11 July 2022 7:26 AM GMT
Summary
ഫോളോ ഓണ്‍ പബ്ലിക് ഓഫര്‍ (എഫ് പി ഒ) നടത്തുന്നതിന് സജ്ജമായി സ്റ്റീല്‍ എക്സ്ചേഞ്ച് ഇന്ത്യ ലിമിറ്റഡ്. ജൂലൈ 12നാണ് എഫ്പിഒ ആരംഭിക്കുന്നത്. 600 കോടി രൂപ വരെ ഇക്വിറ്റി റൂട്ട് വഴി സമാഹരിക്കാനുള്ള നീക്കത്തിലാണ് കമ്പനി. കമ്പനിയുടെ സബ് ഡിവിഷന്‍ ഇക്വിറ്റി ഓഹരികള്‍ 10 രൂപ മുഖവിലയില്‍ നിന്ന് ഒരു രൂപ മുഖവിലയുള്ള ഇക്വിറ്റി ഓഹരികളാക്കി വിഭജിച്ചാണ് വില്‍പന നടത്തുന്നത്. ഇക്വിറ്റി ഷെയറുകളും ഇക്വിറ്റി ഷെയറുകളാക്കി മാറ്റാവുന്ന സെക്യൂരിറ്റികളും കണ്‍വെര്‍ട്ടിബിള്‍-നോണ്‍ കണ്‍വെര്‍ട്ടിബിള്‍ ഡിബഞ്ചറുകളും ഇഷ്യു ചെയ്യുകയാണ് […]
ഫോളോ ഓണ്‍ പബ്ലിക് ഓഫര്‍ (എഫ് പി ഒ) നടത്തുന്നതിന് സജ്ജമായി സ്റ്റീല്‍ എക്സ്ചേഞ്ച് ഇന്ത്യ ലിമിറ്റഡ്. ജൂലൈ 12നാണ് എഫ്പിഒ ആരംഭിക്കുന്നത്. 600 കോടി രൂപ വരെ ഇക്വിറ്റി റൂട്ട് വഴി സമാഹരിക്കാനുള്ള നീക്കത്തിലാണ് കമ്പനി. കമ്പനിയുടെ സബ് ഡിവിഷന്‍ ഇക്വിറ്റി ഓഹരികള്‍ 10 രൂപ മുഖവിലയില്‍ നിന്ന് ഒരു രൂപ മുഖവിലയുള്ള ഇക്വിറ്റി ഓഹരികളാക്കി വിഭജിച്ചാണ് വില്‍പന നടത്തുന്നത്.
ഇക്വിറ്റി ഷെയറുകളും ഇക്വിറ്റി ഷെയറുകളാക്കി മാറ്റാവുന്ന സെക്യൂരിറ്റികളും കണ്‍വെര്‍ട്ടിബിള്‍-നോണ്‍ കണ്‍വെര്‍ട്ടിബിള്‍ ഡിബഞ്ചറുകളും ഇഷ്യു ചെയ്യുകയാണ് കമ്പനി. ഇതുവഴി 600 കോടി രൂപയുടെ മൂലധനം സമാഹരിക്കാനാണ് തീരുമാനമെന്ന് അധികൃതര്‍ വ്യക്തമാക്കി. ഉപഭോക്തൃ അടിത്തറ വികസിപ്പിക്കുന്നതിനുള്ള ശ്രമത്തിലാണ് കമ്പനിയിപ്പോള്‍.
വിസാഗ് പ്രൊഫൈല്‍സ് ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ളതാണ് സ്റ്റീല്‍ എക്സ്ചേഞ്ച് ഇന്ത്യ ലിമിറ്റഡ്. ബിഎസ്ഇയിലും എന്‍എസ്ഇയിലും കമ്പനി ലിസ്റ്റ് ചെയ്തിട്ടുമുണ്ട്. സിംഹാദ്രി ടി എം ടി എന്ന സ്റ്റീല്‍ ബാര്‍ കമ്പനിയുടെ പ്രധാന ഉത്പന്നങ്ങളിലൊന്നാണ്. ആന്ധ്രപ്രദേശില്‍ പ്രവര്‍ത്തിക്കുന്ന ഏറ്റവും വലിയ സ്റ്റീല്‍ പ്ലാന്റും സ്റ്റീല്‍ എക്സ്ചേഞ്ച് ഇന്ത്യ ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ളതാണ്. ഇന്ത്യന്‍ റെയില്‍വേയ്ക്കുള്‍പ്പടെ സ്റ്റീല്‍ ഉത്പന്നങ്ങള്‍ കമ്പനി വിതരണം ചെയ്യുന്നുണ്ട്. പ്രാഥമിക പബ്ലിക് ഓഫറിംഗിന് (ഐപിഒ) ശേഷമുള്ള ഓഹരികളുടെ അധിക ഇഷ്യൂവാണ് ഫോളോ-ഓണ്‍ പബ്ലിക് ഓഫര്‍ എന്നത്. എഫ്പിഒയ്ക്ക് സെക്കന്‍ഡറി ഓഫര്‍ എന്നും പേരുണ്ട്.