30 Jun 2022 1:02 AM GMT
Summary
കര്‍ണാടക ബാങ്ക് രണ്ട് കോടി രൂപയില്‍ താഴെയുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്ക് 5.50 ശതമാനം വരെ ഉയര്‍ത്തി. ജുലൈ 1 മുതല്‍ നിരക്ക് വര്‍ധന പ്രാബല്യത്തില്‍ വരും. ഒന്നു മുതല്‍ രണ്ട് വര്‍ഷത്തെ നിക്ഷേപങ്ങള്‍ക്കും രണ്ട് മുതല്‍ അഞ്ച് വര്‍ഷത്തിന് മുകളിലുള്ള നിക്ഷേപങ്ങള്‍ക്കും 0.10 ശതമാനം പലിശ വര്‍ധിപ്പിച്ചതായി ബാങ്ക് അറിയിച്ചു. ഒന്നു മുതല്‍ രണ്ട് വര്‍ഷത്തെ നിക്ഷേപങ്ങളുടെ പലിശ നിരക്ക് പ്രതിവര്‍ഷം 5.35 ശതമാനവും രണ്ട് മുതല്‍ അഞ്ച് വര്‍ഷത്തിന് മുകളിലുള്ള നിക്ഷേപങ്ങള്‍ക്ക് പ്രതിവര്‍ഷം 5.50 […]
കര്‍ണാടക ബാങ്ക് രണ്ട് കോടി രൂപയില്‍ താഴെയുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്ക് 5.50 ശതമാനം വരെ ഉയര്‍ത്തി. ജുലൈ 1 മുതല്‍ നിരക്ക് വര്‍ധന പ്രാബല്യത്തില്‍ വരും. ഒന്നു മുതല്‍ രണ്ട് വര്‍ഷത്തെ നിക്ഷേപങ്ങള്‍ക്കും രണ്ട് മുതല്‍ അഞ്ച് വര്‍ഷത്തിന് മുകളിലുള്ള നിക്ഷേപങ്ങള്‍ക്കും 0.10 ശതമാനം പലിശ വര്‍ധിപ്പിച്ചതായി ബാങ്ക് അറിയിച്ചു.
ഒന്നു മുതല്‍ രണ്ട് വര്‍ഷത്തെ നിക്ഷേപങ്ങളുടെ പലിശ നിരക്ക് പ്രതിവര്‍ഷം 5.35 ശതമാനവും രണ്ട് മുതല്‍ അഞ്ച് വര്‍ഷത്തിന് മുകളിലുള്ള നിക്ഷേപങ്ങള്‍ക്ക് പ്രതിവര്‍ഷം 5.50 ശതമാനവുമായിരിക്കുമെന്ന് കര്‍ണാടക ബാങ്ക് പ്രസ്താവനയില്‍ പറഞ്ഞു. നിക്ഷേപ പലിശ നിരക്ക് ഉയര്‍ത്തിയ പരിഷ്‌കരണം ബാങ്കിന്റെ വിവിധ ടേം ഡെപ്പോസിറ്റ് സ്‌കീമുകളില്‍ കൂടുതല്‍ നിക്ഷേപം നടത്താന്‍ റീട്ടെയില്‍ ഉപഭോക്താക്കളെ പ്രോത്സാഹിപ്പിക്കുമെന്നും ബാങ്ക് പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.