image

15 Jun 2022 5:58 AM GMT

Steel

ജെഎസ്ഡബ്ല്യു സ്റ്റീല്‍ ഉല്‍പ്പാദനം ഉയര്‍ന്നു

MyFin Desk

jsw steel
X

Summary

കൊല്‍ക്കത്ത: 2022 മെയ് മാസത്തില്‍ ജെഎസ്ഡബ്ല്യു സ്റ്റീല്‍ ക്രൂഡ് സ്റ്റീല്‍ ഉത്പാദനം 31 ശതമാനം ഉയര്‍ന്ന് 17.89 ലക്ഷം ടണ്ണിലെത്തി. 2021 സാമ്പത്തിക വര്‍ഷം മെയ് മാസത്തില്‍ ക്രൂഡ് സ്റ്റീല്‍ ഉല്‍പ്പാദനം 13.67 ലക്ഷം ടണ്ണായിരുന്നു. 22 ബില്യണ്‍ ഡോളറുള്ള ജെഎസ്ഡബ്ല്യു ഗൂപ്പിന്റെ മുന്‍നിര കമ്പനിയായ ജെഎസ്ഡബ്ല്യു സ്റ്റീലിന്റെ ഫ്‌ലാറ്റ്-റോള്‍ഡ് ഉല്‍പ്പന്നങ്ങളുടെ ഉല്‍പ്പാദനം കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ മാസത്തെ 9.99 ലക്ഷം ടണ്ണില്‍ നിന്ന് 29 ശതമാനം വര്‍ധിച്ച് 12.84 ലക്ഷം ടണ്ണായി. 2022 മെയ് […]


കൊല്‍ക്കത്ത: 2022 മെയ് മാസത്തില്‍ ജെഎസ്ഡബ്ല്യു സ്റ്റീല്‍ ക്രൂഡ് സ്റ്റീല്‍ ഉത്പാദനം 31 ശതമാനം ഉയര്‍ന്ന് 17.89 ലക്ഷം ടണ്ണിലെത്തി. 2021 സാമ്പത്തിക വര്‍ഷം മെയ് മാസത്തില്‍ ക്രൂഡ് സ്റ്റീല്‍ ഉല്‍പ്പാദനം 13.67 ലക്ഷം ടണ്ണായിരുന്നു.
22 ബില്യണ്‍ ഡോളറുള്ള ജെഎസ്ഡബ്ല്യു ഗൂപ്പിന്റെ മുന്‍നിര കമ്പനിയായ ജെഎസ്ഡബ്ല്യു സ്റ്റീലിന്റെ ഫ്‌ലാറ്റ്-റോള്‍ഡ് ഉല്‍പ്പന്നങ്ങളുടെ ഉല്‍പ്പാദനം കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ മാസത്തെ 9.99 ലക്ഷം ടണ്ണില്‍ നിന്ന് 29 ശതമാനം വര്‍ധിച്ച് 12.84 ലക്ഷം ടണ്ണായി.
2022 മെയ് മാസത്തില്‍ നീളമുള്ള ഉല്‍പ്പന്നങ്ങളുടെ ഉത്പാദനം 25 ശതമാനം ഉയര്‍ന്ന് 3.86 ലക്ഷം ടണ്ണായി. കഴിഞ്ഞ വര്‍ഷം ഇതേ മാസത്തെ ഉത്പാദനം 3.09 ലക്ഷം ടണ്ണായിരുന്നു. നിലവില്‍, ജെഎസ്ഡബ്ല്യു സ്റ്റീലിന് ഇന്ത്യയില്‍ 18 ദശലക്ഷം ടണ്‍ ക്രൂഡ് സ്റ്റീല്‍ ശേഷിയുണ്ട്. അതില്‍ 12.5 എംപിടിഎ ഫ്‌ലാറ്റ് ഉല്‍പ്പന്നങ്ങളും 5.5 എംപിടിഎ നീളമുള്ള ഉല്‍പ്പന്നങ്ങളും ഉള്‍പ്പെടുന്നു.