image

22 May 2022 10:26 AM IST

Lifestyle

ഉരുക്ക് വ്യവസായ അസംസ്‌കൃത വസ്തുക്കളുടെ തീരുവ ഒഴിവാക്കി

MyFin Desk

ഉരുക്ക് വ്യവസായ അസംസ്‌കൃത വസ്തുക്കളുടെ തീരുവ ഒഴിവാക്കി
X

Summary

ഡെല്‍ഹി: ഉരുക്ക് വ്യവസായ മേഖലയില്‍ ഉപയോഗിക്കുന്ന കല്‍ക്കരി, ഫെറോ-നിക്കല്‍ എന്നിവയടക്കമുള്ള അസംസ്‌കൃത വസ്തുക്കളുടെ ഇറക്കുമതിക്ക് കസ്റ്റംസ് തീരുവ ഒഴിവാക്കി കേന്ദ്ര സര്‍ക്കാര്‍. ഇതോടെ ആഭ്യന്തര ഉരുക്ക് വ്യവസായത്തി​ന്റെ ചെലവില്‍ കുറവുണ്ടാകും. കൂടാതെ, ആഭ്യന്തരതലത്തില്‍ ലഭ്യത വര്‍ധിപ്പിക്കുന്നതിനായി ഇരുമ്പയിര് കയറ്റുമതിയുടെ തീരുവ 50 ശതമാനമായി ഉയര്‍ത്തി. നേരത്തെ ഇത് 30 ശതമാനമായിരുന്നു. ഉരുക്ക് അനുബന്ധമായുള്ള ചില ഘടകങ്ങള്‍ക്ക് കയറ്റുമതി തീരുവ 15 ശതമാനം വര്‍ധിപ്പിച്ചുവെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. 600 മില്ലീ മീറ്ററോ അതിലധികമോ വിസ്തൃതിയുള്ള സ്‌റ്റെയിന്‍ലെസ് സ്റ്റീല്‍ […]


ഡെല്‍ഹി: ഉരുക്ക് വ്യവസായ മേഖലയില്‍ ഉപയോഗിക്കുന്ന കല്‍ക്കരി, ഫെറോ-നിക്കല്‍ എന്നിവയടക്കമുള്ള അസംസ്‌കൃത വസ്തുക്കളുടെ ഇറക്കുമതിക്ക് കസ്റ്റംസ് തീരുവ ഒഴിവാക്കി കേന്ദ്ര സര്‍ക്കാര്‍. ഇതോടെ ആഭ്യന്തര ഉരുക്ക് വ്യവസായത്തി​ന്റെ ചെലവില്‍ കുറവുണ്ടാകും. കൂടാതെ, ആഭ്യന്തരതലത്തില്‍ ലഭ്യത വര്‍ധിപ്പിക്കുന്നതിനായി ഇരുമ്പയിര് കയറ്റുമതിയുടെ തീരുവ 50 ശതമാനമായി ഉയര്‍ത്തി. നേരത്തെ ഇത് 30 ശതമാനമായിരുന്നു. ഉരുക്ക് അനുബന്ധമായുള്ള ചില ഘടകങ്ങള്‍ക്ക് കയറ്റുമതി തീരുവ 15 ശതമാനം വര്‍ധിപ്പിച്ചുവെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

600 മില്ലീ മീറ്ററോ അതിലധികമോ വിസ്തൃതിയുള്ള സ്‌റ്റെയിന്‍ലെസ് സ്റ്റീല്‍ റോളുകള്‍ക്ക് 15 ശതമാനം തീരുവ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ, ആഭ്യന്തര ഉല്‍പ്പാദനച്ചെലവ് കുറയ്ക്കുന്നതിനായി പ്ലാസ്റ്റിക് വ്യവസായത്തില്‍ ഉപയോഗിക്കുന്ന അസംസ്‌കൃത വസ്തുക്കളുടെ ഇറക്കുമതി തീരുവയും കുറച്ചിട്ടുണ്ട്. നാപ്തയുടെ ഇറക്കുമതി തീരുവ 2.5 ശതമാനത്തില്‍ നിന്ന് 1 ശതമാനമായും, പ്രൊപിലീന്‍ ഓക്‌സൈഡിന്റെ തീരുവ 2.5 ശതമാനമായും (നേര്‍പകുതി) കുറച്ചു. പോളിമര്‍ ഓഫ് വിനൈല്‍ ക്ലോറൈഡിന്റെ (പിവിസി) ഇറക്കുമതി തീരുവ 10 ശതമാനത്തില്‍ നിന്ന് 7.5 ശതമാനമായി കുറച്ചു.