23 Jun 2022 8:08 AM IST
Summary
ഡെല്‍ഹി: കല്‍ക്കരിയധിഷ്ടിത വൈദ്യുതോല്‍പ്പാദനമാണ് രാജ്യത്തെ വൈദ്യുതി വിതരണത്തിന്റെ നട്ടെല്ല്, അടുത്ത രണ്ട്-മൂന്ന് പതിറ്റാണ്ടുകളിലേക്കു കൂടി ഈ രീതിയില്‍ തന്നെ തുടരുമെന്നും രാജ്യത്തെ പൊതുമേഖലാ ഊര്‍ജ്ജ കമ്പനിയായ എന്‍ടിപിസി ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഗുര്‍ദീപ് സിംഗ് പറഞ്ഞു. ഇന്ത്യ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് കൈമാറ്റം ചെയ്യാവുന്ന പുനരുപയോഗ ഊര്‍ജ്ജത്തിലും, ശുദ്ധമായത്, അല്ലെങ്കില്‍ ഫോസിലേതര ഇന്ധനത്തിന്റെ ഉത്പാദന ചെലവ് കുറയ്ക്കുന്ന തരത്തിലുള്ള ഫണ്ടിംഗിലുമാണ്. ബ്ലൂംബെര്‍ഗ്എന്‍ഇഎഫ് ഉച്ചകോടിയില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. എന്തുകൊണ്ടാണ് ആളുകള്‍ കല്‍ക്കരിയെക്കുറിച്ച് ഇത്രയധികം ആശങ്കാകുലരാകുന്നത്. ഇന്ന് രാജ്യത്ത് വിതരണം ചെയ്യുന്ന […]
ഡെല്‍ഹി: കല്‍ക്കരിയധിഷ്ടിത വൈദ്യുതോല്‍പ്പാദനമാണ് രാജ്യത്തെ വൈദ്യുതി വിതരണത്തിന്റെ നട്ടെല്ല്, അടുത്ത രണ്ട്-മൂന്ന് പതിറ്റാണ്ടുകളിലേക്കു കൂടി ഈ രീതിയില്‍ തന്നെ തുടരുമെന്നും രാജ്യത്തെ പൊതുമേഖലാ ഊര്‍ജ്ജ കമ്പനിയായ എന്‍ടിപിസി ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഗുര്‍ദീപ് സിംഗ് പറഞ്ഞു.
ഇന്ത്യ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് കൈമാറ്റം ചെയ്യാവുന്ന പുനരുപയോഗ ഊര്‍ജ്ജത്തിലും, ശുദ്ധമായത്, അല്ലെങ്കില്‍ ഫോസിലേതര ഇന്ധനത്തിന്റെ ഉത്പാദന ചെലവ് കുറയ്ക്കുന്ന തരത്തിലുള്ള ഫണ്ടിംഗിലുമാണ്. ബ്ലൂംബെര്‍ഗ്എന്‍ഇഎഫ് ഉച്ചകോടിയില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
എന്തുകൊണ്ടാണ് ആളുകള്‍ കല്‍ക്കരിയെക്കുറിച്ച് ഇത്രയധികം ആശങ്കാകുലരാകുന്നത്. ഇന്ന് രാജ്യത്ത് വിതരണം ചെയ്യുന്ന ഊര്‍ജ്ജത്തിന്റെ നാലില്‍ മൂന്നു ശതമാനവും സംഭാവന ചെയ്യുന്നത് കല്‍ക്കരിയാണ്. കല്‍ക്കരി അധിഷ്ഠിത വൈദ്യുത നിലയങ്ങള്‍ ഘട്ടം ഘട്ടമായി കുറയ്ക്കുന്നതിനോ, ഘട്ടം ഘട്ടമായി നിര്‍ത്തുന്നതിനോ പകരം കല്‍ക്കരി അധിഷ്ഠിത ഉത്പാദനം എങ്ങനെ കുറയ്ക്കാം എന്നതാണ് നമ്മള്‍ നോക്കേണ്ടത്.
2030-ഓടെ 500 ജിഗാവാട്ട് പുനരുപയോഗ ഊര്‍ജം കൈവരിക്കുക എന്നതാണ് ഇന്ത്യയുടെ ലക്ഷ്യം. ഈ പുനരുപയോഗ ഊര്‍ജം കൈമാറ്റം ചെയ്യാവുന്നതും, ലഭ്യമാകുന്നതുമാക്കേണ്ടതുണ്ട്. ഉപഭോക്താവിന് താങ്ങാനാവുന്ന വിലയില്‍ എപ്പോഴും ഊര്‍ജ്ജം ലഭിക്കുന്നുണ്ടോ എന്നതാണ് പ്രധാനം. രാജ്യത്തെ ഊര്‍ജ്ജ ആവശ്യകത നിറവേറ്റാന്‍ പുതിയ കല്‍ക്കരി അധിഷ്ഠിത പവര്‍ പ്ലാന്റുകള്‍ ആരംഭിക്കേണ്ടി വന്നേക്കാം എന്നതാണ് തന്റെ ആശങ്കയെന്നും സിംഗ് പറഞ്ഞു.
സൗരോര്‍ജ്ജത്തിനും ഗതികോര്‍ജ്ജത്തിനും പകല്‍ സമയത്തെ ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. ഇത് ഫോസില്‍ ഇന്ധനത്തെ അടിസ്ഥാനമാക്കിയുള്ള വൈദ്യുതി ഉപഭോഗം കുറയ്ക്കാന്‍ സഹായിക്കും.പഴയതും കാര്യക്ഷമമല്ലാത്തതുമായവ പ്രവര്‍ത്തിപ്പിക്കുന്നതിനുപകരം, പുതിയതും, കാര്യക്ഷമവും, പരിസ്ഥിതി സൗഹൃദവുമായ കല്‍ക്കരി അധിഷ്ഠിത താപവൈദ്യുത നിലയങ്ങള്‍ സ്ഥാപിക്കുന്നതിനെയും അദ്ദേഹം അനുകൂലിച്ചു. പുനരുപയോഗ ഊര്‍ജത്തിന്റെ വളര്‍ച്ച ത്വരിതപ്പെടുത്തുന്നതിന് കുറഞ്ഞ ചെലവില്‍ ദീര്‍ഘകാല ഫണ്ടിംഗ് രാജ്യത്ത് ലഭ്യമാക്കേണ്ടതുണ്ടെന്നും സിംഗ് പറഞ്ഞു.ഇന്ത്യയിലെ വൈദ്യുതിയുടെ നാലിലൊന്ന് എന്‍ടിപിസിയാണ് സംഭവന നല്‍കുന്നത്. ജലവൈദ്യുത, സൗരോര്‍ജ്ജ, ഗതികോര്‍ജ്ജ വിഭാഗങ്ങളിലേക്കും കമ്പനി പ്രവേശിക്കാനുദ്ദേശിക്കുന്നുണ്ട്. അടുത്ത ദശകത്തില്‍ 60 ജിഗാവാട്ട് പുനരുപയോഗ ഊര്‍ജ്ജ ശേഷിയാണ് കമ്പനി ലക്ഷ്യമിടുന്നത്.