25 April 2022 7:05 AM GMT
Summary
ഡെല്‍ഹി : കൊല്‍ക്കത്തയിലുള്ള 90 ഏക്കര്‍ ഭൂമി ലോഗോസ് ലോജിസ്റ്റിക്‌സിന് വില്‍ക്കുന്നുവെന്നറിയിച്ച് റിയല്‍റ്റി കമ്പനിയായ ശ്രീറാം പ്രോപ്പര്‍ട്ടീസ്. ലോജിസ്റ്റിക്‌സ്, വെയര്‍ഹൗസിംഗ് പാര്‍ക്ക് എന്നിവയുടെ നിര്‍മ്മാണം ലക്ഷ്യമിട്ടാണ് ലോഗോസ് ഭൂമി വാങ്ങുന്നത്. ഇത് സംബന്ധിച്ച് ഇരു കമ്പനികളും ധാരണാപത്രം ഒപ്പിട്ടു. ഉത്തര്‍പാരയിലെ ശ്രീറാം ഗ്രാന്‍ഡ് സിറ്റിയിലെ ഭൂമിയാണ് കമ്പനി വില്‍ക്കുന്നത്. പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ കൊല്‍ക്കത്തയില്‍ സംഘടിപ്പിച്ച ആഗോള നിക്ഷേപക ഉച്ചകോടിയിലാണ് ഇടപാട് സംബന്ധിച്ച ധാരണാപത്രം ഒപ്പുവച്ചത്. നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പകുതിയില്‍ ഇടപാട് പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. […]
ഡെല്‍ഹി : കൊല്‍ക്കത്തയിലുള്ള 90 ഏക്കര്‍ ഭൂമി ലോഗോസ് ലോജിസ്റ്റിക്‌സിന് വില്‍ക്കുന്നുവെന്നറിയിച്ച് റിയല്‍റ്റി കമ്പനിയായ ശ്രീറാം പ്രോപ്പര്‍ട്ടീസ്. ലോജിസ്റ്റിക്‌സ്, വെയര്‍ഹൗസിംഗ് പാര്‍ക്ക് എന്നിവയുടെ നിര്‍മ്മാണം ലക്ഷ്യമിട്ടാണ് ലോഗോസ് ഭൂമി വാങ്ങുന്നത്. ഇത് സംബന്ധിച്ച് ഇരു കമ്പനികളും ധാരണാപത്രം ഒപ്പിട്ടു. ഉത്തര്‍പാരയിലെ ശ്രീറാം ഗ്രാന്‍ഡ് സിറ്റിയിലെ ഭൂമിയാണ് കമ്പനി വില്‍ക്കുന്നത്. പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ കൊല്‍ക്കത്തയില്‍ സംഘടിപ്പിച്ച ആഗോള നിക്ഷേപക ഉച്ചകോടിയിലാണ് ഇടപാട് സംബന്ധിച്ച ധാരണാപത്രം ഒപ്പുവച്ചത്.
നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പകുതിയില്‍ ഇടപാട് പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഡെല്‍ഹി, ചെന്നൈ, ബംഗളൂരു എന്നിവിടങ്ങളിലായി ആകെ 5 ദശലക്ഷം ചതുരശ്ര അടി വിസ്തീര്‍ണമുള്ള വെയര്‍ഹൗസിംഗും ലോജിസ്റ്റിക് പാര്‍ക്കുകളും ലോഗോസ് വികസിപ്പിച്ച് കഴിഞ്ഞു. 10 രാജ്യങ്ങളിലായി 19.6 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ആസ്തികളാണ് കമ്പനി കൈകാര്യം ചെയ്യുന്നത്.