9 July 2022 4:44 AM GMT
Summary
പെട്രോള്‍, ഡീസല്‍ വില വര്‍ധനവില്‍ നിന്നേറ്റ ഷോക്കില്‍ വാഹന ഉടമകള്‍ മാറി ചിന്തിക്കാന്‍ തുടങ്ങിയിരുന്നു. ഇപ്പോ ട്രെന്‍ഡില്‍ ഇലക്ട്രിക് വാഹനങ്ങളും സ്ഥാനം പിടിച്ച് കഴിഞ്ഞു. പരിസ്ഥിതി സൗഹൃദവുമായതിനാല്‍ സര്‍ക്കാരുകളുടെ കാര്‍ബണ്‍ നിയന്ത്രണത്തിലും സ്ഥാപനം പിടിച്ചിട്ടുണ്ട് ഈ വിഭാഗം വാഹനങ്ങള്‍. അതിനാല്‍ നികുതിയിനത്തിലും കാര്യമായ പരിഗണനകള്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ നല്‍കുന്നുണ്ട്. പല മുന്‍നിര വാഹന നിര്‍മ്മാതാക്കളും മികച്ച സവിശേഷതയോടെയാണ് ഇലക്ട്രിക് വാഹനങ്ങള്‍ വിപണിയിലെത്തിക്കുന്നത്. ആവശ്യക്കാരുടെ വര്‍ധന കമ്പനികളെ ഉത്സാഹികളുമാക്കുന്നുണ്ട്. ദിനം പ്രതിയുള്ള ഇന്ധന വില വര്‍ധനവില്‍ ദീര്‍ഘകാല […]
പെട്രോള്‍, ഡീസല്‍ വില വര്‍ധനവില്‍ നിന്നേറ്റ ഷോക്കില്‍ വാഹന ഉടമകള്‍ മാറി ചിന്തിക്കാന്‍ തുടങ്ങിയിരുന്നു. ഇപ്പോ ട്രെന്‍ഡില്‍ ഇലക്ട്രിക് വാഹനങ്ങളും സ്ഥാനം പിടിച്ച് കഴിഞ്ഞു. പരിസ്ഥിതി സൗഹൃദവുമായതിനാല്‍ സര്‍ക്കാരുകളുടെ കാര്‍ബണ്‍ നിയന്ത്രണത്തിലും സ്ഥാപനം പിടിച്ചിട്ടുണ്ട് ഈ വിഭാഗം വാഹനങ്ങള്‍. അതിനാല്‍ നികുതിയിനത്തിലും കാര്യമായ പരിഗണനകള്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ നല്‍കുന്നുണ്ട്. പല മുന്‍നിര വാഹന നിര്‍മ്മാതാക്കളും മികച്ച സവിശേഷതയോടെയാണ് ഇലക്ട്രിക് വാഹനങ്ങള്‍ വിപണിയിലെത്തിക്കുന്നത്. ആവശ്യക്കാരുടെ വര്‍ധന കമ്പനികളെ ഉത്സാഹികളുമാക്കുന്നുണ്ട്.
ദിനം പ്രതിയുള്ള ഇന്ധന വില വര്‍ധനവില്‍ ദീര്‍ഘകാല വീക്ഷണത്തോടെയാണ് ആളുകള്‍ ഇലക്ട്രിക് വാഹനത്തെ സമീപിക്കുന്നത്. പെട്രോള്‍ ഡീസല്‍ വാഹനങ്ങളെ അപേക്ഷിച്ച് അറ്റകുറ്റ പണികളില്‍ കുറച്ചധികം പോക്കറ്റ് ഫ്രണ്ട്‌ലിയാണ് ഇലക്ട്രിക് വാഹനങ്ങള്‍. അതിനാല്‍ പല ബാങ്കുകളും ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങുന്നതിന് ആകര്‍ഷക വാഗ്ദാനങ്ങള്‍ നല്‍കുന്നുണ്ട്.
വ്യത്യസ്തമായ പലിശ നിരക്കുകള്‍
പല ബാങ്കുകളും വിവിധ പലിശ നിരക്കിലാണ് ഇലക്ട്രിക് വാഹനങ്ങള്‍ക്കുള്ള വായ്പകളും മറ്റും നല്‍കുന്നത്. ഇലക്ട്രിക് വാഹനങ്ങളുടേയും പെട്രോള്‍-ഡീസല്‍ വാഹങ്ങളുടേയും വായ്പാ പലിശ നിരക്ക് പരിശോധിച്ച് വായ്പയെടുക്കുന്നതും നല്ലതാണ്.
വാഹനത്തിന്റെ ചെലവും പരിപാലനവും
വായ്പ എടുത്താലും ഇലക്ട്രിക് വാഹനം വാങ്ങുന്നതിനും മുന്‍കൂര്‍ പണം നല്‍കേണ്ടതുണ്ട്. അതിനാല്‍ ബജറ്റ് അനുസരിച്ച് വാങ്ങുന്നതാണ് ഉചിതം. മാത്രമല്ല ഇഎംഐ സംവിധാനങ്ങളും പരിശോധിക്കാം. വാഹനം സ്വന്തമാക്കിയ ശേഷം വരുന്ന അറ്റകുറ്റ പണികള്‍ക്കുള്ള ചെലവും ചാര്‍ജും പരിശോധിക്കാം. പൊതുവെ പെട്രോള്‍- ഡീസല്‍ വാഹനങ്ങളേക്കാള്‍ അറ്റകുറ്റപണികള്‍ക്കുള്ള ചാര്‍ജ് കുറവാണ് ഇലക്ട്രിക് വാഹനങ്ങള്‍ക്ക്.
ഉചിതമായ വാഹനം
രാജ്യത്ത് വളരെ സാവധാനത്തിലാണ് ഇലക്ട്രിക് വാഹന മേഖല വളര്‍ച്ച നേടുന്നത്. അതിനാല്‍ ഈ വാഹനങ്ങള്‍ വാങ്ങള്‍ വാങ്ങുന്നതിന് മുന്‍പ് സാങ്കേതികവിദ്യ, മൈലേജ്, ചാര്‍ജിംഗ് സമയം എന്നിവയെ കുറിച്ച് അറിഞ്ഞിരിക്കണം. നഗര മേഖലകളില്‍ ഇലക്ട്രിക് വാഹനങ്ങള്‍ എളുപ്പത്തില്‍ ചാര്‍ജ് ചെയ്യാനാകും. എന്നാല്‍ ചാര്‍ജിംഗ് പോയിന്റുകള്‍ കൃത്യമായി ഉറപ്പാക്കുക എളുപ്പമല്ല. ബഡ്ജറ്റും ഡ്രൈവിംഗ് ആവശ്യകതകളും അനുസരിച്ച് ശരിയായ വാഹനം തിരഞ്ഞെടുക്കണം. പൊതുവേ മലിനീകരണങ്ങള്‍ കുറവായ വാഹനമാണിവ.
ഓഫറുകളും നികുതിയും
സര്‍ക്കാരിന്റെ നികുതി കിഴിവുകള്‍ കൃത്യമായി ഉപയോഗപ്പെടുത്തുക. സാധാരണ ഗതിയില്‍ ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങുന്നതിന് രജിസ്‌ട്രേഷന്‍ ഫീസും റോഡ് നികുതിയും കുറവാണ്. ഗവണ്‍മെന്റുകള്‍ ഒന്നിലധികം ഇന്‍സെന്റീവുകള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. പണം ലാഭിക്കാന്‍ ഇതുപയോഗപ്പെടുത്താം.
ചാര്‍ജ്ജിംഗ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്ത്യയില്‍ ഇപ്പോഴും അപര്യാപ്തമാണ്, എന്നാല്‍ അത് കാലക്രമേണ വളരുകയാണ് എന്നതും ഓര്‍ക്കുന്നത് നന്നായിരിക്കും. വാഹനത്തിന്റെ ഫിനാന്‍സ്, സെലക്ഷന്‍ എന്നിവയുടെ കാര്യത്തില്‍ ശരിയായ തിരഞ്ഞെടുപ്പ് നടത്തുയാണെങ്കില്‍ ചെലവഴിക്കുന്ന പണത്തിന് ഇലക്ട്രിക് വാഹനങ്ങള്‍ വിലമതിക്കും.