‍സ്മിഷനും കൈമാറ്റം ചെയ്യപ്പെടുന്നുണ്ട്. ആസ്തി ലളിതമാക്കല്‍ പദ്ധതിയുടെ ഭാഗമായി പ്രധാന പദ്ധതികൾ പലതും ഒഴിവാക്കുന്ന എല്‍ ആന്‍ഡ് ടിയുടെ നടപടിയുടെ തുടര്‍ച്ചയാണിത്. […]


പ്രമുഖ എഞ്ചിനീയറിംഗ് കമ്പനിയായ ലാര്‍സന്‍ ആന്‍ഡ് ടൂബ്രോ (എല്‍ ആന്‍ഡ് ടി) നിര്‍മ്മിച്ച് കൈകാര്യം ചെയ്യുന്ന എട്ട് റോഡുകള്‍ 7,000 കോടി രൂപയ്ക്ക് എഡല്‍വീസ് ഇന്‍ഫ്രാസ്ട്രക്ചര്‍ യീല്‍ഡ് പ്ലസിന് വില്‍ക്കുന്നു. എഡല്‍വീസ് ആള്‍ട്ടര്‍നേറ്റീവ് അസറ്റ് അഡൈ്വസേഴ്‌സിന്റെ നിയന്ത്രണത്തിലുള്ള നിര്‍മാണ വിഭാഗമാണ് എഡല്‍വീസ് ഇന്‍ഫ്രാസ്ട്രക്ചര്‍ യീല്‍ഡ് പ്ലസ്. റോഡുകള്‍ ഉള്‍പ്പെടുന്ന കരാറുകള്‍ക്കു പുറമേ ഒരു എനര്‍ജി ട്രാന്‍സ്മിഷനും കൈമാറ്റം ചെയ്യപ്പെടുന്നുണ്ട്.
ആസ്തി ലളിതമാക്കല്‍ പദ്ധതിയുടെ ഭാഗമായി പ്രധാന പദ്ധതികൾ പലതും ഒഴിവാക്കുന്ന എല്‍ ആന്‍ഡ് ടിയുടെ നടപടിയുടെ തുടര്‍ച്ചയാണിത്. ഈ മാസം തുടക്കത്തിൽ ഇതു സംബന്ധിച്ച കരാറില്‍ ഇരു കമ്പനികളും ഒപ്പു വച്ചിരുന്നു. എന്നാല്‍ നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എന്‍എച്ച്എഐ)യില്‍ നിന്നും സെബിയില്‍ നിന്നുമുള്ള അനുമതികള്‍ക്കായി കാത്തിരിക്കുകയാണ് കമ്പനികള്‍.
അതേസമയം വിപുലീകരണത്തിന്റെ ഭാഗമായി മുംബൈയില്‍ 8,000 കോടി രൂപയുടെ സംയോജിത വികസനത്തിന് എല്‍ ആന്‍ഡ് ടിയുടെ റിയല്‍ എസ്‌റ്റേറ്റ് ഡെവലപ്‌മെന്റ് വിഭാഗം കരാറിലേര്‍പ്പെട്ടിട്ടുണ്ട്. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ പ്രധാന മെട്രോ നഗരങ്ങളില്‍ വര്‍ഷം തോറും അഞ്ച് മില്യണ്‍ ചതുരശ്ര അടി വര്‍ധനയാണ് കമ്പനി ലക്ഷ്യമിടുന്നത്.