image

3 May 2022 7:05 AM GMT

Corporates

ലാഭം നിലനിര്‍ത്താന്‍ നേരിയ വിലവര്‍ദ്ധനവ് ആവശ്യം: ബ്രിട്ടാനിയ എംഡി

MyFin Desk

ലാഭം നിലനിര്‍ത്താന്‍ നേരിയ വിലവര്‍ദ്ധനവ് ആവശ്യം: ബ്രിട്ടാനിയ എംഡി
X

Summary

ഡെല്‍ഹി: വിലക്കയറ്റം കണക്കിലെടുത്ത് ജനുവരി-മാര്‍ച്ച് പാദത്തില്‍ വില വര്‍ധിപ്പിച്ചിട്ടുണ്ടെന്നും ലാഭം നിലനിര്‍ത്താന്‍ സൂക്ഷ്മ വിലവര്‍ദ്ധനവ് തുടരുമെന്നും പ്രമുഖ ഭക്ഷ്യ കമ്പനിയായ ബ്രിട്ടാനിയ ഇന്‍ഡസ്ട്രീസ് അറിയിച്ചു. "വില വര്‍ദ്ധന വിവേകപൂര്‍വ്വം നടപ്പാക്കുകയും, ചെലവുചുരുക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്‌തു," ബ്രിട്ടാനിയ ഇന്‍ഡസ്ട്രീസ് മാനേജിംഗ് ഡയറക്ടര്‍ വരുണ്‍ ബെറി പ്രസ്താവനയില്‍ പറഞ്ഞു. കമ്പനിയുടെ അഭിപ്രായത്തില്‍, ആഗോള ഭൗമ-രാഷ്ട്രീയ ഘടകങ്ങള്‍ സമ്പദ് വ്യവസ്ഥയെ സ്വാധീനിച്ചു. ഇത് 2022 സാമ്പത്തിക വര്‍ഷത്തിലെ ജനുവരി-മാര്‍ച്ച് പാദത്തില്‍ പണപ്പെരുപ്പം കുതിച്ചുയരുന്നതിന് കാരണമായി. 2022 മാര്‍ച്ചില്‍ അവസാനിച്ച നാലാംപാദത്തില്‍ […]


ഡെല്‍ഹി: വിലക്കയറ്റം കണക്കിലെടുത്ത് ജനുവരി-മാര്‍ച്ച് പാദത്തില്‍ വില വര്‍ധിപ്പിച്ചിട്ടുണ്ടെന്നും ലാഭം നിലനിര്‍ത്താന്‍ സൂക്ഷ്മ വിലവര്‍ദ്ധനവ് തുടരുമെന്നും പ്രമുഖ ഭക്ഷ്യ കമ്പനിയായ ബ്രിട്ടാനിയ ഇന്‍ഡസ്ട്രീസ് അറിയിച്ചു.

"വില വര്‍ദ്ധന വിവേകപൂര്‍വ്വം നടപ്പാക്കുകയും, ചെലവുചുരുക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്‌തു," ബ്രിട്ടാനിയ ഇന്‍ഡസ്ട്രീസ് മാനേജിംഗ് ഡയറക്ടര്‍ വരുണ്‍ ബെറി പ്രസ്താവനയില്‍ പറഞ്ഞു.

കമ്പനിയുടെ അഭിപ്രായത്തില്‍, ആഗോള ഭൗമ-രാഷ്ട്രീയ ഘടകങ്ങള്‍ സമ്പദ് വ്യവസ്ഥയെ സ്വാധീനിച്ചു. ഇത് 2022 സാമ്പത്തിക വര്‍ഷത്തിലെ ജനുവരി-മാര്‍ച്ച് പാദത്തില്‍ പണപ്പെരുപ്പം കുതിച്ചുയരുന്നതിന് കാരണമായി. 2022 മാര്‍ച്ചില്‍ അവസാനിച്ച നാലാംപാദത്തില്‍ ബ്രിട്ടാനിയ ഇന്‍ഡസ്ട്രീസിന്റെ കണ്‍സോളിഡേറ്റഡ് അറ്റാദായം 4.96 ശതമാനം വര്‍ധിച്ച് 377.95 കോടി രൂപയായി. നിരവധി എഫ്എംസിജി കമ്പനികള്‍ ചെലവ് സമ്മര്‍ദ്ദം നേരിടുന്നു. മാത്രമല്ല അവയുടെ മാര്‍ജിനുകളും, ലാഭവും നിലനിര്‍ത്താന്‍ വില വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. എഫ്എംസിജി പ്രമുഖരായ ഹിന്ദുസ്ഥാൻ യൂണിലിവർ ഗണ്യമായ പണപ്പെരുപ്പവും, മന്ദഗതിയിലുള്ള വിപണി വളര്‍ച്ചയും പോലുള്ള വെല്ലുവിളികളെക്കുറിച്ച് ആശങ്കാകുലരാണ്.

ഗണ്യമായ പണപ്പെരുപ്പവും, മന്ദഗതിയിലുള്ള വിപണി വളര്‍ച്ചയും സംബന്ധിച്ച് സമീപകാല ആശങ്കകള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും, ഇന്ത്യന്‍ എഫ്എംസിജി മേഖലയുടെ ഇടത്തരം-ദീര്‍ഘകാല സാധ്യതകളില്‍ തങ്ങള്‍ക്ക് ആത്മവിശ്വാസമുണ്ടെന്ന് ഹിന്ദുസ്ഥാൻ യൂണിലിവർ സിഇഒയും മാനേജിംഗ് ഡയറക്ടറുമായ സഞ്ജീവ് മേത്ത പറഞ്ഞു. ഇതിനൊപ്പം സ്ഥിരവും, മത്സരപരവും, ലാഭകരവും, ഉത്തരവാദിത്തമുള്ളതുമായ വളര്‍ച്ച നല്‍കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മറ്റ് എഫ്എംസിജി കമ്പനികളായ മാരികോയും, ഗോദ്റെജ് കണ്‍സ്യൂമര്‍ പ്രൊഡക്ട്സും ആ​ഗോള രാഷ്ട്രീയ സംഘ‌ർഷങ്ങൾ മൂലമുള്ള ചരക്കുകളുടെ വിലക്കയറ്റത്തെക്കുറിച്ച് സമാനമായ ആശങ്കകള്‍ പ്രകടിപ്പിച്ചു.