image

11 May 2022 4:15 AM

Industries

വോഡഫോണ്‍ ഐഡിയ നാലാംപാദ നഷ്ടം 6,563 കോടി രൂപയായി കുറഞ്ഞു

James Paul

വോഡഫോണ്‍ ഐഡിയ നാലാംപാദ നഷ്ടം 6,563 കോടി രൂപയായി കുറഞ്ഞു
X

Summary

ഡെല്‍ഹി: മാര്‍ച്ചില്‍ അവസാനിച്ച നാലാം പാദത്തില്‍ 6,563.1 കോടി രൂപയാണ് ടെലികോം ഓപ്പറേറ്ററായ വോഡഫോണ്‍ ഐഡിയയുടെ കണ്‍സോളിഡേറ്റഡ് നഷ്ടം. മുന്‍വര്‍ഷത്തെ ഇതേ കാലയളവില്‍ നഷ്ടം 7,022.8 കോടി രൂപയായിരുന്നു. പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം 2022 നാലാം പാദത്തില്‍ 6.6 ശതമാനം ഉയര്‍ന്ന് 10,239.5 കോടി രൂപയായി. തുടര്‍ച്ചയായി നോക്കുമ്പോള്‍, 2021 നവംബര്‍ 25 മുതല്‍ താരിഫ് വര്‍ധനയിലൂടെ വരുമാനം 5.4 ശതമാനം ഉയര്‍ന്നതായി കമ്പനി പ്രസ്താവനയില്‍ പറഞ്ഞു. താരിഫ് വര്‍ധന മൂലം വരിക്കാരുടെ എണ്ണം 247.2 ദശലക്ഷത്തില്‍  […]


ഡെല്‍ഹി: മാര്‍ച്ചില്‍ അവസാനിച്ച നാലാം പാദത്തില്‍ 6,563.1 കോടി രൂപയാണ് ടെലികോം ഓപ്പറേറ്ററായ വോഡഫോണ്‍ ഐഡിയയുടെ കണ്‍സോളിഡേറ്റഡ് നഷ്ടം. മുന്‍വര്‍ഷത്തെ ഇതേ കാലയളവില്‍ നഷ്ടം 7,022.8 കോടി രൂപയായിരുന്നു. പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം 2022 നാലാം പാദത്തില്‍ 6.6 ശതമാനം ഉയര്‍ന്ന് 10,239.5 കോടി രൂപയായി. തുടര്‍ച്ചയായി നോക്കുമ്പോള്‍, 2021 നവംബര്‍ 25 മുതല്‍ താരിഫ് വര്‍ധനയിലൂടെ വരുമാനം 5.4 ശതമാനം ഉയര്‍ന്നതായി കമ്പനി പ്രസ്താവനയില്‍ പറഞ്ഞു.
താരിഫ് വര്‍ധന മൂലം വരിക്കാരുടെ എണ്ണം 247.2 ദശലക്ഷത്തില്‍ 243.8 ദശലക്ഷമായി കുറഞ്ഞെങ്കിലും, ഇത് എആര്‍പിയുവില്‍ (average revenue per user) 7.5 ശതമാനം തുടര്‍ച്ചയായ വര്‍ധനയായി മാറി. തുടര്‍ച്ചയായ മൂന്നാം പാദത്തിലും 2021 നവംബറില്‍ നടത്തിയ താരിഫ് വര്‍ധനവിനാല്‍ മുന്നോട്ട് പോകുന്ന വരുമാന വളര്‍ച്ച പ്രഖ്യാപിക്കുന്നതില്‍ തങ്ങള്‍ക്ക് സന്തോഷമുണ്ടെന്ന് വോഡഫോണ്‍ ഐഡിയ സിഇഒ രവീന്ദര്‍ തക്കര്‍ പറഞ്ഞു. പ്രൊമോട്ടര്‍മാരില്‍ നിന്ന് 4,500 കോടി രൂപയുടെ പ്രിഫറന്‍ഷ്യല്‍ ഇക്വിറ്റി സംഭാവനയായി ആദ്യഘട്ട ഫണ്ട് ശേഖരണം കമ്പനി വിജയകരമായി പൂര്‍ത്തിയാക്കിയതായി തക്കര്‍ ചൂണ്ടിക്കാട്ടി. കൂടുതല്‍ ഫണ്ട് ശേഖരണത്തിനായി കമ്പനി വായ്പാദാതാക്കളായും നിക്ഷേപകരുമായും സജീവമായി ഇടപഴകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കമ്പനിയുടെ മൊത്തത്തിലുള്ള ബ്രോഡ്ബാന്‍ഡ് സൈറ്റുകളുടെ എണ്ണം 2022 മാര്‍ച്ച് 31 വരെ 455,264 ആയിരുന്നു. ഒരു വര്‍ഷം മുമ്പ് ഇത് 452,650 ആയിരുന്നു. 35,000-ലധികം 4ജി സൈറ്റുകള്‍ ചേര്‍ക്കുന്നതിനിടയില്‍ ഈ വര്‍ഷം ഏകദേശം 32,000 3ജി സൈറ്റുകള്‍ അടച്ചുപൂട്ടി. 2022 മാര്‍ച്ച് 31-ലെ കണക്കനുസരിച്ച്. ഗ്രൂപ്പിന്റെ മൊത്തം കടം 1,97,878.2 കോടി രൂപയാണ്.കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ 44,233.1 കോടിയില്‍ നിന്ന് 28,245.4 കോടി രൂപയായി നഷ്ടം കുത്തനെ കുറഞ്ഞു. 2022 മാര്‍ച്ചില്‍ അവസാനിച്ച വര്‍ഷത്തിലെ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം 38,515.5 കോടി രൂപയാണ്. പ്രിഫറന്‍ഷ്യല്‍ അലോട്ട്മെന്റില്‍, വോഡഫോണ്‍ ഗ്രൂപ്പ് 3,375 കോടി രൂപയും ആദിത്യ ബിര്‍ള ഗ്രൂപ്പ് 1,125 കോടി രൂപയും സംഭാവന ചെയ്തതായി വിഐഎല്‍ പറഞ്ഞു. ഇതിനെത്തുടര്‍ന്ന്, കമ്പനിയിലെ പ്രൊമോട്ടര്‍ ഗ്രൂപ്പിന്റെ മൊത്തം ഉടമസ്ഥാവകാശം 72 ശതമാനത്തില്‍ നിന്ന് 74.99 ശതമാനമായി ഉയര്‍ന്നു.