image

1 July 2022 4:21 AM GMT

Banking

ഇന്ത്യന്‍ ബാങ്ക് വായ്പാ നിരക്ക് വര്‍ധിപ്പിച്ചു

MyFin Desk

ഇന്ത്യന്‍ ബാങ്ക് വായ്പാ നിരക്ക് വര്‍ധിപ്പിച്ചു
X

Summary

 മാര്‍ജിനല്‍ കോസ്റ്റ് ഓഫ് ഫണ്ട് അടിസ്ഥാനമാക്കിയുള്ള വായ്പാ നിരക്ക് (എംസിഎല്‍ആര്‍) ഉയര്‍ത്തി ഇന്ത്യന്‍ ബാങ്ക്. 0.15 ശതമാനം വര്‍ധനയാണ് വായ്പാ നിരക്കില്‍ വരുത്തിയിരിക്കുന്നത്. ഇതോടെ ഒരുവര്‍ഷ കാലാവധിയ്ക്ക് നേരത്തെ 7.40 ശതമാനമായിരുന്ന പലിശ 7.55 ശതമാനമായി ഉയരുമെന്നും റെഗുലേറ്ററി ഫയലിംഗില്‍ ബാങ്ക് അധികൃതര്‍ അറിയിച്ചു. ആറ് മാസം കാലാവധിയുള്ള വായ്പകള്‍ക്ക് 6.75 മുതല്‍ 7.40 വരെയാകും പലിശ. ട്രഷറി ബില്‍ അധിഷ്ഠിതമായ വായ്പാ നിരക്കിലും (ടിബിഎല്‍ആര്‍), ബെഞ്ച്മാര്‍ക്ക് പ്രൈം ലെന്‍ഡിംഗ് റേറ്റിലും (ബിപിഎല്‍ആര്‍) വര്‍ധന വരുത്തിയിട്ടുണ്ട്. മൂന്നു […]


മാര്‍ജിനല്‍ കോസ്റ്റ് ഓഫ് ഫണ്ട് അടിസ്ഥാനമാക്കിയുള്ള വായ്പാ നിരക്ക് (എംസിഎല്‍ആര്‍) ഉയര്‍ത്തി ഇന്ത്യന്‍ ബാങ്ക്. 0.15 ശതമാനം വര്‍ധനയാണ് വായ്പാ നിരക്കില്‍ വരുത്തിയിരിക്കുന്നത്. ഇതോടെ ഒരുവര്‍ഷ കാലാവധിയ്ക്ക് നേരത്തെ 7.40 ശതമാനമായിരുന്ന പലിശ 7.55 ശതമാനമായി ഉയരുമെന്നും റെഗുലേറ്ററി ഫയലിംഗില്‍ ബാങ്ക് അധികൃതര്‍ അറിയിച്ചു. ആറ് മാസം കാലാവധിയുള്ള വായ്പകള്‍ക്ക് 6.75 മുതല്‍ 7.40 വരെയാകും പലിശ. ട്രഷറി ബില്‍ അധിഷ്ഠിതമായ വായ്പാ നിരക്കിലും (ടിബിഎല്‍ആര്‍), ബെഞ്ച്മാര്‍ക്ക് പ്രൈം ലെന്‍ഡിംഗ് റേറ്റിലും (ബിപിഎല്‍ആര്‍) വര്‍ധന വരുത്തിയിട്ടുണ്ട്. മൂന്നു മാസം മുതല്‍ മൂന്നു വര്‍ഷം വരെയുള്ള ടിബിഎല്‍ആറിന് 5 മുതല്‍ 6.10 ശതമാനം വരെയും, ബിപിഎല്‍ആര്‍ 12.95 ശതമാനവുമാകും ഈടാക്കുക. പുതുക്കിയ നിരക്കുകള്‍ ഈ മാസം മൂന്നു മുതല്‍ പ്രാബല്യത്തില്‍ വരുമെന്നും ബാങ്ക് അധികൃതര്‍ വ്യക്തമാക്കി.