19 July 2022 4:59 AM GMT
Summary
ഇന്ത്യന്‍ ഓയില്‍ റിഫൈനറികളുടെ വൈദ്യുതി ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി പൊതുമേഖലാ സ്ഥാപനമായ എന്‍ടിപിസിയും ഇന്ത്യന്‍ ഓയിലും ഒരു സംയുക്ത സംരംഭ സ്ഥാപനം രൂപീകരിക്കുന്നതിനായി കരാറില്‍ ഒപ്പുവച്ചു. ഇന്ത്യന്‍ ഓയില്‍ റിഫൈനറികള്‍ക്ക് പുനരുപയോഗ ഊര്‍ജ അധിഷ്ഠിത പവര്‍ പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിനായാണ് ഇരു കമ്പനികളും ഒന്നിച്ചത്. രാജ്യത്തെ പുനരുപയോഗ ഊര്‍ജ സ്രോതസ്സുകളുടെ ഉപയോഗവും ശേഷിയും വര്‍ധിപ്പിക്കുക എന്ന ലക്ഷ്യം കൈവരിക്കുന്നതിന് ഇത് സഹായിക്കും. ഒരു ലക്ഷ്യത്തിനുവേണ്ടി രണ്ട് ഊര്‍ജ്ജ കമ്പനികള്‍ തമ്മിലുള്ള ഈ സംയുക്ത സംരംഭം ടീം വര്‍ക്കിന്റെയും മറ്റുള്ളവര്‍ക്ക് പിന്തുടരാന്‍ […]
ഇന്ത്യന്‍ ഓയില്‍ റിഫൈനറികളുടെ വൈദ്യുതി ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി പൊതുമേഖലാ സ്ഥാപനമായ എന്‍ടിപിസിയും ഇന്ത്യന്‍ ഓയിലും ഒരു സംയുക്ത സംരംഭ സ്ഥാപനം രൂപീകരിക്കുന്നതിനായി കരാറില്‍ ഒപ്പുവച്ചു. ഇന്ത്യന്‍ ഓയില്‍ റിഫൈനറികള്‍ക്ക് പുനരുപയോഗ ഊര്‍ജ അധിഷ്ഠിത പവര്‍ പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിനായാണ് ഇരു കമ്പനികളും ഒന്നിച്ചത്. രാജ്യത്തെ പുനരുപയോഗ ഊര്‍ജ സ്രോതസ്സുകളുടെ ഉപയോഗവും ശേഷിയും വര്‍ധിപ്പിക്കുക എന്ന ലക്ഷ്യം കൈവരിക്കുന്നതിന് ഇത് സഹായിക്കും.
ഒരു ലക്ഷ്യത്തിനുവേണ്ടി രണ്ട് ഊര്‍ജ്ജ കമ്പനികള്‍ തമ്മിലുള്ള ഈ സംയുക്ത സംരംഭം ടീം വര്‍ക്കിന്റെയും മറ്റുള്ളവര്‍ക്ക് പിന്തുടരാന്‍ കഴിയുന്ന സഹകരണത്തിന്റെയും ഉത്തമ ഉദാഹരണമാണെന്ന് എന്‍ടിപിസിയുടെ സിഎംഡി ഗുര്‍ദീപ് സിംഗ് പറഞ്ഞു. രാജ്യത്തെ രണ്ട് ഫോസില്‍ ഇന്ധന ഭീമന്‍മാരായ ഇന്ത്യന്‍ ഓയിലും എന്‍ടിപിസിയും ഹരിത ഊര്‍ജത്തിലേക്ക് തങ്ങളുടെ പാത മാറ്റുന്നതിന് കൈകോര്‍ക്കുന്നു എന്നത് ശക്തമായ പ്രസ്താവനയാണെന്ന് ഇന്ത്യന്‍ ഓയില്‍ ചെയര്‍മാന്‍ ശ്രീകാന്ത് മാധവ് വൈദ്യ പറഞ്ഞു.
ഭാവിയില്‍ എന്‍ടിപിസിയുടെ പൂര്‍ണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ എന്‍ടിപിസി ഗ്രീന്‍ എനര്‍ജി ലിമിറ്റഡ് (എന്‍ജിഇഎല്‍) ഇന്ത്യന്‍ ഓയിലിന് ആര്‍ഇ-ആര്‍ടിസി വൈദ്യുതി വിതരണം ചെയ്യുന്നതിനായി സംയുക്ത സംരംഭ സ്ഥാപനം രൂപീകരിക്കും. 2024 ഡിസംബറോടെ 650 മെഗാവാട്ട് വരെ പുനരുപയോഗിക്കാവുന്ന ഊര്‍ജം ഉപയോഗിച്ച് തങ്ങളുടെ റിഫൈനറികളുടെ അധിക വൈദ്യുതി ആവശ്യകത നിറവേറ്റാന്‍ പദ്ധതിയിടുന്നതായി ഇന്ത്യന്‍ ഓയില്‍ അറിയിച്ചു.