10 May 2022 4:02 AM GMT
Summary
മുംബൈ : അര മണിക്കൂറിനുള്ളില്‍ ലഭ്യമാകുന്ന വാഹന വായ്പയുമായി എച്ച്ഡിഎഫ്‌സി ബാങ്ക്. എക്‌സ്പ്രസ് കാര്‍ ലോണ്‍സ് എന്നാണ് വായ്പാ പദ്ധതിയുടെ പേര്. ഡിജിറ്റലായിട്ടാകും (ഓണ്‍ലൈന്‍) ലോണ്‍ ലഭ്യമാകുക എന്നും ബാങ്ക് അധികൃതര്‍ വ്യക്തമാക്കി. കാര്‍ വാങ്ങുന്നതിനുള്ള നടപടികള്‍ എളുപ്പമാക്കുക, രാജ്യത്തെ കാര്‍ വില്‍പന വര്‍ധിപ്പിക്കുക എന്നീ ലക്ഷ്യത്തോടെയാണ് പദ്ധതി തുടങ്ങിയതെന്നും ബാങ്ക് ഇറക്കിയ അറിയിപ്പിലുണ്ട്. 48 മണിക്കൂര്‍ മുതല്‍ 78 മണിക്കൂര്‍ വരെ കാത്തിരുന്നാലാണ് നിലവില്‍ വാഹന വായ്പ ലഭ്യമാകുന്നത്. ചിലപ്പോള്‍ ഇത് ദിവസങ്ങളോളം നീളും. നടപ്പ് […]
മുംബൈ : അര മണിക്കൂറിനുള്ളില്‍ ലഭ്യമാകുന്ന വാഹന വായ്പയുമായി എച്ച്ഡിഎഫ്‌സി ബാങ്ക്. എക്‌സ്പ്രസ് കാര്‍ ലോണ്‍സ് എന്നാണ് വായ്പാ പദ്ധതിയുടെ പേര്. ഡിജിറ്റലായിട്ടാകും (ഓണ്‍ലൈന്‍) ലോണ്‍ ലഭ്യമാകുക എന്നും ബാങ്ക് അധികൃതര്‍ വ്യക്തമാക്കി. കാര്‍ വാങ്ങുന്നതിനുള്ള നടപടികള്‍ എളുപ്പമാക്കുക, രാജ്യത്തെ കാര്‍ വില്‍പന വര്‍ധിപ്പിക്കുക എന്നീ ലക്ഷ്യത്തോടെയാണ് പദ്ധതി തുടങ്ങിയതെന്നും ബാങ്ക് ഇറക്കിയ അറിയിപ്പിലുണ്ട്.
48 മണിക്കൂര്‍ മുതല്‍ 78 മണിക്കൂര്‍ വരെ കാത്തിരുന്നാലാണ് നിലവില്‍ വാഹന വായ്പ ലഭ്യമാകുന്നത്. ചിലപ്പോള്‍ ഇത് ദിവസങ്ങളോളം നീളും. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ 10,000 15,000 കോടി രൂപയുടെ കാര്‍ ലോണുകള്‍ കൈമാറാനാണ് ബാങ്ക് പദ്ധതിയിടുന്നത്. കാര്‍ ലോണുകള്‍ക്ക് ആവശ്യക്കാര്‍ ഏറെയുള്ളതിനാല്‍ ഈ സേവനം ബാങ്കിന് ഗുണകരമാകും. ഭവന വായ്പ കഴിഞ്ഞാല്‍ വാഹന വായ്പയ്ക്കാണ് രാജ്യത്ത് ആവശ്യക്കാരേറെയുള്ളത്.