19 May 2022 5:29 AM GMT
Summary
ഗുരുഗ്രാം: ഹരിയാനയിലെ തങ്ങളുടെ പുതിയ നിര്‍മ്മാണ കേന്ദ്രം അടുത്ത എട്ട് വര്‍ഷത്തിനുള്ളില്‍ 18,000 കോടി രൂപ ചെലവില്‍ പ്രതിവര്‍ഷം 10 ലക്ഷം വാഹനങ്ങളുടെ ഏറ്റവും ഉയര്‍ന്ന ഉല്‍പ്പാദന ശേഷി കൈവരിക്കുമെന്ന് മാരുതി സുസുക്കി ഇന്ത്യ (എംഎസ്ഐ) അറിയിച്ചു. സോനിപത് ജില്ലയിലെ ഐഎംടി ഖാര്‍ഖോഡയില്‍ 800 ഏക്കര്‍ സ്ഥലത്ത് നിര്‍മിക്കുന്ന പുതിയ ഫാക്ടറിക്ക് ആദ്യഘട്ടത്തില്‍ 11,000 കോടി രൂപ നിക്ഷേപം നടത്തും. ഈ ഫാക്ടറിയില്‍ പ്രതിവര്‍ഷം 2.5 ലക്ഷം യൂണിറ്റ് ഉല്‍പ്പാദന ശേഷിയുണ്ടാകുമെന്ന് കമ്പനി അറിയിച്ചു. 2025-ല്‍ ഇവിടെ […]
ഗുരുഗ്രാം: ഹരിയാനയിലെ തങ്ങളുടെ പുതിയ നിര്‍മ്മാണ കേന്ദ്രം അടുത്ത എട്ട് വര്‍ഷത്തിനുള്ളില്‍ 18,000 കോടി രൂപ ചെലവില്‍ പ്രതിവര്‍ഷം 10 ലക്ഷം വാഹനങ്ങളുടെ ഏറ്റവും ഉയര്‍ന്ന ഉല്‍പ്പാദന ശേഷി കൈവരിക്കുമെന്ന് മാരുതി സുസുക്കി ഇന്ത്യ (എംഎസ്ഐ) അറിയിച്ചു. സോനിപത് ജില്ലയിലെ ഐഎംടി ഖാര്‍ഖോഡയില്‍ 800 ഏക്കര്‍ സ്ഥലത്ത് നിര്‍മിക്കുന്ന പുതിയ ഫാക്ടറിക്ക് ആദ്യഘട്ടത്തില്‍ 11,000 കോടി രൂപ നിക്ഷേപം നടത്തും. ഈ ഫാക്ടറിയില്‍ പ്രതിവര്‍ഷം 2.5 ലക്ഷം യൂണിറ്റ് ഉല്‍പ്പാദന ശേഷിയുണ്ടാകുമെന്ന് കമ്പനി അറിയിച്ചു. 2025-ല്‍ ഇവിടെ നിന്നും ആദ്യ സെറ്റ് വാഹനങ്ങള്‍ പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്നു.
സോനിപത് പ്ലാന്റിലെ 10 ലക്ഷം ഉല്‍പ്പാദന ശേഷി ആഭ്യന്തര, കയറ്റുമതി വിപണികളിലെ ആവശ്യം നിറവേറ്റാന്‍ സഹായിക്കുമെന്ന് കമ്പനിക്ക് ഭൂമി അനുവദിക്കുന്നതിന്റെ ഔപചാരിക പ്രഖ്യാപനം നടന്ന ചടങ്ങില്‍ മാരുതി സുസുക്കി ഇന്ത്യ ചെയര്‍മാന്‍ ആര്‍ സി ഭാര്‍ഗവ പറഞ്ഞു. വിപണി സാഹചര്യങ്ങള്‍ക്ക് വിധേയമായി, 8 വര്‍ഷത്തിനുള്ളില്‍ തങ്ങള്‍ക്ക് ഏറ്റവും ഉയര്‍ന്ന ഉല്‍പാദന ശേഷിയിലെത്താന്‍ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിലവില്‍, ഹരിയാനയിലെ രണ്ട് നിര്‍മ്മാണ പ്ലാന്റുകളിലും ഗുജറാത്തിലെ മാതൃസ്ഥാപനമായ സുസുക്കി മോട്ടോറിന്റെ സ്ഥാപനത്തിലുമായി പ്രതിവര്‍ഷം 22 ലക്ഷം യൂണിറ്റുകളുടെ മൊത്ത ഉല്‍പ്പാദന ശേഷി എംഎസ്‌ഐക്കുണ്ട്. ഹരിയാനയിലെ ഗുരുഗ്രാമിലെയും മനേസറിലെയും രണ്ട് പ്ലാന്റുകളും ചേര്‍ന്ന് പ്രതിവര്‍ഷം 15.5 ലക്ഷം യൂണിറ്റുകള്‍ പുറത്തിറക്കുന്നുണ്ട്.
സംസ്ഥാന സര്‍ക്കാരിന്റെ പിന്തുണയോടെ, 2.5 ലക്ഷം വാഹനങ്ങളുടെ വാര്‍ഷിക ശേഷിയുള്ള ആദ്യ പ്ലാന്റ് 2025-ല്‍ കമ്മീഷന്‍ ചെയ്യുമെന്നും എംഎസ്ഐ എക്സിക്യൂട്ടീവ് വൈസ് ചെയര്‍മാന്‍ കെനിച്ചി അയുകാവ പറഞ്ഞു. പദ്ധതിയുടെ ഒന്നാം ഘട്ടത്തിന് ഏകദേശം 11,000 കോടി രൂപയുടെ നിക്ഷേപമുണ്ടാകുമെന്ന് അയുകാവ പറഞ്ഞു. സോനിപത് സൈറ്റിനായി മാരുതി സുസുക്കിയും സുസുക്കി മോട്ടോര്‍സൈക്കിളും 18,000 കോടി രൂപയും 1,466 കോടി രൂപയും നിക്ഷേപം നടത്തിയതായി ഹരിയാന സര്‍ക്കാര്‍ വ്യവസായ, വാണിജ്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി വിജയേന്ദ്ര കുമാര്‍ പറഞ്ഞു.