2 May 2022 5:09 AM GMT
Summary
ഡെല്‍ഹി : രാജ്യത്തെ വൈദ്യുതി ഉപഭോഗത്തില്‍ വര്‍ധന. ഈ വര്‍ഷം ഏപ്രിലില്‍ മാത്രം 132.98 ബില്യണ്‍ യൂണിറ്റ് വൈദ്യുതിയാണ് ഉപയോഗിച്ചത്. കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 13.6 ശതമാനം വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. കേന്ദ്ര ഊര്‍ജ്ജ മന്ത്രാലയം പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 2021 ഏപ്രിലില്‍ 117.08 ബില്യണ്‍ യൂണിറ്റ് വൈദ്യുതിയാണ് രാജ്യത്ത് ഉപയോഗിച്ചത്. 2020ല്‍ ഇത് 84.55 ബില്യണ്‍ യൂണിറ്റായിരുന്നു. ഏപ്രിലില്‍ രാജ്യത്തെ പരമാവധി വൈദ്യുതി ആവശ്യകത 207.11 (gw) ജിഗാ വാട്‌സായിരുന്നു. കഴിഞ്ഞ വര്‍ഷം ഇത് 182.37 […]
ഡെല്‍ഹി : രാജ്യത്തെ വൈദ്യുതി ഉപഭോഗത്തില്‍ വര്‍ധന. ഈ വര്‍ഷം ഏപ്രിലില്‍ മാത്രം 132.98 ബില്യണ്‍ യൂണിറ്റ് വൈദ്യുതിയാണ് ഉപയോഗിച്ചത്. കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 13.6 ശതമാനം വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. കേന്ദ്ര ഊര്‍ജ്ജ മന്ത്രാലയം പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 2021 ഏപ്രിലില്‍ 117.08 ബില്യണ്‍ യൂണിറ്റ് വൈദ്യുതിയാണ് രാജ്യത്ത് ഉപയോഗിച്ചത്. 2020ല്‍ ഇത് 84.55 ബില്യണ്‍ യൂണിറ്റായിരുന്നു. ഏപ്രിലില്‍ രാജ്യത്തെ പരമാവധി വൈദ്യുതി ആവശ്യകത 207.11 (gw) ജിഗാ വാട്‌സായിരുന്നു. കഴിഞ്ഞ വര്‍ഷം ഇത് 182.37 ജിഗാ വാട്‌സായിരുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്.
ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരുന്ന 2020 ഏപ്രില്‍ കാലയളവിലും രാജ്യത്തെ വൈദ്യുതി ആവശ്യകത വര്‍ധിച്ചിരുന്നു. വേനല്‍ കഠിനമായതും രാജ്യത്തെ വാണിജ്യ പ്രവര്‍ത്തനങ്ങള്‍ സജീവമായതുമാണ് വൈദ്യുതി ഉപഭോഗം വര്‍ധിപ്പിച്ചതെന്നും റിപ്പോര്‍ട്ടിലുണ്ട്. രാജ്യത്തെ കല്‍ക്കരി ക്ഷാമം താപനിലയങ്ങളിലെ ഊര്‍ജ്ജ ഉത്പാദനത്തെ ബാധിക്കുന്നുണ്ട്. മാത്രമല്ല വൈദ്യുതി വളരെ കരുതി മാത്രം ഉപയോഗിക്കണമെന്ന് ബെസ്റ്റ്, ടാറ്റാ പവര്‍, അദാനി ഇലക്ട്രിസിറ്റി എന്നീ വൈദ്യുതി വിതരണ കമ്പനികള്‍ ഉപയോക്താക്കളോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.