16 Jun 2022 6:50 AM GMT
Summary
ഉയര്‍ന്ന ഇന്ധനച്ചെലവും ദുര്‍ബലമായ രൂപയും മൂലം പ്രവര്‍ത്തനച്ചെലവ് അനിയന്ത്രതമായി ഉയര്‍ന്നതിനെ തുടർന്ന് യാത്രാനിരക്ക് 15 ശതമാനം വരെ ഉയര്‍ത്താൻ സ്പൈസ്ജെറ്റ് പറഞ്ഞു. ഈ രണ്ട് ഘടകങ്ങളും ആഭ്യന്തര വിമാനക്കമ്പനികള്‍ക്ക് ഉടന്‍ നിരക്കുകള്‍ ഉയര്‍ത്തുക എന്ന നിലയിയേക്കെത്തിച്ചുവെന്ന് സ്പൈസ്ജെറ്റ് മാനേജിംഗ് ഡയറക്ടര്‍ അജയ് സിംഗ് പ്രസ്താവനയില്‍ പറഞ്ഞു. 2021 ജൂണ്‍ മുതല്‍ ഏവിയേഷന്‍ ടര്‍ബൈന്‍ ഇന്ധന വില 120 ശതമാനത്തിലധികം വര്‍ധിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി. മാത്രമല്ല നികുതി കുറയ്ക്കാന്‍ സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. സ്പൈസ് ജെറ്റിന്റെ ഓഹരികള്‍ 5.5% […]
ഉയര്‍ന്ന ഇന്ധനച്ചെലവും ദുര്‍ബലമായ രൂപയും മൂലം പ്രവര്‍ത്തനച്ചെലവ് അനിയന്ത്രതമായി ഉയര്‍ന്നതിനെ തുടർന്ന് യാത്രാനിരക്ക് 15 ശതമാനം വരെ ഉയര്‍ത്താൻ സ്പൈസ്ജെറ്റ് പറഞ്ഞു. ഈ രണ്ട് ഘടകങ്ങളും ആഭ്യന്തര വിമാനക്കമ്പനികള്‍ക്ക് ഉടന്‍ നിരക്കുകള്‍ ഉയര്‍ത്തുക എന്ന നിലയിയേക്കെത്തിച്ചുവെന്ന് സ്പൈസ്ജെറ്റ് മാനേജിംഗ് ഡയറക്ടര്‍ അജയ് സിംഗ് പ്രസ്താവനയില്‍ പറഞ്ഞു.
2021 ജൂണ്‍ മുതല്‍ ഏവിയേഷന്‍ ടര്‍ബൈന്‍ ഇന്ധന വില 120 ശതമാനത്തിലധികം വര്‍ധിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി. മാത്രമല്ല നികുതി കുറയ്ക്കാന്‍ സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. സ്പൈസ് ജെറ്റിന്റെ ഓഹരികള്‍ 5.5% വരെ 2020 മെയ് മുതലുള്ള ഏറ്റവും താഴ്ന്ന നിലയിലേക്ക് ഇടിഞ്ഞു.
എയര്‍ലൈനിന്റെ പ്രവര്‍ത്തനച്ചെലവിന്റെ 50 ശതമാനത്തിലധികം ഇന്ധന് വേണ്ടിയുള്ളതാണ്. ഡോളറിനെതിരെ ഇന്ത്യന്‍ കറന്‍സിയുടെ ഇടിവ് എയര്‍ലൈനുകളെ 'സാരമായി' ബാധിക്കുന്നുണ്ടെന്ന് സിംഗ് പറഞ്ഞു.