13 Jun 2022 1:42 AM GMT
Summary
ആര്‍ബിഐയുടെ പണനയ തീരുമാനങ്ങളില്‍ സുപ്രധാനമായ ഒന്നാണ് അര്‍ബന്‍-കോ ഓപ്പറേറ്റീവ് ബാങ്കുകള്‍ക്ക് വാതില്‍പ്പടി സേവനങ്ങൾ നൽകാനുള്ള അനുമതി. ഷെഡ്യൂള്‍ഡ് വാണിജ്യ ബാങ്കുകള്‍ക്ക് തുല്യമായി ഉപഭോക്താക്കള്‍ക്ക് വാതില്‍പ്പടി ബാങ്കിംഗ് സേവനങ്ങള്‍ നൽകാൻ അര്‍ബന്‍ കോര്‍പ്പറേറ്റീവ് ബാങ്കുകളെ അനുവദിക്കണമെന്ന ആവശ്യം വളരെനാളായി നിലനിൽക്കുന്നുണ്ട്.ഇതിനായി വിശദമായ സര്‍ക്കുലര്‍ പ്രഖ്യാപിക്കുമെന്ന് ആര്‍ബിഐ പണനയ തീരുമാനത്തിന് ശേഷം അറിയിച്ചു. ഭവന വായ്പകളിലും ഇരട്ടി വര്‍ധന ആര്‍ബിഐ പ്രഖ്യാപിച്ചിട്ടുണ്ട്. മുതിര്‍ന്ന പൗരന്മാര്‍ക്കും, അംഗ പരിമിതര്‍ക്കും ബാങ്കിംഗ് സേവനങ്ങള്‍ കൂടുതല്‍ പ്രാപ്യമാക്കാന്‍ ഈ തീരുമാനത്തിലൂടെ ശ്രമിക്കുന്നുവെന്നാണ് ആര്‍ബിഐ ഗവര്‍ണര്‍ […]
ആര്‍ബിഐയുടെ പണനയ തീരുമാനങ്ങളില്‍ സുപ്രധാനമായ ഒന്നാണ് അര്‍ബന്‍-കോ ഓപ്പറേറ്റീവ് ബാങ്കുകള്‍ക്ക് വാതില്‍പ്പടി സേവനങ്ങൾ നൽകാനുള്ള അനുമതി.
ഷെഡ്യൂള്‍ഡ് വാണിജ്യ ബാങ്കുകള്‍ക്ക് തുല്യമായി ഉപഭോക്താക്കള്‍ക്ക് വാതില്‍പ്പടി ബാങ്കിംഗ് സേവനങ്ങള്‍ നൽകാൻ അര്‍ബന്‍ കോര്‍പ്പറേറ്റീവ് ബാങ്കുകളെ അനുവദിക്കണമെന്ന ആവശ്യം വളരെനാളായി നിലനിൽക്കുന്നുണ്ട്.ഇതിനായി വിശദമായ സര്‍ക്കുലര്‍ പ്രഖ്യാപിക്കുമെന്ന് ആര്‍ബിഐ പണനയ തീരുമാനത്തിന് ശേഷം അറിയിച്ചു. ഭവന വായ്പകളിലും ഇരട്ടി വര്‍ധന ആര്‍ബിഐ പ്രഖ്യാപിച്ചിട്ടുണ്ട്.
മുതിര്‍ന്ന പൗരന്മാര്‍ക്കും, അംഗ പരിമിതര്‍ക്കും ബാങ്കിംഗ് സേവനങ്ങള്‍ കൂടുതല്‍ പ്രാപ്യമാക്കാന്‍ ഈ തീരുമാനത്തിലൂടെ ശ്രമിക്കുന്നുവെന്നാണ് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞത്. നഗര, അര്‍ധ നഗര പ്രദേശങ്ങളിലെ പ്രാഥമിക സഹകരണ ബാങ്കുകളെയാണ് അര്‍ബര്‍ കോ-ഓപ്പറേറ്റീവ് ബാങ്ക് എന്നത് കൊണ്ട് സൂചിപ്പിക്കുന്നത്.
ആര്‍ബിഐ റിപ്പോര്‍ട്ട് അനുസരിച്ച്, അര്‍ബന്‍ കോ-ഓപ്പറേറ്റീവ് ബാങ്കുകള്‍ (യുസിബികള്‍) എന്നറിയപ്പെടുന്ന പ്രാഥമിക സഹകരണ ബാങ്കുകള്‍, സംസ്ഥാനത്തിന്റെ സ്റ്റേറ്റ് കോഓപ്പറേറ്റീവ് സൊസൈറ്റീസ് ആക്റ്റ് അല്ലെങ്കില്‍ മള്‍ട്ടി സ്റ്റേറ്റ് കോഓപ്പറേറ്റീവ് സൊസൈറ്റി ആക്റ്റ്- 2002 എന്നിവയുടെ വ്യവസ്ഥകള്‍ പ്രകാരം സഹകരണ സംഘങ്ങളായി രജിസ്റ്റര്‍ ചെയ്തിട്ടുള്ളവയാണ്.
എസ്ബിഐ നല്‍കുന്നത്
രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐ നല്‍കുന്ന വാതില്‍പ്പിടി സേവനങ്ങളില്‍ പണം കൈപ്പറ്റല്‍, പണം വിതരണം ചെയ്യല്‍, ചെക്ക് സ്വീകരിക്കല്‍, ഡ്രാഫ്റ്റുകളുടെ വിതരണം, ലൈഫ് സര്‍ട്ടിഫിക്കേറ്റ് സ്വീകരിക്കല്‍, കെവൈസി ഡോക്യുമെന്റുകള്‍ കൈപ്പറ്റല്‍, ഫണം അടയ്ക്കാല്‍ ചെക്ക് തയ്യാറാക്കുന്നതിനുള്ള ഫോം കൈപ്പറ്റല്‍, ഫോം 15 എച്ച് കൈപ്പറ്റല്‍ ഡേം ടെപ്പോസിറ്റുമായി ബന്ധപ്പെട്ട അഡൈ്വറി വിതരണം തുടങ്ങിയവയാണ്.
ബാങ്കുകള്‍ക്ക് അനുസരിച്ച് സേവനങ്ങളില്‍ വ്യത്യാസം ഉണ്ടാകാം. എന്നിരുന്നാലും, മിക്ക അടിസ്ഥാന ബാങ്കിംഗ് സേവനങ്ങളും വാഗ്ദാനം ചെയ്യുന്നതായിരിക്കും. ഏതെങ്കിലും സേവനങ്ങള്‍ തിരഞ്ഞെടുക്കുന്നതിന് മുമ്പ് ഫീസും നിരക്കുകളും പരിശോധിക്കേണ്ടതുണ്ട്.
വാതില്‍പ്പതി സേവനങ്ങള്‍ എങ്ങനെ ലഭിക്കും?
പല ബാങ്കുകളും അവരുടെ ഉപഭോക്താക്കള്‍ക്ക്, പ്രത്യേകിച്ച് മുതിര്‍ന്ന പൗരന്മാര്‍ക്കും അംഗ പരിമിതര്‍ക്കും വാതില്‍പ്പടി ബാങ്കിംഗ് സേവനങ്ങള്‍ നല്‍കുന്നുണ്ട്. നിങ്ങളുടെ ബാങ്കിന്റെ പ്രാദേശിക ബ്രാഞ്ച് വാതില്‍പ്പടി ബാങ്കിംഗ് സേവനങ്ങള്‍ നല്‍കുന്നുണ്ടോ എന്നറിയാന്‍ നേരിട്ട് ബാങ്കുമായി ബന്ധപ്പെടുന്നതാണ് നല്ലത്. കൂടാതെ ബാങ്കിന്റെ വെബ്സൈറ്റ് സന്ദര്‍ശിച്ചോ ഉപഭോക്തൃ സേവന ലൈനില്‍ വിളിച്ചോ നിങ്ങള്‍ക്ക് കണ്ടെത്താനാകും. അതേസമയം ശ്രദ്ധിക്കണ്ട മറ്റൊരു കാര്യം ചില ബാങ്കുകള്‍ സേവനത്തെയും ഉപഭോക്താക്കളെയും ആശ്രയിച്ച് നിരക്ക് ഈടാക്കുമെന്നതാണ്.
ആര്‍ബിഐയുടെ മറ്റ് നടപടികള്‍
കഴിഞ്ഞ ദശാബ്ദക്കാലത്തെ ഭവന മൂല്യത്തിലുണ്ടായ വര്‍ധനയെ പ്രതിഫലിപ്പിക്കുന്നതിനായി അര്‍ബന്‍, റൂറല്‍ സഹകരണ ബാങ്കുകള്‍ നിശ്ചയിച്ചിട്ടുള്ള വ്യക്തിഗത ഭവന വായ്പ പരിധികള്‍ 100% ല്‍ അധികം ഉയര്‍ത്തുന്നതായി പ്രഖ്യാപിച്ചിരുന്നു.
അവരുടെ മൊത്തം ആസ്തിയുടെ 5% പരിധിക്കുള്ളില്‍, ഗ്രാമീണ സഹകരണ ബാങ്കുകള്‍ക്ക് ഇപ്പോള്‍ വാണിജ്യ റിയല്‍ എസ്റ്റേറ്റ് അല്ലെങ്കില്‍ റെസിഡന്‍ഷ്യല്‍ ഹൗസിംഗ് പ്രോജക്റ്റുകള്‍ക്ക് പണം വായ്പ നല്‍കാനാകും.