21 April 2022 12:56 AM GMT
Summary
ഹൈദരാബാദിൽ വൈദ്യുത വാഹനത്തിലെ (ഇവി) ബാറ്ററിയിലുണ്ടായ പൊട്ടിത്തെറിയിൽ ഒരാൾ മരിക്കുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഒരു മാസത്തിനുള്ളിൽ റിപ്പോർട്ട് ചെയ്യപ്പെട്ട ആറാമത്തെ ഇവി പൊട്ടിത്തെറിയാണിത്. ഇ-സ്‌കൂട്ടർ നിർമ്മാതാക്കളായ പ്യുവർ ഇവിക്കെതിരെ പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്യുവർ ഇവി ഉൾപ്പെടുന്ന മൂന്നാമത്തെ തീപിടിത്ത സംഭവമാണിത്. സ്‌കൂട്ടറിന്റെ ഉടമകൾ ബാറ്ററി ചാർജ്ജ് ചെയ്യൻ വച്ച് ഏതാനും മണിക്കൂറുകൾക്കുള്ളിൽ പൊട്ടിത്തെറിച്ചു. രണ്ടു ദിവസം മുമ്പാണ് സംഭവം. പ്രാദേശിക അധികാരികളുമായി പൂർണമായി സഹകരിക്കുന്നതായും ഉപയോക്താക്കളിൽ നിന്ന് പൂർണ്ണമായ വിശദാംശങ്ങൾ തേടുന്നതായും […]
ഹൈദരാബാദിൽ വൈദ്യുത വാഹനത്തിലെ (ഇവി) ബാറ്ററിയിലുണ്ടായ പൊട്ടിത്തെറിയിൽ ഒരാൾ മരിക്കുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഒരു മാസത്തിനുള്ളിൽ റിപ്പോർട്ട് ചെയ്യപ്പെട്ട ആറാമത്തെ ഇവി പൊട്ടിത്തെറിയാണിത്.
ഇ-സ്‌കൂട്ടർ നിർമ്മാതാക്കളായ പ്യുവർ ഇവിക്കെതിരെ പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്യുവർ ഇവി ഉൾപ്പെടുന്ന മൂന്നാമത്തെ തീപിടിത്ത സംഭവമാണിത്.
സ്‌കൂട്ടറിന്റെ ഉടമകൾ ബാറ്ററി ചാർജ്ജ് ചെയ്യൻ വച്ച് ഏതാനും മണിക്കൂറുകൾക്കുള്ളിൽ പൊട്ടിത്തെറിച്ചു. രണ്ടു ദിവസം മുമ്പാണ് സംഭവം.
പ്രാദേശിക അധികാരികളുമായി പൂർണമായി സഹകരിക്കുന്നതായും ഉപയോക്താക്കളിൽ നിന്ന് പൂർണ്ണമായ വിശദാംശങ്ങൾ തേടുന്നതായും പ്യുവർ ഇവി പ്രസ്താവനയിൽ പറഞ്ഞു.
ഇതുവരെ മൂന്ന് പ്യുവർ ഇവി, ഒരു ഒല ഇലക്ട്രിക്, രണ്ട് ഒകിനാവ, 20 ജിതേന്ദ്ര ഇവി സ്‌കൂട്ടറുകൾ എന്നിവയ്ക്ക് മൂന്നാഴ്ചയ്ക്കിടെ തീപിടിച്ചു.
ഏപ്രിൽ 18-ന് കമ്പനിയുടെ ഇ-സ്‌കൂട്ടറിലുണ്ടായ തീപിടിത്തത്തെ തുടർന്ന് തമിഴ്‌നാട്ടിൽ ഒകിനാവ ഓട്ടോടെക് ഡീലർഷിപ്പ് കത്തിനശിച്ചു. എന്നാൽ വൈദ്യുതി ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് കാരണമെന്ന് കമ്പനി പിന്നീട് വ്യക്തമാക്കി.
ഷാ ഗ്രൂപ്പിന്റെ സംരംഭമായ ജിതേന്ദ്ര ഇലക്ട്രിക് വെഹിക്കിൾസിന്റെ നാൽപത് ഇലക്ട്രിക് സ്കൂട്ടറുകൾ ഏപ്രിൽ 9 ന് നാസിക്കിൽ ഒരു ട്രാൻസ്പോർട്ട് കണ്ടെയ്നറിൽ കത്തിനശിച്ചു.
പൂനെയിലെ ധനോരി ഏരിയയിൽ ഒല ഇലക്ട്രിക്കിന്റെ എസ്1 പ്രോ മോഡലും തമിഴ്‌നാട്ടിലെ വെല്ലൂരിലെ ഒകിനാവയുടെ പ്രെയ്സ് പ്രോ മോഡലും ഉൾപ്പെട്ട ഒരു തീപിടിത്തം മാർച്ച് 26 ന് നടന്നിരുന്നു. മാർച്ച് 28 ന്, തമിഴ്‌നാട്ടിലെ ട്രിച്ചിയിൽ നിന്ന് ഒരു സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടു, മാർച്ച് 29 ന് ചെന്നൈയിൽ പ്യുവർ ഇവിയിൽ നിന്നുള്ള ഇലക്ട്രിക് സ്‌കൂട്ടറിന് തീപിടിച്ച മറ്റൊരു സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടു.
ഇന്ധനവില കുതിച്ചുയരുന്നതിനാല്‍ ആളുകള്‍ കൂടുല്‍ ഇലക്ട്രിക് വാഹനങ്ങളോട് അടുക്കുകയാണ്. എന്നിരുന്നാലും ഇവി വാഹനങ്ങളുടെ അപകടങ്ങള്‍ ആളുകളെ ഇവ വാങ്ങുന്നതില്‍ നിന്നും പിന്തിരിപ്പിക്കുകയാണ്. വിപണിയിലെ ആദ്യത്തെ ഇവി സ്‌ക്കൂട്ടര്‍ നിര്മാിതാക്കളായ ഒക്നോവ ഇതിനോടകം 3215 വാഹനങ്ങളാണ് വിപണിയില്‍ നിന്നും തിരിച്ച് വിളിച്ചിരിക്കുന്നത്. നിലവിലുള്ള വാഹനങ്ങളില്‍ കൂടുതല്‍ സുരക്ഷ ഉറപ്പാക്കാന്‍ സര്ക്കാാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
നിലവില്‍ ഇവി സ്‌ക്കൂട്ടറുകള്ക്ക് ഇറക്കുമതി ബാറ്ററികളാണ് ഉപയോഗിക്കുന്നതെന്നാണ് സര്ക്കാവര്‍ വ്യക്തമാക്കിയിരിക്കുന്നത്. അമിത ചൂട് പോലുള്ള പ്രശ്നങ്ങള്‍ തടയുന്നതിന് ഫ്യൂസുകളിലൂടെയും മറ്റ് ഭാഗങ്ങളിലൂടെയും കൂടുതല്‍ സുരക്ഷാ സംവിധാനങ്ങളോടെ ഒരു ഇവിയുടെ ബാറ്ററി ഡിസൈന്‍ നിര്മ്മി ക്കണമെന്നാണ് വിദഗ്ധര്‍ നിര്ദ്ദേ ശിക്കുന്നത്. ഇവി വാഹനങ്ങളുടെ അപകടങ്ങളില്‍ കേന്ദ്ര ഗതാഗത മന്ത്രാലയം റിപ്പോര്ട്ട് തേടിയിട്ടുണ്ട്.
ബെംഗളൂരുവില്‍ ഇന്ത്യന്‍ ഇന്സ്റ്റി റ്റ്യൂട്ട് ഓഫ് സയന്സിരനോടും സെന്റര്‍ ഓഫ് ഫയര്‍ എക്സ്പ്ലോസീവ് ആന്ഡ്ി എണ്വിെയോണ്മെ ന്റ് സേഫ്റ്റി (സിഎഫ്ഇഇഎസ്)യോടുമാണ് ഇതു സംബന്ധിച്ച വിവരങ്ങള്‍ നല്കാിന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇവി വാഹനങ്ങളുടെ പ്രശ്നങ്ങള്‍ ഒരുവശത്ത് നില്ക്കു മ്പോഴും വിപണിയില്‍ വളര്ച്ചന പ്രകടമാണ്. യമഹ, ഹോണ്ട, സുസുകി തുടങ്ങി പുതിയ ഇവി മോഡലുകള്‍ വിപണിയിലെത്തിക്കാന്‍ ശ്രമിക്കുന്നതും ഈ രംഗത്തെ വളര്ച്ചണയുടെ സൂചനയാണ്.