21 April 2022 3:12 AM
Summary
ഉപഭോക്താക്കള്‍ക്ക് ഫിഷിംഗ് വഴിയുള്ള തട്ടിപ്പുകളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ). സന്ദേശങ്ങള്‍, ഇമെയില്‍, ട്വീറ്റുകള്‍ എന്നിങ്ങനെ വിവിധ ആശയവിനിമയ മാര്‍ഗങ്ങളിലൂടെയാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. കെവൈസി അപ്ഡേറ്റിനായി ഒരു ഫിഷിംഗ് ലിങ്കില്‍ ക്ലിക്ക് ചെയ്യാന്‍ ആവശ്യപ്പെട്ട് എസ്ബിഐ ഉപഭോക്താക്കള്‍ക്ക് -+91-8294710946 & +917362951973 എന്നിങ്ങനെ രണ്ട് നമ്പറുകളില്‍ നിന്ന് കോളുകള്‍ ലഭിക്കുന്നു.അത്തരം ഫിഷിംഗ്/സംശയാസ്പദമായ ലിങ്കുകളില്‍ ക്ലിക്ക് ചെയ്യരുതെന്നും ഈ നമ്പറുകളില്‍ നിന്നുള്ള കോളുകള്‍ എടുക്കരുതെന്നും എല്ലാ എസ്ബിഐ ഉപഭോക്താക്കളോടും അഭ്യര്‍ത്ഥിക്കുന്നതായി എസ്ബിഐയുടെ ഔദ്യോഗിക ട്വിറ്ററിലൂടെ
ഉപഭോക്താക്കള്‍ക്ക് ഫിഷിംഗ് വഴിയുള്ള തട്ടിപ്പുകളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ). സന്ദേശങ്ങള്‍, ഇമെയില്‍, ട്വീറ്റുകള്‍ എന്നിങ്ങനെ വിവിധ ആശയവിനിമയ മാര്‍ഗങ്ങളിലൂടെയാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. കെവൈസി അപ്ഡേറ്റിനായി ഒരു ഫിഷിംഗ് ലിങ്കില്‍ ക്ലിക്ക് ചെയ്യാന്‍ ആവശ്യപ്പെട്ട് എസ്ബിഐ ഉപഭോക്താക്കള്‍ക്ക് -+91-8294710946 & +917362951973 എന്നിങ്ങനെ രണ്ട് നമ്പറുകളില്‍ നിന്ന് കോളുകള്‍ ലഭിക്കുന്നു.അത്തരം ഫിഷിംഗ്/സംശയാസ്പദമായ ലിങ്കുകളില്‍ ക്ലിക്ക് ചെയ്യരുതെന്നും ഈ നമ്പറുകളില്‍ നിന്നുള്ള കോളുകള്‍ എടുക്കരുതെന്നും എല്ലാ എസ്ബിഐ ഉപഭോക്താക്കളോടും അഭ്യര്‍ത്ഥിക്കുന്നതായി എസ്ബിഐയുടെ ഔദ്യോഗിക ട്വിറ്ററിലൂടെ അവര്‍ അറിയച്ചു.
തങ്ങളുടെ ഐടി സെക്യൂരിറ്റി ടീം ഈ പ്രശ്‌നത്തിനെതിരെ ഉചിതമായ നടപടിയെടുക്കുമെന്ന് ഉപഭോക്താക്കളുടെ ജാഗ്രതയെ അഭിനന്ദിച്ചുകൊണ്ട് എസ്ബിഐ പറഞ്ഞു. കൂടാതെ, ഉപയോക്തൃ ഐഡി/ പാസ്വേഡ്/ ഡെബിറ്റ് കാര്‍ഡ് നമ്പര്‍/ പിന്‍/ സിവിവി/ ഒടിപി മുതലായ വ്യക്തിഗത അല്ലെങ്കില്‍ ബാങ്കിംഗ് വിശദാംശങ്ങള്‍ പങ്കിടാന്‍ ആവശ്യപ്പെടുന്ന ഇമെയിലുകള്‍/ എസ്എംഎസ്/ കോളുകള്‍/ ലിങ്കുകള്‍ എന്നിവയോട് പ്രതികരിക്കരുതെന്നും ബാങ്ക് ആവശ്യപ്പെട്ടു. ഇത്തരം ഫിഷിംഗ്/സ്മിഷിംഗ്/വിഷിംഗ് ശ്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനായി report.phishing@sbi.co.in എന്ന ഇ-മെയില്‍ വഴിയോ 1930 എന്ന ഹെല്‍പ്പ് ലൈന്‍ നമ്പറില്‍ ഉപഭോക്താക്കള്‍ക്ക് ബന്ധപ്പെടുകയോ ചെയ്യാം.
ഉപഭോക്താക്കള്‍ തട്ടിപ്പുകളില്‍ വീഴാതിരിക്കാന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) വിവിധ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. എല്ലാത്തരം തട്ടിപ്പുകളെക്കുറിച്ചും അവയില്‍ നിന്നുള്ള സംരക്ഷിണത്തെക്കുറിച്ചും വിശദമായി വിവരിച്ച ഒരു ബുക്ക്ലെറ്റ് ഈയിടെ ആര്‍ബിഐ പുറത്തിറക്കിയിരുന്നു. തട്ടിപ്പുകാര്‍ ബാങ്കിന്റെ വെബ്സൈറ്റ്, ഇ-കൊമേഴ്സ് വെബ്സൈറ്റ്, സെര്‍ച്ച് എഞ്ചിന്‍ തുടങ്ങിയ നിയമാനുസൃത വെബ്സൈറ്റായി തോന്നുന്ന ഒരു ഫിഷിംഗ് വെബ്സൈറ്റ് സൃഷ്ടിക്കുന്നു. തുടര്‍ന്ന് തട്ടിപ്പിനുള്ള ലിങ്കുകള്‍ വിവിധ ആശയവിനിമയ മാര്‍ഗങ്ങളിലൂടെ വിതരണം ചെയ്യുന്നു. പല ക്ലയന്റുകളും ലിങ്കില്‍ ക്ലിക്ക് ചെയ്യുകയും വ്യക്തിഗത ഐഡന്റിഫിക്കേഷന്‍ നമ്പര്‍, ഒടിപി പാസ്വേഡ് തുടങ്ങിയ സുരക്ഷാ ക്രെഡന്‍ഷ്യലുകള്‍ നല്‍കുകയും തട്ടിപ്പിന് ഇരയാകുകയും ചെയ്യുന്നു.