26 April 2022 4:37 AM
Summary
മുംബൈ : ലോകത്തെ ഏറ്റവും വലിയ സിമന്റ് നിര്‍മ്മാണ കമ്പനികളില്‍ ഒന്നായ ഹോള്‍സിം ലിമിറ്റഡ് ഇന്ത്യയിലെ ബിസിനസുകള്‍ വിറ്റഴിച്ചേക്കുമെന്ന് ഏതാനും ദിവസം മുന്‍പ് റിപ്പോര്‍ട്ട് വന്നിരുന്നു. ഇതിന് പിന്നാലെയാണ് ഗൗതം അദാനിയുടെ ഉടമസ്ഥതയിലുള്ള കമ്പനി ഇത് ഏറ്റെടുക്കാനുള്ള നീക്കങ്ങള്‍ ആരംഭിച്ചുവെന്ന സൂചന ലഭിക്കുന്നത്. ഹോള്‍സിമിന്റെ ഉടമസ്ഥതയിലുള്ള അംബുജാ സിമന്റ് ഏറ്റെടുക്കുന്നതിനായി അദാനി ഗ്രൂപ്പ് ഉടന്‍ തന്നെ കരാറൊപ്പിടുമെന്നും റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ട്. എന്നാല്‍ ഇത് സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പുകളൊന്നും വന്നിട്ടില്ല. ഇന്ത്യന്‍ കമ്പനിയായ ജെഎസ്ഡബ്ല്യുവും ഏറ്റെടുക്കല്‍ സന്നദ്ധത […]
മുംബൈ : ലോകത്തെ ഏറ്റവും വലിയ സിമന്റ് നിര്‍മ്മാണ കമ്പനികളില്‍ ഒന്നായ ഹോള്‍സിം ലിമിറ്റഡ് ഇന്ത്യയിലെ ബിസിനസുകള്‍ വിറ്റഴിച്ചേക്കുമെന്ന് ഏതാനും ദിവസം മുന്‍പ് റിപ്പോര്‍ട്ട് വന്നിരുന്നു. ഇതിന് പിന്നാലെയാണ് ഗൗതം അദാനിയുടെ ഉടമസ്ഥതയിലുള്ള കമ്പനി ഇത് ഏറ്റെടുക്കാനുള്ള നീക്കങ്ങള്‍ ആരംഭിച്ചുവെന്ന സൂചന ലഭിക്കുന്നത്. ഹോള്‍സിമിന്റെ ഉടമസ്ഥതയിലുള്ള അംബുജാ സിമന്റ് ഏറ്റെടുക്കുന്നതിനായി അദാനി ഗ്രൂപ്പ് ഉടന്‍ തന്നെ കരാറൊപ്പിടുമെന്നും റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ട്.
എന്നാല്‍ ഇത് സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പുകളൊന്നും വന്നിട്ടില്ല. ഇന്ത്യന്‍ കമ്പനിയായ ജെഎസ്ഡബ്ല്യുവും ഏറ്റെടുക്കല്‍ സന്നദ്ധത അറിയിച്ചിരുന്നു. രാജ്യത്തെ സിമന്റ് ബ്രാന്‍ഡുകളില്‍ മുന്‍നിരയിലുള്ള അംബുജയും എസിസിയുമാണ് ഹോള്‍സിം ഉടമസ്ഥതയിലുള്ളത്. ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിച്ച് 17 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് രാജ്യത്തെ ബിസിനസ് വില്‍ക്കുവാന്‍ ഹോള്‍സിം ലിമിറ്റഡ് ഒരുങ്ങുന്നത്.
സ്വിറ്റ്സര്‍ലാന്റ് ആസ്ഥാനമായ കമ്പനിയാണ് ഹോള്‍സിം. പ്രധാന വിപണികളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായാണ് നീക്കമെന്നാണ് കമ്പനിയില്‍ നിന്നും ലഭിക്കുന്ന സൂചന. ഏകദേശം 960 കോടി ഡോളറാണ് അംബുജയുടെ വിപണി മൂല്യം. ഹോള്‍ഡറിന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ് ലിമിറ്റഡ് വഴി ഹോള്‍സിമിന് അംബുജ സിമന്റ്സില്‍ 63.1 ശതമാനം ഓഹരിയുണ്ട്. എസിസിയില്‍, ഹോള്‍ഡറിന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റിന് 4.48 ശതമാനം ഓഹരിയാണുള്ളത്.