22 July 2022 3:34 AM GMT
Summary
പഞ്ചാബിലെ ലുധിയാനയില്‍ രാജ്യത്തെ രണ്ടാമത്തെ ഉത്പാദന പ്ലാന്റിന്റെ നിര്‍മാണം ആരംഭിച്ചതായി ഹീറോ ഇലക്ട്രിക് അറിയിച്ചു. ഉത്പാദന ശേഷി വര്‍ധിപ്പിക്കാന്‍ ലക്ഷമിട്ടുകൊണ്ടുള്ള കമ്പനിയുടെ പുതിയ പ്ലാന്റിന് പ്രതിവര്‍ഷം 2 ലക്ഷം വാഹനങ്ങളുടെ വാര്‍ഷിക ഉത്പാദന ശേഷിയുണ്ട്. പുതിയ പ്ലാന്റ് 10 ഏക്കര്‍ സ്ഥലത്താണ് നിര്‍മിക്കുന്നത്. വരാനിരിക്കുന്ന ഗ്രീന്‍ഫീല്‍ഡ് പ്ലാന്റ് മികച്ച മൊബിലിറ്റി സൊല്യൂഷന്‍ നല്‍കുന്നതിനും ഇലക്ട്രിക് ഇരുചക്രവാഹനങ്ങളുടെ വര്‍ധിച്ച ഡിമാന്‍ഡ് നിറവേറ്റുന്നതിനും സഹായിക്കുമെന്ന് ഹീറോ ഇലക്ട്രിക് മാനേജിംഗ് ഡയറക്ടര്‍ നവീന്‍ മുഞ്ജാല്‍ പറഞ്ഞു. പുതിയ ബാറ്ററി രൂപകല്പനയും വികസനവും […]
പഞ്ചാബിലെ ലുധിയാനയില്‍ രാജ്യത്തെ രണ്ടാമത്തെ ഉത്പാദന പ്ലാന്റിന്റെ നിര്‍മാണം ആരംഭിച്ചതായി ഹീറോ ഇലക്ട്രിക് അറിയിച്ചു. ഉത്പാദന ശേഷി വര്‍ധിപ്പിക്കാന്‍ ലക്ഷമിട്ടുകൊണ്ടുള്ള കമ്പനിയുടെ പുതിയ പ്ലാന്റിന് പ്രതിവര്‍ഷം 2 ലക്ഷം വാഹനങ്ങളുടെ വാര്‍ഷിക ഉത്പാദന ശേഷിയുണ്ട്. പുതിയ പ്ലാന്റ് 10 ഏക്കര്‍ സ്ഥലത്താണ് നിര്‍മിക്കുന്നത്.
വരാനിരിക്കുന്ന ഗ്രീന്‍ഫീല്‍ഡ് പ്ലാന്റ് മികച്ച മൊബിലിറ്റി സൊല്യൂഷന്‍ നല്‍കുന്നതിനും ഇലക്ട്രിക് ഇരുചക്രവാഹനങ്ങളുടെ വര്‍ധിച്ച ഡിമാന്‍ഡ് നിറവേറ്റുന്നതിനും സഹായിക്കുമെന്ന് ഹീറോ ഇലക്ട്രിക് മാനേജിംഗ് ഡയറക്ടര്‍ നവീന്‍ മുഞ്ജാല്‍ പറഞ്ഞു. പുതിയ ബാറ്ററി രൂപകല്പനയും വികസനവും ഭാവി ഉത്പന്നങ്ങളും നിര്‍മ്മിക്കുന്നതിനുള്ള കേന്ദ്രമായിരിക്കും പുതിയ പ്ലാന്റ്.