7 July 2022 5:09 AM GMT
Summary
റഷ്യ-യുക്രെയ്ന്‍ യുദ്ധവും സമീപകാലത്തെ മറ്റ് സാഹചര്യങ്ങളും ക്രൂഡ് ഓയില്‍, ഭക്ഷണം, ചരക്ക് എന്നിവയുടെ വിലയില്‍ കാര്യമായ വര്‍ധനയുണ്ടാക്കിയതായി അശോക് ലെയ്‌ലന്‍ഡ് ചെയര്‍മാന്‍ ധീരജ് ജി ഹിന്ദുജ വ്യക്തമാക്കി. ചിപ്പ് ക്ഷാമം ഉള്‍പ്പെടെയുള്ള വിതരണ ശൃംഖലയിലെ തടസ്സങ്ങള്‍ തുടരുമെന്ന് ആശങ്കയും അദ്ദേഹം പങ്കുവച്ചു. മലിനീകരണം കുറഞ്ഞ വാഹനങ്ങള്‍ എന്ന കമ്പനിയുടെ ലക്ഷ്യത്തിന്റെ ഭാഗമായി വ്യത്യസ്ത ആപ്ലിക്കേഷനുകളും ഉപഭോക്തൃ ആവശ്യങ്ങളും നിറവേറ്റുന്നതിനായി സിഎന്‍ജി, എല്‍എന്‍ജി, ഹൈഡ്രജന്‍, ഇന്ധന സെല്‍, ബാറ്ററി ഇലക്ട്രിക് വാഹനങ്ങള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന ആശയവും അശോക് ലെയ്ലാന്‍ഡ് […]
റഷ്യ-യുക്രെയ്ന്‍ യുദ്ധവും സമീപകാലത്തെ മറ്റ് സാഹചര്യങ്ങളും ക്രൂഡ് ഓയില്‍, ഭക്ഷണം, ചരക്ക് എന്നിവയുടെ വിലയില്‍ കാര്യമായ വര്‍ധനയുണ്ടാക്കിയതായി അശോക് ലെയ്‌ലന്‍ഡ് ചെയര്‍മാന്‍ ധീരജ് ജി ഹിന്ദുജ വ്യക്തമാക്കി. ചിപ്പ് ക്ഷാമം ഉള്‍പ്പെടെയുള്ള വിതരണ ശൃംഖലയിലെ തടസ്സങ്ങള്‍ തുടരുമെന്ന് ആശങ്കയും അദ്ദേഹം പങ്കുവച്ചു.
മലിനീകരണം കുറഞ്ഞ വാഹനങ്ങള്‍ എന്ന കമ്പനിയുടെ ലക്ഷ്യത്തിന്റെ ഭാഗമായി വ്യത്യസ്ത ആപ്ലിക്കേഷനുകളും ഉപഭോക്തൃ ആവശ്യങ്ങളും നിറവേറ്റുന്നതിനായി സിഎന്‍ജി, എല്‍എന്‍ജി, ഹൈഡ്രജന്‍, ഇന്ധന സെല്‍, ബാറ്ററി ഇലക്ട്രിക് വാഹനങ്ങള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന ആശയവും അശോക് ലെയ്ലാന്‍ഡ് വികസിപ്പിച്ചെടുത്തിട്ടുണ്ട്.
മുഴുവന്‍ ട്രക്കുകളിലും ബസുകളിലും സിഎന്‍ജിയും എല്‍എന്‍ജിയും വ്യാപിപ്പിക്കുന്നതിനുള്ള നടപടി ഇതിനകം ആരംഭിച്ചിട്ടുണ്ടെന്നും, സുരക്ഷ, ഡിജിറ്റല്‍, ഗ്രീന്‍ എനര്‍ജി എന്നീ മേഖലകളില്‍ സാങ്കേതികവിദ്യകള്‍ വികസിപ്പിക്കുന്നതിനുള്ള സജീവമായ സമീപനമാണ് കമ്പനി നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സുരക്ഷയില്‍, വിവിധ തലത്തിലുള്ള അഡ്വാന്‍സ്ഡ് ഡ്രൈവ് അസിസ്റ്റന്‍സ് സിസ്റ്റങ്ങള്‍ പ്രവര്‍ത്തനക്ഷമമാക്കാനാണ് കമ്പനി ശ്രമിക്കുന്നത്. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ ഈ ഉത്പന്നങ്ങള്‍ പുറത്തിറക്കാന്‍ പദ്ധതിയിടുന്നുണ്ട്.
ഇലക്ട്രിക് വാഹനങ്ങളില്‍, സ്വിച്ച് മൊബിലിറ്റിക്ക് കീഴില്‍ ബസ്സിനും എല്‍സിവിക്കുമായി ഒരു പ്രത്യേക ബിസിനസ്സായി ഇത് രൂപപ്പെടുത്തിയിട്ടുണ്ട്. കൂടാതെ ഇന്ത്യ, ബ്രിട്ടണ്‍, സ്‌പെയിന്‍ എന്നിവിടങ്ങളില്‍ കാര്യമായ പുരോഗതി കൈവരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കമ്പനിയുടെ ചാരിറ്റി പ്രോഗ്രാമായ 'റോഡ് ടു സ്‌കൂള്‍' ഇന്ന് 969 സ്‌കൂളുകളില്‍ 1,00,000 കുട്ടികള്‍ പ്രയോജനം ലഭിക്കുന്നു. സര്‍ക്കാര്‍ സ്‌കൂളുകളിലെ കുട്ടികളില്‍ വിദ്യാഭ്യാസം, ആരോഗ്യം, പോഷകാഹാരം, സാമൂഹിക, പൗര അവബോധം എന്നിവയുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിലാണ് ഈ സംരംഭം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. വളരെ വേഗത്തില്‍ ഒരു ദശലക്ഷം വിദ്യാര്‍ത്ഥികളിലേയ്ക്ക് എത്തിക്കുക എന്നതാണ് കമ്പനിയുടെ ലക്ഷ്യം.