image

13 Jun 2022 4:27 AM GMT

Banking

മാസവാസാനത്തക്ക് കാത്തിരിക്കേണ്ട: ബാങ്ക് ഇടപാടുകള്‍ അവധിയില്‍ കുരുങ്ങിയേക്കാം

MyFin Desk

മാസവാസാനത്തക്ക് കാത്തിരിക്കേണ്ട: ബാങ്ക് ഇടപാടുകള്‍ അവധിയില്‍ കുരുങ്ങിയേക്കാം
X

Summary

  ആഴ്ച്ചയില്‍ അഞ്ച് ദിവസത്തെ ജോലി, പെന്‍ഷന്‍  പ്രശ്‌നങ്ങള്‍ എന്നിവ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ബാങ്ക് ജീവനക്കാര്‍ ഈ മാസം 27 (തിങ്കളാഴ്ച്ച) ന് സമരത്തിലേക്ക്. അതിനാല്‍ മാസാവസാനത്തേയ്ക്ക് ബാങ്കിടപാടുകള്‍ മാറ്റി വയ്ക്കുമ്പോള്‍ ഒരല്‍പ്പം ശ്രദ്ധ നല്ലതാണ്. ജൂണ്‍ 25, 26 ദിവസങ്ങളില്‍ ശനി, ഞായര്‍ ദിവസങ്ങളായതിനാല്‍ ബാങ്കുകള്‍ക്ക് അവധിയാണ്. തുടര്‍ന്നുള്ള തിങ്കളാഴ്ചയാണ് പണിമുടക്കെന്ന്ത് ഇടപാടുകാരെ ബുദ്ധിമുട്ടിലാക്കും. ഒമ്പത് ബാങ്ക് യൂണിയനുകള്‍ ചേര്‍ന്ന യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സിന്റെ നേതൃത്വത്തിലാണ് വരുന്ന 27ലെ പണിമുടക്ക്. ഓള്‍ ഇന്ത്യ ബാങ്ക് […]


ആഴ്ച്ചയില്‍ അഞ്ച് ദിവസത്തെ ജോലി, പെന്‍ഷന്‍ പ്രശ്‌നങ്ങള്‍ എന്നിവ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ബാങ്ക് ജീവനക്കാര്‍ ഈ മാസം 27 (തിങ്കളാഴ്ച്ച) ന് സമരത്തിലേക്ക്. അതിനാല്‍ മാസാവസാനത്തേയ്ക്ക് ബാങ്കിടപാടുകള്‍ മാറ്റി വയ്ക്കുമ്പോള്‍ ഒരല്‍പ്പം ശ്രദ്ധ നല്ലതാണ്.
ജൂണ്‍ 25, 26 ദിവസങ്ങളില്‍ ശനി, ഞായര്‍ ദിവസങ്ങളായതിനാല്‍ ബാങ്കുകള്‍ക്ക് അവധിയാണ്. തുടര്‍ന്നുള്ള തിങ്കളാഴ്ചയാണ് പണിമുടക്കെന്ന്ത് ഇടപാടുകാരെ ബുദ്ധിമുട്ടിലാക്കും.
ഒമ്പത് ബാങ്ക് യൂണിയനുകള്‍ ചേര്‍ന്ന യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സിന്റെ നേതൃത്വത്തിലാണ് വരുന്ന 27ലെ പണിമുടക്ക്.
ഓള്‍ ഇന്ത്യ ബാങ്ക് ഓഫീസേഴ്സ് കോണ്‍ഫെഡറേഷന്‍ (AIBOC), ഓള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍ (AIBEA), നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഓഫ് ബാങ്ക് വര്‍ക്കേഴ്സ് എന്നിവ സംഘടനകളില്‍ ഉള്‍പ്പെടുന്നു.
യൂണിയന്റെ ആവശ്യങ്ങളോട് കേന്ദ്രവും ബാങ്ക് മാനേജ്മെന്റും പ്രതികരിക്കാത്ത സാഹചര്യത്തില്‍ രാജ്യത്തുടനീളമുള്ള ഏഴ് ലക്ഷത്തിലധികം ജീവനക്കാര്‍ പണിമുടക്കില്‍ ചേരുമെന്ന് എഐബിഒസി ജനറല്‍ സെക്രട്ടറി അറിയിച്ചു. അതിനാല്‍, പണിമുടക്ക് നടന്നാല്‍ ബാങ്കിംഗ് സേവനങ്ങളെ ബാധിച്ചേക്കാം.
സമരത്തിലേക്ക് നയിച്ച അവശ്യങ്ങള്‍
ദേശീയ പെന്‍ഷന്‍ സമ്പ്രദായം എടുത്തുകളയുക, എല്ലാ ബാങ്ക് ജീവനക്കാര്‍ക്കും മുന്‍കാല പെന്‍ഷന്‍ പദ്ധതി പുനഃസ്ഥാപിക്കുക എന്നിവയ്ക്കൊപ്പം എല്ലാ വിരമിച്ചവര്‍ക്കും പെന്‍ഷന്‍ പരിഷ്‌ക്കരണങ്ങളും ആവശ്യങ്ങളില്‍ ഉള്‍പ്പെടുന്നു. കൂടാതെ, ബാങ്ക് യൂണിയനുകളും ബാങ്കുകളില്‍ ആഴ്ചയില്‍ അഞ്ച് ദിവസത്തെ പ്രവൃത്തി നടത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു.
അതേസമയം, രാജ്യത്തുടനീളമുള്ള ബാങ്കുകള്‍ ഈ മാസം എട്ട് ദിവസത്തേക്ക് അടച്ചിടും. ഈ എട്ട് അവധി ദിവസങ്ങളില്‍ രണ്ടെണ്ണം ഹോളിഡേയ്സ് അണ്ടര്‍ നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്റ്റിന് കീഴില്‍ ലിസ്റ്റ് ചെയ്തിരിക്കുന്നവയാണ്. ബാക്കിയുള്ള ആറ് ദിവസങ്ങള്‍ ഞായറാഴ്ചകളും രണ്ടാമത്തെയും നാലാമത്തെയും ശനിയും ഉള്‍പ്പെടുന്ന വാരാന്ത്യ അവധികളാണ്.
ജൂണില്‍ വരാനിരിക്കുന്ന മറ്റ് അവധികള്‍
ജൂണ്‍ 15: ബുധനാഴ്ച- വൈഎംഎ ദിനം/ഗുരു ഹര്‍ഗോവിന്ദ് ജിയുടെ ജന്മദിനം/രാജ സംക്രാന്തി പ്രമാണിച്ച് ഐസ്വാള്‍, ഭുവനേശ്വര്‍, ജമ്മു, ശ്രീനഗര്‍ എന്നിവിടങ്ങളിലെ ബാങ്കുകള്‍ അടച്ചിരിക്കും.
ജൂണ്‍ 19: ഞായറാഴ്ച