9 May 2022 3:47 AM
Summary
ഡെല്‍ഹി: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) പുതിയ റിപ്പോ നിരക്ക് പ്രഖ്യാപിച്ചതിന് പിന്നാലെ വിവിധ ബാങ്കുകള്‍ ഭവന വായ്പ പലിശനിരക്ക് വര്‍ധിപ്പിച്ചു. കനറ ബാങ്ക്, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ഇന്ത്യ എന്നീ ബാങ്കുകളാണ് ഐസിഐസിഐ, ബാങ്ക് ഓഫ് ബറോഡ, പിഎന്‍ബി എന്നിവയ്ക്ക് പിന്നാലെ പലിശനിരക്ക് വര്‍ധിപ്പിച്ചത്. കനറ ബാങ്കിന്റെ ഭവനവായ്പകളുടെ പലിശ പുതിയ നിരക്ക് (ആര്‍എല്‍എല്‍ആര്‍) പ്രകാരം 7.30 ശതമാനമാണ്. യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ പുതുക്കിയ വായ്പാ പലിശ നിരക്ക് 6.80 […]
ഡെല്‍ഹി: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) പുതിയ റിപ്പോ നിരക്ക് പ്രഖ്യാപിച്ചതിന് പിന്നാലെ വിവിധ ബാങ്കുകള്‍ ഭവന വായ്പ പലിശനിരക്ക് വര്‍ധിപ്പിച്ചു. കനറ ബാങ്ക്, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ഇന്ത്യ എന്നീ ബാങ്കുകളാണ് ഐസിഐസിഐ, ബാങ്ക് ഓഫ് ബറോഡ, പിഎന്‍ബി എന്നിവയ്ക്ക് പിന്നാലെ പലിശനിരക്ക് വര്‍ധിപ്പിച്ചത്.
കനറ ബാങ്കിന്റെ ഭവനവായ്പകളുടെ പലിശ പുതിയ നിരക്ക് (ആര്‍എല്‍എല്‍ആര്‍) പ്രകാരം 7.30 ശതമാനമാണ്. യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ പുതുക്കിയ വായ്പാ പലിശ നിരക്ക് 6.80 ശതമാനമാണ്.