image

13 May 2022 1:01 AM

Industries

സര്‍ക്കാര്‍ കുടിശ്ശിക ഒരാഴ്ച്ചയ്ക്കകം ഓഹരികളാക്കി മാറ്റും : വോഡഫോൺ

MyFin Desk

സര്‍ക്കാര്‍ കുടിശ്ശിക  ഒരാഴ്ച്ചയ്ക്കകം ഓഹരികളാക്കി മാറ്റും : വോഡഫോൺ
X

Summary

ഡെല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ കൈവശമുള്ള 16,100 കോടി രൂപയുടെ കുടിശ്ശിക 33 ശതമാനം ഓഹരികളാക്കി മാറ്റുന്നത് അടുത്ത ആഴ്ചയോടെ പൂര്‍ത്തിയാകുമെന്ന് വോഡഫോണ്‍-ഐഡിയയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഡയറക്റ്റര്‍ രവീന്ദര്‍ ഠാക്കര്‍ പറഞ്ഞു. ടെലികോം പരിഷ്‌കരണ പാക്കേജിന്റെ ഭാഗമായി, സര്‍ക്കാര്‍ കുടിശ്ശിക ഓഹരികളായി മാറ്റാന്‍ കമ്പനി തിരഞ്ഞെടുത്തുവെന്നും അതിന്റെ നിര്‍ദ്ദേശം ടെലികോം വകുപ്പ് (DoT) സ്ഥിരീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാറ്റങ്ങള്‍ പ്രാവര്‍ത്തികമായാല്‍, കമ്പനിയില്‍ സര്‍ക്കാരിന് 33 ശതമാനം ഓഹരിയുണ്ടാകും. അതേസമയം പ്രൊമോട്ടര്‍മാരുടെ കൈവശമുള്ള ഓഹരികള്‍ 74.99 ശതമാനത്തില്‍ നിന്ന് 50 […]


ഡെല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ കൈവശമുള്ള 16,100 കോടി രൂപയുടെ കുടിശ്ശിക 33 ശതമാനം ഓഹരികളാക്കി മാറ്റുന്നത് അടുത്ത ആഴ്ചയോടെ പൂര്‍ത്തിയാകുമെന്ന് വോഡഫോണ്‍-ഐഡിയയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഡയറക്റ്റര്‍ രവീന്ദര്‍ ഠാക്കര്‍ പറഞ്ഞു.
ടെലികോം പരിഷ്‌കരണ പാക്കേജിന്റെ ഭാഗമായി, സര്‍ക്കാര്‍ കുടിശ്ശിക ഓഹരികളായി മാറ്റാന്‍ കമ്പനി തിരഞ്ഞെടുത്തുവെന്നും അതിന്റെ നിര്‍ദ്ദേശം ടെലികോം വകുപ്പ് (DoT) സ്ഥിരീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാറ്റങ്ങള്‍ പ്രാവര്‍ത്തികമായാല്‍, കമ്പനിയില്‍ സര്‍ക്കാരിന് 33 ശതമാനം ഓഹരിയുണ്ടാകും. അതേസമയം പ്രൊമോട്ടര്‍മാരുടെ കൈവശമുള്ള ഓഹരികള്‍ 74.99 ശതമാനത്തില്‍ നിന്ന് 50 ശതമാനമായി കുറയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ടെലികോം വകുപ്പ് പറഞ്ഞത് പ്രകാരം മൊറട്ടോറിയം കാലയളവിലെ എജിആര്‍ കുടിശ്ശികയും മാറ്റിവച്ച സ്‌പെക്ട്രം ബാധ്യതകളും 161.3 ബില്യണ്‍ രൂപ യാണ്. പരിഷ്‌കരണ പാക്കേജിന്റെ ഭാഗമായി 16,000 കോടി രൂപയുടെ ബാങ്ക് ഗ്യാരന്റി ഡോട്ട് കമ്പനിക്ക് തിരികെ നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇക്കഴിഞ്ഞ മാര്‍ച്ചില്‍ കമ്പനി പ്രൊമോട്ടര്‍മാര്‍ക്കായി 4,500 കോടി രൂപയുടെ ഓഹരികള്‍ അനുവദിച്ചു. വോഡഫോണ്‍ ഗ്രൂപ്പും, ആദിത്യ ബിര്‍ള ഗ്രൂപ്പും കമ്പനിയില്‍ യഥാക്രമം 3,375 കോടി രൂപയുയും 1,125 കോടി രൂപയും നിക്ഷേപിച്ചിരുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കമ്പനിയുടെ ബിസിനസിനെ പിന്തുണയ്ക്കുന്നതിനായി 10,000 കോടി രൂപ സമാഹരിക്കുന്നതിന് കമ്പനിയുടെ ബോര്‍ഡ് അംഗീകാരം നല്‍കിയിട്ടുണ്ട്.