26 April 2022 10:47 PM GMT
Summary
ഡെല്‍ഹി: ആഗോളതലത്തില്‍ ശ്രദ്ധ നേടിയ അയോണിക്ക് 5 (IONIQ 5) ഇന്ത്യയില്‍ ഉടന്‍ ഇറക്കുമെന്നറിയിച്ച് ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ. ഈ വര്‍ഷം പകുതിയോടെയാകും ഇവി മോഡലായ അയോണിക്ക് ഇന്ത്യയിലെത്തിക്കുകയെന്നും സൂചനയുണ്ട്. രാജ്യത്ത് വൈദ്യുത വാഹനങ്ങളുടെ പ്രചാരം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് നീക്കം. അന്താരാഷ്ട്ര വിപണിയില്‍ രണ്ട് പവര്‍ ട്രെയിന്‍ വേരിയന്റുകളും രണ്ട് ബാറ്ററി പാക്ക് വേരിയന്റുകളുമാണ് അയോണിക്കിനുള്ളത്. സിംഗിള്‍ മോട്ടോര്‍ ഫ്രണ്ട് വീല്‍ ഡ്രൈവ് മോഡലിന് ഏകദേശം 169 എച്ച്പി കരുത്തും 350 എന്‍എം ടോര്‍ക്കുമുണ്ട്. ഡ്യുവല്‍ മോട്ടറുള്ള […]
ഡെല്‍ഹി: ആഗോളതലത്തില്‍ ശ്രദ്ധ നേടിയ അയോണിക്ക് 5 (IONIQ 5) ഇന്ത്യയില്‍ ഉടന്‍ ഇറക്കുമെന്നറിയിച്ച് ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ. ഈ വര്‍ഷം പകുതിയോടെയാകും ഇവി മോഡലായ അയോണിക്ക് ഇന്ത്യയിലെത്തിക്കുകയെന്നും സൂചനയുണ്ട്. രാജ്യത്ത് വൈദ്യുത വാഹനങ്ങളുടെ പ്രചാരം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് നീക്കം.
അന്താരാഷ്ട്ര വിപണിയില്‍ രണ്ട് പവര്‍ ട്രെയിന്‍ വേരിയന്റുകളും രണ്ട് ബാറ്ററി പാക്ക് വേരിയന്റുകളുമാണ് അയോണിക്കിനുള്ളത്. സിംഗിള്‍ മോട്ടോര്‍ ഫ്രണ്ട് വീല്‍ ഡ്രൈവ് മോഡലിന് ഏകദേശം 169 എച്ച്പി കരുത്തും 350 എന്‍എം ടോര്‍ക്കുമുണ്ട്. ഡ്യുവല്‍ മോട്ടറുള്ള ഓള്‍ വീല്‍ ഡ്രൈവ് മോഡലിന് 325 എച്ച്പി പവറാണുള്ളത്. ടോര്‍ക്ക് 605 എന്‍എമ്മും. പവര്‍ട്രെയിന്‍ മോഡലിനോടൊപ്പം രണ്ടു തരത്തിലുള്ള ബാറ്ററി പാക്കുമുണ്ട്.
ഏറ്റവും പുതിയ സാങ്കേതികവിദ്യയുള്ള 800 വി ബാറ്ററി വഴി അതിവേഗ ചാര്‍ജ്ജിംഗ് സാധ്യമാകുമെന്നും കമ്പനി വ്യക്തമാക്കുന്നു. 220 കിലോവാട്ട് ഡിസി ചാര്‍ജ്ജര്‍ ഉപയോഗിച്ച് വെറും 18 മിനിട്ടുകൊണ്ട് 80 ശതമാനം വരെ ചാര്‍ജ്ജ് ചെയ്യാന്‍ പറ്റുമെന്നും കമ്പനി അറിയിച്ചു. 2028 ആകുമ്പോഴേയ്ക്കും ഇന്ത്യയില്‍ ആറ് ഇവി മോഡലുകള്‍ ഇറക്കുന്നതിന് ഏകദേശം 4,000 കോടി രൂപ നിക്ഷേപിക്കുമെന്ന് ഹ്യൂണ്ടായ് ഇക്കഴിഞ്ഞ ഡിസംബറില്‍ പ്രഖ്യാപിച്ചിരുന്നു.