9 May 2022 5:32 AM GMT
Summary
ഡെല്‍ഹി: ഏകദേശം മൂന്ന് വര്‍ഷം മുമ്പ് തങ്ങളുടെ ആദ്യ വാഹനം പുറത്തിറക്കിയതിന് ശേഷം രാജ്യത്ത് ഒരു ലക്ഷം വാഹനങ്ങളുടെ വില്‍പ്പന പൂർത്തിയാക്കിയതായി എംജി മോട്ടോര്‍ ഇന്ത്യ അറിയിച്ചു. 2019 ജൂണില്‍ ഹെക്ടര്‍ എസ്യുവി അവതരിപ്പിച്ച് ഇന്ത്യയില്‍ വാഹനങ്ങള്‍ വില്‍ക്കാന്‍ തുടങ്ങിയ എംജി മോട്ടോര്‍ നിലവില്‍ ഇലക്ട്രിക് എസ്യുവി, ഇസഡ്എസ് ഇവി, പ്രീമിയം എസ്യുവി ഗ്ലോസ്റ്റര്‍, കോംപാക്റ്റ് എസ്യുവി ആസ്റ്റര്‍ എന്നിവയുള്‍പ്പെടെ വിവിധ വാഹന മോഡലുകള്‍ രാജ്യത്ത് വില്‍ക്കുന്നുണ്ട്. നിരന്തരമായ നവീകരണം, മികച്ച ഉപഭോക്തൃ സേവനം, സുസ്ഥിരതയ്ക്കും സമൂഹത്തിനുമുള്ള […]
ഡെല്‍ഹി: ഏകദേശം മൂന്ന് വര്‍ഷം മുമ്പ് തങ്ങളുടെ ആദ്യ വാഹനം പുറത്തിറക്കിയതിന് ശേഷം രാജ്യത്ത് ഒരു ലക്ഷം വാഹനങ്ങളുടെ വില്‍പ്പന പൂർത്തിയാക്കിയതായി എംജി മോട്ടോര്‍ ഇന്ത്യ അറിയിച്ചു. 2019 ജൂണില്‍ ഹെക്ടര്‍ എസ്യുവി അവതരിപ്പിച്ച് ഇന്ത്യയില്‍ വാഹനങ്ങള്‍ വില്‍ക്കാന്‍ തുടങ്ങിയ എംജി മോട്ടോര്‍ നിലവില്‍ ഇലക്ട്രിക് എസ്യുവി, ഇസഡ്എസ് ഇവി, പ്രീമിയം എസ്യുവി ഗ്ലോസ്റ്റര്‍, കോംപാക്റ്റ് എസ്യുവി ആസ്റ്റര്‍ എന്നിവയുള്‍പ്പെടെ വിവിധ വാഹന മോഡലുകള്‍ രാജ്യത്ത് വില്‍ക്കുന്നുണ്ട്.
നിരന്തരമായ നവീകരണം, മികച്ച ഉപഭോക്തൃ സേവനം, സുസ്ഥിരതയ്ക്കും സമൂഹത്തിനുമുള്ള സമര്‍പ്പണം എന്നിവ കേന്ദ്രീകരിച്ചുള്ള തങ്ങളുടെ യാത്രയിലെ ഒരു പുതിയ നാഴികക്കല്ലാണ് ഇത് അടയാളപ്പെടുത്തുന്നതെന്ന് എംജി മോട്ടോര്‍ ഇന്ത്യ പ്രസ്താവനയില്‍ പറഞ്ഞു. സ്മാര്‍ട്ട് മൊബിലിറ്റി സൊല്യൂഷനുകളിലൂടെ ഇന്ത്യന്‍ മൊബിലിറ്റി സ്പെയ്സില്‍ നല്ല മാറ്റങ്ങള്‍ കൊണ്ടുവരാനും സുസ്ഥിരമായ ഭാവി സൃഷ്ടിക്കാനുമുള്ള ഞങ്ങളുടെ സമര്‍പ്പണം അനുദിനം ശക്തമാകുകയാണെന്ന് എംജി മോട്ടോര്‍ ഇന്ത്യ പ്രസിഡന്റും മാനേജിംഗ് ഡയറക്ടറുമായ രാജീവ് ചാബ പറഞ്ഞു.
നിലവില്‍, കമ്പനിക്ക് ഗുജറാത്തിലെ ഹലോലില്‍ 80,000 വാഹനങ്ങളുടെ വാര്‍ഷിക ഉല്‍പ്പാദന ശേഷിയുള്ള നിര്‍മ്മാണ സൗകര്യമുണ്ട്. കൂടാതെ ഏകദേശം 2,500 തൊഴിലാളികള്‍ ജോലി ചെയ്യുന്നുമുണ്ട്. ഫാക്ടറിയില്‍ ഉള്‍പ്പെടെ 37 ശതമാനം വനിതാ ജീവനക്കാരെ തങ്ങളുടെ തൊഴില്‍ സേനയിലേക്ക് വിജയകരമായി സംയോജിപ്പിച്ചതായും 2023 ഡിസംബറില്‍ 50 ശതമാനം കൈവരിക്കാനാണ് ലക്ഷ്യമിടുന്നതെന്നും കമ്പനി അറിയിച്ചു.