6 July 2022 3:52 AM GMT
Summary
ടാറ്റ മോട്ടോഴ്‌സിനെ മുംബൈയില്‍ ഇലക്ട്രിക് ബസുകള്‍ ഓടിക്കാനുള്ള ടെന്‍ഡര്‍ ലേലത്തില്‍ നിന്നും ഒഴിവാക്കാനുള്ള ബ്രിഹാന്‍ മുംബൈ ഇലക്ട്രിക് സപ്ലൈ ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് (BEST) ന്റെ തീരുമാനം ശരിവെച്ച് ബോംബെ ഹൈക്കോടതി. അയോഗ്യത ചോദ്യം ചെയ്ത് ടാറ്റ മോട്ടോഴ്സ് സമര്‍പ്പിച്ച ഹര്‍ജി ജസ്റ്റിസുമാരായ എസ് വി ഗംഗാപൂര്‍വാല, മാധവ് ജംദാര്‍ എന്നിവരടങ്ങിയ ബെഞ്ച് തള്ളി. മുംബൈയിലേക്ക് 1,400 ഇലക്ട്രിക് ബസുകള്‍ സര്‍വീസ് നടത്തുന്നതിനുള്ള ടെന്‍ഡര്‍ നടപടികളില്‍ ടാറ്റ മോട്ടോഴ്സ് പങ്കെടുത്തിരുന്നു. എന്നാല്‍, ടെക്‌നിക്കല്‍ സ്യൂട്ടബിലിറ്റി ഇവാലുവേഷനില്‍ ടാറ്റ മോട്ടോഴ്‌സ് […]
ടാറ്റ മോട്ടോഴ്‌സിനെ മുംബൈയില്‍ ഇലക്ട്രിക് ബസുകള്‍ ഓടിക്കാനുള്ള ടെന്‍ഡര്‍ ലേലത്തില്‍ നിന്നും ഒഴിവാക്കാനുള്ള ബ്രിഹാന്‍ മുംബൈ ഇലക്ട്രിക് സപ്ലൈ ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് (BEST) ന്റെ തീരുമാനം ശരിവെച്ച് ബോംബെ ഹൈക്കോടതി. അയോഗ്യത ചോദ്യം ചെയ്ത് ടാറ്റ മോട്ടോഴ്സ് സമര്‍പ്പിച്ച ഹര്‍ജി ജസ്റ്റിസുമാരായ എസ് വി ഗംഗാപൂര്‍വാല, മാധവ് ജംദാര്‍ എന്നിവരടങ്ങിയ ബെഞ്ച് തള്ളി.
മുംബൈയിലേക്ക് 1,400 ഇലക്ട്രിക് ബസുകള്‍ സര്‍വീസ് നടത്തുന്നതിനുള്ള ടെന്‍ഡര്‍ നടപടികളില്‍ ടാറ്റ മോട്ടോഴ്സ് പങ്കെടുത്തിരുന്നു. എന്നാല്‍, ടെക്‌നിക്കല്‍ സ്യൂട്ടബിലിറ്റി ഇവാലുവേഷനില്‍ ടാറ്റ മോട്ടോഴ്‌സ് പരാജയപ്പെട്ടു.
മുംബൈയിലേക്കും അതിന്റെ പ്രാന്തപ്രദേശങ്ങളിലേക്കും 1,400 സിംഗിള്‍ ഡെക്കര്‍ എസി ഇലക്ട്രിക് ബസുകള്‍ക്കായി സ്റ്റേജ് കാരേജ് സര്‍വീസ് നടത്തുന്നതിനുള്ള ഇ-ടെന്‍ഡര്‍ ഈ വര്‍ഷം ഫെബ്രുവരി 26 ന് ബെസ്റ്റ് പ്രസിദ്ധീകരിച്ചിരുന്നു. ടാറ്റ മോട്ടോഴ്സ് ഏപ്രില്‍ 25 ന് സാങ്കേതികവും സാമ്പത്തികവുമായ ടെന്‍ഡര്‍ സമര്‍പ്പിച്ചിരുന്നു.എന്നാല്‍, മെയ് ആറിന്, ബെസ്റ്റ് ടെന്‍ഡറിന്റെ ടെക്‌നിക്കല്‍ സ്യൂട്ടബിലിറ്റി ഇവാലുവേഷനില്‍ ടാറ്റ മോട്ടോഴ്സ് പരാജയപ്പെട്ടതായി പ്രഖ്യാപിച്ചു. ഇ-ബസുകളുടെ ടെന്‍ഡര്‍ അനുവദിച്ചതില്‍ എന്തെങ്കിലും അപാകതകള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍, പുതിയ ടെന്‍ഡര്‍ നല്‍കുന്ന കാര്യം ബെസ്റ്റ് പരിഗണിക്കണമെന്നും കോടതി അഭിപ്രായപ്പെട്ടു.