image

4 May 2022 3:00 AM GMT

Banking

വരുമാനം വർദ്ധിച്ചു; ടാറ്റ സ്റ്റീലി​ന്റെ അറ്റാദായം 9,835 കോടി രൂപയായി

PTI

വരുമാനം വർദ്ധിച്ചു; ടാറ്റ സ്റ്റീലി​ന്റെ അറ്റാദായം 9,835 കോടി രൂപയായി
X

Summary

ഡെല്‍ഹി: ഉയര്‍ന്ന വരുമാനം ലഭിച്ചതോടെ 2022 മാര്‍ച്ചില്‍ അവസാനിച്ച പാദത്തില്‍ ടാറ്റ സ്റ്റീലിന്റെ കണ്‍സോളിഡേറ്റഡ് അറ്റാദായം 37 ശതമാനം ഉയര്‍ന്ന് 9,835.12 കോടി രൂപയിലെത്തി. കഴിഞ്ഞ വര്‍ഷം ഇതേ പാദത്തില്‍ കമ്പനിയുടെ അറ്റാദായം 7,161.91 കോടി രൂപയായിരുന്നു. 2022 ജനുവരി-മാര്‍ച്ച് കാലയളവില്‍ ടാറ്റ സ്റ്റീലിന്റെ മൊത്തം വരുമാനം 50,300.55 കോടി രൂപയില്‍ നിന്ന് 69,615.70 കോടി രൂപയായി ഉയര്‍ന്നു. മാത്രമല്ല, മൊത്തം ചെലവ് 2021 ജനുവരി-മാര്‍ച്ച് കാലയളവിലെ 40,102.97 കോടി രൂപയില്‍ നിന്ന് 57,635.79 കോടി രൂപയായി […]


ഡെല്‍ഹി: ഉയര്‍ന്ന വരുമാനം ലഭിച്ചതോടെ 2022 മാര്‍ച്ചില്‍ അവസാനിച്ച പാദത്തില്‍ ടാറ്റ സ്റ്റീലിന്റെ കണ്‍സോളിഡേറ്റഡ് അറ്റാദായം 37 ശതമാനം ഉയര്‍ന്ന് 9,835.12 കോടി രൂപയിലെത്തി. കഴിഞ്ഞ വര്‍ഷം ഇതേ പാദത്തില്‍ കമ്പനിയുടെ അറ്റാദായം 7,161.91 കോടി രൂപയായിരുന്നു.

2022 ജനുവരി-മാര്‍ച്ച് കാലയളവില്‍ ടാറ്റ സ്റ്റീലിന്റെ മൊത്തം വരുമാനം 50,300.55 കോടി രൂപയില്‍ നിന്ന് 69,615.70 കോടി രൂപയായി ഉയര്‍ന്നു. മാത്രമല്ല, മൊത്തം ചെലവ് 2021 ജനുവരി-മാര്‍ച്ച് കാലയളവിലെ 40,102.97 കോടി രൂപയില്‍ നിന്ന് 57,635.79 കോടി രൂപയായി ഉയര്‍ന്നു.

കോവിഡിന്റെയും, ആ​ഗോള സംഘർഷങ്ങളുടേയും പശ്ചാത്തലത്തില്‍ ഉയര്‍ന്ന സങ്കീര്‍ണ്ണതകള്‍ക്കിടയിലും മികച്ച ഫലങ്ങള്‍ നല്‍കാനുള്ള കഴിവ് ടാറ്റ സ്റ്റീല്‍ വീണ്ടും തെളിയിച്ചുവെന്ന് കമ്പനി സിഇഒയും എംഡിയുമായ ടിവി നരേന്ദ്രന്‍ പ്രസ്താവനയില്‍ പറഞ്ഞു. ഉപഭോക്തൃ ബന്ധങ്ങള്‍, വിതരണ ശൃംഖല, കമ്പനിയുടെ ബിസിനസ്സ് മോഡല്‍ പിന്തുണയ്ക്കുന്ന ബ്രാന്‍ഡുകളുടെ പോര്‍ട്ട്ഫോളിയോ എന്നിവയില്‍ സുസ്ഥിരമായ ശ്രദ്ധ കേന്ദ്രീകരിച്ചതിനാല്‍ തിരഞ്ഞെടുത്ത സെഗ്മെന്റുകളിലുടനീളം ബിസിനസ്സ് വിശാലമായ വളര്‍ച്ച പ്രകടമാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഓഹരിയുടമകള്‍ക്ക് പ്രതിഫലം നല്‍കാനുള്ള നയത്തിന്റെ ഭാഗമായി, ടാറ്റ സ്റ്റീല്‍ ബോര്‍ഡ് ഒരു ഷെയറിന് 51 രൂപ എന്ന റെക്കോര്‍ഡ് ഡിവിഡന്റ് ശുപാര്‍ശ ചെയ്തിട്ടുണ്ടെന്ന് ടാറ്റ സ്റ്റീല്‍ എക്സിക്യൂട്ടീവ് ഡയറക്ടറും സിഎഫ്ഒയുമായ കൗശിക് ചാറ്റര്‍ജി പറഞ്ഞു.