19 May 2022 5:35 AM GMT
Summary
മുംബൈ: ഫോക്സ് വാഗാനും മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയും പുതിയ 'ബോണ്‍ ഇലക്ട്രിക് പ്ലാറ്റ്ഫോമിലെ' മോഡുലാര്‍ ഇലക്ട്രിക് ഡ്രൈവ് മാട്രിക്സ് (എംഇബി) ഘടകങ്ങളുടെ ഉപയോഗത്തിനായി കരാറിലേര്‍പ്പെട്ടു. ഇലക്ട്രിക് മോട്ടോറുകള്‍, ബാറ്ററി സിസ്റ്റം ഘടകങ്ങള്‍, ബാറ്ററി സെല്ലുകള്‍ തുടങ്ങിയ എംഇബി ഇലക്ട്രിക് ഘടകങ്ങളുമായി മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര അതിന്റെ ബോണ്‍ ഇലക്ട്രിക് പ്ലാറ്റ്ഫോം സജ്ജമാക്കാന്‍ ഉദ്ദേശിക്കുന്നതായി കമ്പനി പ്രസ്താവനയില്‍ പറഞ്ഞു. എംഇബി ഇലക്ട്രിക് പ്ലാറ്റ്ഫോമും അതിന്റെ ഘടകങ്ങളും കാര്‍ നിര്‍മ്മാതാക്കളെ അവരുടെ ഇലക്ട്രിക് വാഹനങ്ങളുടെ പോര്‍ട്ട്ഫോളിയോ വേഗത്തിലും ചെലവ് കുറഞ്ഞതായും […]
മുംബൈ: ഫോക്സ് വാഗാനും മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയും പുതിയ 'ബോണ്‍ ഇലക്ട്രിക് പ്ലാറ്റ്ഫോമിലെ' മോഡുലാര്‍ ഇലക്ട്രിക് ഡ്രൈവ് മാട്രിക്സ് (എംഇബി) ഘടകങ്ങളുടെ ഉപയോഗത്തിനായി കരാറിലേര്‍പ്പെട്ടു. ഇലക്ട്രിക് മോട്ടോറുകള്‍, ബാറ്ററി സിസ്റ്റം ഘടകങ്ങള്‍, ബാറ്ററി സെല്ലുകള്‍ തുടങ്ങിയ എംഇബി ഇലക്ട്രിക് ഘടകങ്ങളുമായി മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര അതിന്റെ ബോണ്‍ ഇലക്ട്രിക് പ്ലാറ്റ്ഫോം സജ്ജമാക്കാന്‍ ഉദ്ദേശിക്കുന്നതായി കമ്പനി പ്രസ്താവനയില്‍ പറഞ്ഞു. എംഇബി ഇലക്ട്രിക് പ്ലാറ്റ്ഫോമും അതിന്റെ ഘടകങ്ങളും കാര്‍ നിര്‍മ്മാതാക്കളെ അവരുടെ ഇലക്ട്രിക് വാഹനങ്ങളുടെ പോര്‍ട്ട്ഫോളിയോ വേഗത്തിലും ചെലവ് കുറഞ്ഞതായും നിര്‍മ്മിക്കാന്‍ അനുവദിക്കുന്നു.
മഹീന്ദ്രയുമായി ചേര്‍ന്ന്, ഇന്ത്യയുടെ വൈദ്യുതീകരണത്തിന് ഗണ്യമായ സംഭാവന നല്‍കാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നുവെന്ന് ഫോക്സ്വാഗണ്‍ ഗ്രൂപ്പ് ബോര്‍ഡ് ഓഫ് മാനേജ്മെന്റ് അംഗവും ഫോക്സ്വാഗണ്‍ ഗ്രൂപ്പ് ഘടകങ്ങളുടെ സിഇഒയുമായ തോമസ് ഷ്മാള്‍ പറഞ്ഞു. എംഇബി സാങ്കേതികമായി അത്യാധുനികവും ചെലവിന്റെ കാര്യത്തില്‍ ഉയര്‍ന്ന മത്സരക്ഷമതയുള്ളതുമാണെന്ന് പ്രസ്താവിച്ച അദ്ദേഹം, ഇ-മൊബിലിറ്റിക്കുള്ള മുന്‍നിര ഓപ്പണ്‍ പ്ലാറ്റ്ഫോമായി ഇത് ക്രമേണ വികസിച്ചുവരികയാണെന്നും പറഞ്ഞു.
പ്രതിവര്‍ഷം ഏകദേശം 3 ദശലക്ഷം വാഹനങ്ങളുള്ള, ആഗോളതലത്തില്‍ മികച്ച 5 ഓട്ടോമോട്ടീവ് വിപണികളില്‍ ഒന്നാണ് ഇന്ത്യയെന്ന മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര പറഞ്ഞു. 2030 ഓടെ വിപണി 5 ദശലക്ഷം വാഹനങ്ങളായി വളരുമെന്ന് പ്രതീക്ഷിക്കുന്നു, ഇതുവരെ ഡീസല്‍ അല്ലെങ്കില്‍ പെട്രോള്‍ എഞ്ചിനുകളുള്ള വാഹനങ്ങളാണ് വിപണിയില്‍ ആധിപത്യം പുലര്‍ത്തിയിരുന്നത്. 2030-ല്‍ പുതിയ വാഹനങ്ങളില്‍ പകുതിയിലധികവും പൂര്‍ണമായും ഇലക്ട്രിക് ആകുമെന്ന് വ്യവസായ വിദഗ്ധര്‍ പ്രതീക്ഷിക്കുന്നു.