14 April 2022 6:30 AM GMT
Summary
ഡെല്‍ഹി : ഹൈബ്രിഡ് വാഹന സെഗ്മെന്റില്‍ ചുവടുറപ്പിക്കുന്നതിന്റെ ഭാഗമായി സിറ്റി ഇ-എച്ച്ഇവി സെഡാന്‍ ഇന്ത്യയില്‍ അവതരിപ്പിച്ച് ജാപ്പനീസ് വാഹന കമ്പനിയായ ഹോണ്ട. മോഡലിന്റെ ബുക്കിംഗ് ആരംഭിച്ചുവെന്നും, അടുത്ത മാസം വിപണിയില്‍ അവതരിപ്പിക്കാന്‍ പദ്ധതിയിടുന്നുവെന്നും കമ്പനി അറിയിച്ചു. ഹോണ്ടയുടെ ഇന്റലിജന്റ് മള്‍ട്ടി മോഡ് ഡ്രൈവ് (ഐഎംഎംഡി) ഹൈബ്രിഡ് സാങ്കേതികവിദ്യയോടു കൂടി എത്തുന്ന സിറ്റി ഹൈബ്രിഡിന് പെട്രോള്‍ എന്‍ജിനു പുറമേ രണ്ടു വൈദ്യുത മോട്ടോറുകളുമുണ്ട്. 1.5 ലീറ്റര്‍ പെട്രോള്‍ എന്‍ജിന് 98 എച്ച്പി കരുത്തും 127 എന്‍എം ടോര്‍ക്കുമാണുള്ളത്. ലിറ്ററിന് 26.5 കിലോമീറ്റര്‍ […]
ഡെല്‍ഹി : ഹൈബ്രിഡ് വാഹന സെഗ്മെന്റില്‍ ചുവടുറപ്പിക്കുന്നതിന്റെ ഭാഗമായി സിറ്റി ഇ-എച്ച്ഇവി സെഡാന്‍ ഇന്ത്യയില്‍ അവതരിപ്പിച്ച് ജാപ്പനീസ് വാഹന കമ്പനിയായ ഹോണ്ട. മോഡലിന്റെ ബുക്കിംഗ് ആരംഭിച്ചുവെന്നും, അടുത്ത മാസം വിപണിയില്‍ അവതരിപ്പിക്കാന്‍ പദ്ധതിയിടുന്നുവെന്നും കമ്പനി അറിയിച്ചു. ഹോണ്ടയുടെ ഇന്റലിജന്റ് മള്‍ട്ടി മോഡ് ഡ്രൈവ് (ഐഎംഎംഡി) ഹൈബ്രിഡ് സാങ്കേതികവിദ്യയോടു കൂടി എത്തുന്ന സിറ്റി ഹൈബ്രിഡിന് പെട്രോള്‍ എന്‍ജിനു പുറമേ രണ്ടു വൈദ്യുത മോട്ടോറുകളുമുണ്ട്.
1.5 ലീറ്റര്‍ പെട്രോള്‍ എന്‍ജിന് 98 എച്ച്പി കരുത്തും 127 എന്‍എം ടോര്‍ക്കുമാണുള്ളത്. ലിറ്ററിന് 26.5 കിലോമീറ്റര്‍ ഇന്ധനക്ഷമതയും ഇ-എച്ച്ഇവി മോഡലിന്റെ സവിശേഷതയാണ്. ഇലക്ട്രിക്ക് വെഹിക്കിള്‍ (ഇവി) ഡ്രൈവ്, ഹൈബ്രിഡ് ഡ്രൈവ്, എന്‍ജിന്‍ ഡ്രൈവ് എന്നീ മൂന്ന് റൈഡ് മോഡുകളും ബ്രേക്കിങ്ങിലെ റീജനറേഷന്‍ മോഡുകളുമായിട്ടാണ് വാഹനം ഇറക്കിയിരിക്കുന്നത്.
എന്‍ജിന്‍ പ്രവര്‍ത്തനത്തിലൂടെയും ഡീസിലറേഷനിലൂടെയും സ്വയം ചാര്‍ജാകുന്ന ലിഥിയം അയണ്‍ ബാറ്ററിയാണ് മോഡലില്‍ സജ്ജീകരിച്ചിരിക്കുന്നത്. വൈഡ് ആംഗിള്‍, ദൂരവ്യാപകമായ ഡിറ്റക്ഷന്‍ സിസ്റ്റം ഉള്ളതും മികച്ച പെര്‍ഫോമന്‍സ് കാഴ്ച്ച വെക്കുന്നതുമായ ഫ്രണ്ട് ക്യാമറ സെഡാന്‍ മോഡലിന്റെ പ്രത്യേകതകളിലൊന്നാണ്. മുന്നിലുള്ള റോഡ് സ്‌കാന്‍ ചെയ്യുവാനും അപകട സാധ്യതയുണ്ടെങ്കില്‍ ഡ്രൈവര്‍ക്ക് മുന്നറിയിപ്പ് നല്‍കാനുള്ള സുരക്ഷാ ഫീച്ചറും വാഹനത്തിലുണ്ട്.
2030 ആകുമ്പോള്‍ ആഗോളതലത്തില്‍ 30 ഇവി മോഡലുകള്‍ അവതരിപ്പിക്കാനും, വാര്‍ഷിക ഉല്‍പ്പാദനം രണ്ട് ദശലക്ഷത്തിലധികം യൂണിറ്റുകളായി ഉയര്‍ത്താനും ഹോണ്ട പദ്ധതിയിടുന്നുണ്ട്. ഇവി മേഖലയില്‍ അടുത്ത 10 വര്‍ഷത്തിനുള്ളില്‍ ഏകദേശം 40 ബില്യണ്‍ യുഎസ് ഡോളര്‍ നിക്ഷേപിക്കാനാണ് കമ്പനിയുടെ ലക്ഷ്യം. അലക്സ, ഓകെ ഗൂഗിള്‍ എന്നിവയുമായി സംയോജിപ്പിച്ചിരിക്കുന്നതിന് പുറമെ സ്മാര്‍ട്ട് വാച്ചുകളുമായി ബന്ധിപ്പിക്കാവുന്ന 37 കണക്റ്റഡ് ഫീച്ചറുകളും സെഡാനില്‍ സജ്ജീകരിച്ചിരിച്ചിട്ടുണ്ട്.