image

16 Jun 2022 10:07 AM IST

Banking

ഗര്‍ഭിണികളെ താത്കാലികമായി അയോഗ്യരാക്കുന്ന വിവാദ ഉത്തരവുമായി ഇന്ത്യന്‍ ബാങ്ക്

MyFin Desk

ഗര്‍ഭിണികളെ താത്കാലികമായി അയോഗ്യരാക്കുന്ന വിവാദ ഉത്തരവുമായി ഇന്ത്യന്‍ ബാങ്ക്
X

Summary

ഡെല്‍ഹി:  മൂന്ന് മാസത്തിന് മുകളില്‍ ഗര്‍ഭിണികളായ ഉദ്യോഗാര്‍ത്ഥികളെ 'താത്കാലികമായി അയോഗ്യരാക്കി' കൊണ്ട് അവരുടെ നിയമനം തടയുന്ന വിവാദ ഉത്തരവുമായി പൊതുമേഖലാ ബാങ്കായ ഇന്ത്യന്‍ ബാങ്ക്.  ബാങ്കിന്റെ ശാരീരിക ക്ഷമത സംബന്ധിച്ച മാര്‍ഗനിര്‍ദേശത്തിലെ വ്യവസ്ഥ അനുസരിച്ച് ഉദ്യോഗാര്‍ത്ഥി 12 ആഴ്ച ഗര്‍ഭിണിയാണെങ്കില്‍ 'അയോഗ്യ' ആണെന്നും പ്രസവശേഷം ആറാഴ്ചയ്ക്കകം സര്‍ക്കാര്‍ സ്ഥാപനത്തില്‍ പരിശോധിച്ച് ആരോഗ്യക്ഷമത തെളിയിക്കണമെന്നുമുണ്ട്. ഉത്തരവ് അപലപനീയമാണെന്ന് അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷന്‍ പ്രതികരിച്ചു. ഉത്തരവിറക്കിയവര്‍ക്കെതിരെ ശക്തമായ നടപടി വേണമെന്നും സംഘടന ആവശ്യപ്പെട്ടു. ധനമന്ത്രി നിര്‍മ്മല സീതാരാമന് എഴുതിയ […]


ഡെല്‍ഹി: മൂന്ന് മാസത്തിന് മുകളില്‍ ഗര്‍ഭിണികളായ ഉദ്യോഗാര്‍ത്ഥികളെ 'താത്കാലികമായി അയോഗ്യരാക്കി' കൊണ്ട് അവരുടെ നിയമനം തടയുന്ന വിവാദ ഉത്തരവുമായി പൊതുമേഖലാ ബാങ്കായ ഇന്ത്യന്‍ ബാങ്ക്. ബാങ്കിന്റെ ശാരീരിക ക്ഷമത സംബന്ധിച്ച മാര്‍ഗനിര്‍ദേശത്തിലെ വ്യവസ്ഥ അനുസരിച്ച് ഉദ്യോഗാര്‍ത്ഥി 12 ആഴ്ച ഗര്‍ഭിണിയാണെങ്കില്‍ 'അയോഗ്യ' ആണെന്നും പ്രസവശേഷം ആറാഴ്ചയ്ക്കകം സര്‍ക്കാര്‍ സ്ഥാപനത്തില്‍ പരിശോധിച്ച് ആരോഗ്യക്ഷമത തെളിയിക്കണമെന്നുമുണ്ട്.
ഉത്തരവ് അപലപനീയമാണെന്ന് അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷന്‍ പ്രതികരിച്ചു. ഉത്തരവിറക്കിയവര്‍ക്കെതിരെ ശക്തമായ നടപടി വേണമെന്നും സംഘടന ആവശ്യപ്പെട്ടു. ധനമന്ത്രി നിര്‍മ്മല സീതാരാമന് എഴുതിയ കത്തില്‍, ഓള്‍ ഇന്ത്യ വര്‍ക്കിംഗ് വിമന്‍ ഫോറം ഈ നടപടിയെ ഇന്ത്യന്‍ ബാങ്കിന്റെ പിന്തിരിപ്പന്‍ നിലപാടാണെന്നും സ്ത്രീവിരുദ്ധവുമാണെന്നും വിശേഷിപ്പിച്ചു.
ഗര്‍ഭധാരണം അയോഗ്യമെന്ന് വിശേഷിപ്പിക്കുന്നത് മാതൃത്വത്തെ അപമാനിക്കുന്നതാണ്. ഗര്‍ഭധാരണം ഒരു സ്വാഭാവിക പ്രതിഭാസമാണെന്നും അത് പ്രസവിക്കാനുള്ള സ്ത്രീയുടെ മൗലികാവകാശം മാത്രമല്ല, മനുഷ്യരാശിയുടെ നിലനില്‍പ്പിന് ആവശ്യമാണെന്നും കത്തില്‍ പറയുന്നു. എസ്ബിഐ മുമ്പ് സമാന തീരുമാനമെടുത്തെങ്കിലും കടുത്ത പ്രതിഷേധത്തിനൊടുവില്‍ അത് പിന്‍വലിച്ചിരുന്നു.