image

15 Jun 2022 4:26 AM

Banking

പലിശ നിരക്ക് 25 ബേസിസ് പോയിന്റ് വര്‍ധിപ്പിച്ച് ഐഡിബിഐ ബാങ്ക്

MyFin Desk

പലിശ നിരക്ക് 25 ബേസിസ് പോയിന്റ് വര്‍ധിപ്പിച്ച് ഐഡിബിഐ ബാങ്ക്
X

Summary

മുംബൈ: രണ്ട് കോടി രൂപയ്ക്ക് താഴെയുള്ള നിക്ഷേപങ്ങളുടെ (റീട്ടെയില്‍ ടേം ഡിപ്പോസിറ്റ്) പലിശ 25 ബേസിസ് പോയിന്റ് വര്‍ധിപ്പിച്ച് ഐഡിബിഐ ബാങ്ക്. ഇതോടെ 3.75 ശതമാനമായിരുന്ന പലിശ നിരക്ക് 4 ശതമാനമായി. പുതുക്കിയ നിരക്കുകള്‍ ആഭ്യന്തര ടേം ഡെപ്പോസിറ്റുകള്‍, നോണ്‍ റസിഡന്റ് ഓര്‍ഡിനറി (എന്‍ആര്‍ഒ), നോണ്‍ റസിഡന്റ് എക്സ്റ്റേണല്‍ (എന്‍ആര്‍ഇ) ടേം ഡെപ്പോസിറ്റുകള്‍ എന്നിവയ്ക്ക് ബാധകമാണെന്നും ജൂണ്‍ 15 മുതല്‍ ഇവ പ്രാബല്യത്തില്‍ വരുമെന്നും ബാങ്ക് ഇറക്കിയ അറിയിപ്പിലുണ്ട്. 3 വര്‍ഷം മുതല്‍ 5 വര്‍ഷം വരെ […]


മുംബൈ: രണ്ട് കോടി രൂപയ്ക്ക് താഴെയുള്ള നിക്ഷേപങ്ങളുടെ (റീട്ടെയില്‍ ടേം ഡിപ്പോസിറ്റ്) പലിശ 25 ബേസിസ് പോയിന്റ് വര്‍ധിപ്പിച്ച് ഐഡിബിഐ ബാങ്ക്. ഇതോടെ 3.75 ശതമാനമായിരുന്ന പലിശ നിരക്ക് 4 ശതമാനമായി. പുതുക്കിയ നിരക്കുകള്‍ ആഭ്യന്തര ടേം ഡെപ്പോസിറ്റുകള്‍, നോണ്‍ റസിഡന്റ് ഓര്‍ഡിനറി (എന്‍ആര്‍ഒ), നോണ്‍ റസിഡന്റ് എക്സ്റ്റേണല്‍ (എന്‍ആര്‍ഇ) ടേം ഡെപ്പോസിറ്റുകള്‍ എന്നിവയ്ക്ക് ബാധകമാണെന്നും ജൂണ്‍ 15 മുതല്‍ ഇവ പ്രാബല്യത്തില്‍ വരുമെന്നും ബാങ്ക് ഇറക്കിയ അറിയിപ്പിലുണ്ട്. 3 വര്‍ഷം മുതല്‍ 5 വര്‍ഷം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങളുടെ നിരക്ക് നേരത്തെ 5.50 ശതമാനത്തില്‍ നിന്ന് 10 ബേസിസ് പോയിന്റ് വര്‍ധിപ്പിച്ച് 5.60 ശതമാനമാക്കിയിരുന്നു.
5 വര്‍ഷം മുതല്‍ 7 വര്‍ഷം വരെ കാലാവധിയുമുള്ള റീട്ടെയില്‍ ടേം നിക്ഷേപങ്ങള്‍ക്ക് ഇപ്പോള്‍ 5.75 ശതമാനം പലിശ ലഭിക്കും. നേരത്തെ ഇത് 5.60 ശതമാനമായിരുന്നു. 7 വര്‍ഷം മുതല്‍ 10 വര്‍ഷം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് 5.50 ശതമാനത്തില്‍ നിന്ന് 5.75 ശതമാനമായി പുതുക്കി. രാജ്യത്തെ ഏറ്റവും വലിയ വായ്പാ ദാതാവായ എസ്ബിഐ രണ്ട് കോടി രൂപയില്‍ താഴെയുള്ള ആഭ്യന്തര ടേം ഡെപ്പോസിറ്റുകളുടെ പലിശ നിരക്ക് 0.20 ശതമാനം ഉയര്‍ത്തിയിരുന്നു.