13 July 2022 6:56 AM IST
Summary
ജര്‍മ്മന്‍ ആഡംബര കാര്‍ നിര്‍മ്മാതാക്കളായ ഔഡിയുടെ സെഡാന്‍ വിഭാഗത്തിലെ ഏറ്റവും പുതിയ പതിപ്പായ സെഡാന്‍ എ8എല്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. 1.29 കോടി രൂപയിലാണ് ഇതിന്റെ വില ആരംഭിക്കുന്നത് (എക്‌സ്-ഷോറൂം). സെലിബ്രേഷന്‍ എഡിഷന്‍, ടെക്നോളജി എന്നീ രണ്ട് വേരിയന്റുകളിലായാണ് ഇത് പുറത്തിറക്കിയിരക്കുന്നത്. ഇവയ്ക്ക് യഥാക്രമം 1.29 കോടി രൂപയും 1.57 കോടി രൂപയുമാണ് വില. ഉപഭോക്താവിന്റെ ആവശ്യങ്ങള്‍ക്കനുസരിച്ച് രണ്ട് ട്രിമ്മുകളും വ്യക്തിഗതമാക്കാവുന്നതാണ്. സെലിബ്രേഷന്‍ എഡിഷന്‍ അഞ്ച് സീറ്റുകളോടെ ലഭ്യമാക്കിയപ്പോള്‍, ടെക്‌നോളജി വേരിയന്റ് നാല്, അഞ്ച് സീറ്റ് കോണ്‍ഫിഗറേഷനുകളില്‍ ലഭ്യമാണ്. […]
ജര്‍മ്മന്‍ ആഡംബര കാര്‍ നിര്‍മ്മാതാക്കളായ ഔഡിയുടെ സെഡാന്‍ വിഭാഗത്തിലെ ഏറ്റവും പുതിയ പതിപ്പായ സെഡാന്‍ എ8എല്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. 1.29 കോടി രൂപയിലാണ് ഇതിന്റെ വില ആരംഭിക്കുന്നത് (എക്‌സ്-ഷോറൂം). സെലിബ്രേഷന്‍ എഡിഷന്‍, ടെക്നോളജി എന്നീ രണ്ട് വേരിയന്റുകളിലായാണ് ഇത് പുറത്തിറക്കിയിരക്കുന്നത്. ഇവയ്ക്ക് യഥാക്രമം 1.29 കോടി രൂപയും 1.57 കോടി രൂപയുമാണ് വില. ഉപഭോക്താവിന്റെ ആവശ്യങ്ങള്‍ക്കനുസരിച്ച് രണ്ട് ട്രിമ്മുകളും വ്യക്തിഗതമാക്കാവുന്നതാണ്.
സെലിബ്രേഷന്‍ എഡിഷന്‍ അഞ്ച് സീറ്റുകളോടെ ലഭ്യമാക്കിയപ്പോള്‍, ടെക്‌നോളജി വേരിയന്റ് നാല്, അഞ്ച് സീറ്റ് കോണ്‍ഫിഗറേഷനുകളില്‍ ലഭ്യമാണ്. ഇത് തങ്ങള്‍ക്കൊരു ബ്രാന്‍ഡ് ഷേപ്പറാണെന്നും ഈ കാറുകള്‍ ഉപയോഗിച്ച് വ്യക്തിഗതമാക്കുന്നതിലും കസ്റ്റമൈസേഷനിലും തങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നുവെന്നും ഔഡി ഇന്ത്യ ഹെഡ് ബല്‍ബീര്‍ സിംഗ് ധില്ലണ്‍ പറഞ്ഞു. 5.7 സെക്കന്‍ഡില്‍ 0-100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ കഴിയുന്ന 340 എച്ച്പി പവര്‍ ഔട്ട്പുട്ടുള്ള 48V മൈല്‍ഡ്-ഹൈബ്രിഡ് എഞ്ചിനുമായി ഘടിപ്പിച്ച 3-ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് പ്രീമിയം സെഡാന്റെ കരുത്ത്.