image

16 Jun 2022 12:45 AM GMT

Aviation

എ350 വിമാനത്തിന്റെ ആദ്യ ബാച്ച് 2023ല്‍ എത്തുമെന്ന് എയര്‍ ഇന്ത്യ

MyFin Desk

എ350 വിമാനത്തിന്റെ ആദ്യ ബാച്ച് 2023ല്‍ എത്തുമെന്ന് എയര്‍ ഇന്ത്യ
X

Summary

ഡെല്‍ഹി: ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയര്‍ ഇന്ത്യ, എയര്‍ബസിന്റെ വൈഡ് ബോഡി എ350 വിമാനം വാങ്ങാന്‍ തീരുമാനിച്ചു. ആദ്യ വിമാനം 2023 മാര്‍ച്ചോടെ  എത്തുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. 2006 മുതല്‍ എയര്‍ ഇന്ത്യ ഒരു വിമാനം പോലും വാങ്ങിയിട്ടില്ല. നിലവില്‍ യുഎസ് ആസ്ഥാനമായുള്ള വിമാന നിര്‍മാതാക്കളായ ബോയിംഗില്‍ നിന്ന് 68 എണ്ണവും യൂറോപ്യന്‍ വിമാന നിര്‍മാതാക്കളായ എയര്‍ബസില്‍ നിന്ന് 43 എണ്ണവുമായി 111 വിമാനങ്ങള്‍ വാങ്ങാന്‍ ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട്. എയര്‍ബസ് എ 350 പോലെയുള്ള വിശാലമായ […]


ഡെല്‍ഹി: ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയര്‍ ഇന്ത്യ, എയര്‍ബസിന്റെ വൈഡ് ബോഡി എ350 വിമാനം വാങ്ങാന്‍ തീരുമാനിച്ചു. ആദ്യ വിമാനം 2023 മാര്‍ച്ചോടെ എത്തുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. 2006 മുതല്‍ എയര്‍ ഇന്ത്യ ഒരു വിമാനം പോലും വാങ്ങിയിട്ടില്ല. നിലവില്‍ യുഎസ് ആസ്ഥാനമായുള്ള വിമാന നിര്‍മാതാക്കളായ ബോയിംഗില്‍ നിന്ന് 68 എണ്ണവും യൂറോപ്യന്‍ വിമാന നിര്‍മാതാക്കളായ എയര്‍ബസില്‍ നിന്ന് 43 എണ്ണവുമായി 111 വിമാനങ്ങള്‍ വാങ്ങാന്‍ ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട്.
എയര്‍ബസ് എ 350 പോലെയുള്ള വിശാലമായ വിമാനത്തിന് ഇന്ത്യ-യുഎസ് റൂട്ടുകള്‍ പോലുള്ള കൂടുതല്‍ ദൂരം സഞ്ചരിക്കാന്‍ കഴിയുന്ന വലിയ ഇന്ധന ടാങ്കുണ്ട്. എ 350 വിമാനങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനായി 'പരിവര്‍ത്തന പരിശീലനം' നേടുന്നതിനായുള്ള നടപടികള്‍ എയര്‍ ഇന്ത്യ മുതിര്‍ന്ന പൈലറ്റുമാാര്‍ക്ക് നല്‍കാന്‍ ഒരുങ്ങുന്നതായി വൃത്തങ്ങള്‍ അറിയിച്ചു.
എയര്‍ ഇന്ത്യയുടെ പൈലറ്റുമാര്‍ക്ക് ബോയിംഗിന്റെ വൈഡ് ബോഡി എയര്‍ക്രാഫ്റ്റ് പ്രവര്‍ത്തിപ്പിക്കാന്‍ പരിശീലനം ലഭിച്ചിട്ടുണ്ട്. അതിനാല്‍, എയര്‍ബസിന്റെ എ 350 വിമാനങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് അവര്‍ 'പരിവര്‍ത്തന പരിശീലനം' നടത്തേണ്ടതുണ്ട്. 18 ബോയിംഗ് ബി 777, 4 ബോയിംഗ് ബി 747, 27 ബി 787 ഉള്‍പ്പടെ എയര്‍ലൈന് മൊത്തം 49 വൈഡ് ബോഡി വിമാനങ്ങളും 79 ചെറിയ വിമാനങ്ങളുമുണ്ട്. ജനുവരി 27ന് ടാറ്റ ഗ്രൂപ്പ് എയര്‍ ഇന്ത്യയുടെ നിയന്ത്രണം ഏറ്റെടുത്തുത്തിരുന്നു.