18 July 2022 6:43 AM GMT
Summary
ഉയരുന്ന ചെലവ് മൂലം നടപ്പു സാമ്പത്തിക വർഷത്തിലെ ദേശീയ പാത നിർമാണം പ്രതി ദിനം ശരാശരി 32 -34 കിലോമീറ്റർ ആയി കുറഞ്ഞെന്ന് ക്രിസിൽ റിപ്പോർട്ട്. കാലവർഷത്തിന് ശേഷം നിർമാണം വേഗത്തിലാക്കാൻ ലക്ഷ്യമിടുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. കോവിഡ് കാലത്തു പ്രതിദിനം 28.64 കിലോ മീറ്റർ മാത്രമാണ് നിർമാണ പ്രവർത്തങ്ങൾ നടന്നിരുന്നത്. നിർമാണ സാമഗ്രികളിൽ ഉണ്ടായ വർദ്ധനവ് നിർമാണത്തെ മന്ദഗതിയിലാക്കി. ഇത് വർഷത്തിൽ 14 ശതമാനത്തോളം കുറഞ്ഞു 1966 കിലോ മീറ്ററായി. ഈ സാഹചര്യത്തിൽ, നിർമ്മാണം പ്രതിദിനം 50 […]
ഉയരുന്ന ചെലവ് മൂലം നടപ്പു സാമ്പത്തിക വർഷത്തിലെ ദേശീയ പാത നിർമാണം പ്രതി ദിനം ശരാശരി 32 -34 കിലോമീറ്റർ ആയി കുറഞ്ഞെന്ന് ക്രിസിൽ റിപ്പോർട്ട്. കാലവർഷത്തിന് ശേഷം നിർമാണം വേഗത്തിലാക്കാൻ ലക്ഷ്യമിടുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. കോവിഡ് കാലത്തു പ്രതിദിനം 28.64 കിലോ മീറ്റർ മാത്രമാണ് നിർമാണ പ്രവർത്തങ്ങൾ നടന്നിരുന്നത്. നിർമാണ സാമഗ്രികളിൽ ഉണ്ടായ വർദ്ധനവ് നിർമാണത്തെ മന്ദഗതിയിലാക്കി. ഇത് വർഷത്തിൽ 14 ശതമാനത്തോളം കുറഞ്ഞു 1966 കിലോ മീറ്ററായി. ഈ സാഹചര്യത്തിൽ, നിർമ്മാണം പ്രതിദിനം 50 കിലോമീറ്റർ ആയി വർധിപ്പിക്കാനാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്. ഈ വർഷം 12000 മുതൽ 13000 കിലോമീറ്റർ വരെ നീളമുള്ള പദ്ധതികൾക്ക് തുടക്കമിടുമെന്നാണ് കരുതുന്നത്. ആത്മനിർബർ ഭാരതിന്റെ കീഴിൽ ഭാരത് മാല പദ്ധതിയോടനുബന്ധിചാണ് നിർമാണ പ്രവർത്തനങ്ങൾ നടത്തുക.