image

21 Jun 2022 6:18 AM

Banking

ബാങ്ക് ഓഫ് ഇന്ത്യ മൂലധനം 2,500 കോടി രൂപ വരെ ഉയര്‍ത്തും

MyFin Desk

Bank of India
X

Summary

ഡെല്‍ഹി: റെഗുലേറ്ററി മാനദണ്ഡങ്ങള്‍ പാലിക്കുന്നതിന് ബാങ്കിലെ പൊതു ഓഹരി പങ്കാളിത്തം 25 ശതമാനമായി വര്‍ധിപ്പിക്കേണ്ടതിനാല്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ബാങ്ക് ഓഫ് ഇന്ത്യ പുതിയ ഇക്വിറ്റി മൂലധനത്തില്‍ 2,500 കോടി രൂപ വരെ സമാഹരിക്കും. നിലവില്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ പൊതു ഓഹരി പങ്കാളിത്തം 18.59 ശതമാനമാണ്. സെബിയുടെ മാനദണ്ഡങ്ങള്‍ അനുസരിച്ച് ലിസ്റ്റ് ചെയ്ത കമ്പനികള്‍ ഏറ്റവും കുറഞ്ഞ പബ്ലിക് ഷെയര്‍ഹോള്‍ഡിംഗ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കേണ്ടതുണ്ട്. പ്രമേയം പാസാക്കിയ തീയതി മുതല്‍ ഒരു വര്‍ഷത്തിനുള്ളില്‍ ഒന്നോ അതിലധികമോ തവണകളായി മൂലധനം […]


ഡെല്‍ഹി: റെഗുലേറ്ററി മാനദണ്ഡങ്ങള്‍ പാലിക്കുന്നതിന് ബാങ്കിലെ പൊതു ഓഹരി പങ്കാളിത്തം 25 ശതമാനമായി വര്‍ധിപ്പിക്കേണ്ടതിനാല്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ബാങ്ക് ഓഫ് ഇന്ത്യ പുതിയ ഇക്വിറ്റി മൂലധനത്തില്‍ 2,500 കോടി രൂപ വരെ സമാഹരിക്കും. നിലവില്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ പൊതു ഓഹരി പങ്കാളിത്തം 18.59 ശതമാനമാണ്. സെബിയുടെ മാനദണ്ഡങ്ങള്‍ അനുസരിച്ച് ലിസ്റ്റ് ചെയ്ത കമ്പനികള്‍ ഏറ്റവും കുറഞ്ഞ പബ്ലിക് ഷെയര്‍ഹോള്‍ഡിംഗ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കേണ്ടതുണ്ട്.
പ്രമേയം പാസാക്കിയ തീയതി മുതല്‍ ഒരു വര്‍ഷത്തിനുള്ളില്‍ ഒന്നോ അതിലധികമോ തവണകളായി മൂലധനം സമാഹരിക്കുമെന്നും 2022 ജൂലൈ 15-ന് നടക്കുന്ന വാര്‍ഷിക പൊതുയോഗത്തില്‍ അതിനായി ഓഹരി ഉടമകളുടെ അനുമതി തേടുമെന്നും ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചു. ക്വാളിഫൈഡ് ഇന്‍സ്റ്റിറ്റിയൂഷണല്‍ പ്ലേസ്‌മെന്റ്‌സ് (ക്യുഐപി), പബ്ലിക് ഇഷ്യൂ, റൈറ്റ് ഇഷ്യൂ, പ്രൈവറ്റ് പ്ലേസ്മെന്റ്, പ്രിഫറന്‍ഷ്യല്‍ ഇഷ്യൂ അല്ലെങ്കില്‍ മറ്റ് വഴികളിലൂടെ ഓഹരികള്‍ ഇഷ്യൂ ചെയ്യാമെന്നും ബാങ്ക് കൂട്ടിച്ചേര്‍ത്തു.