image

13 April 2022 4:12 AM

Industries

ട്രായിയുടെ 5ജി നിര്‍ദ്ദേശങ്ങള്‍ നിരാശാജനകം, വില വളരെ ഉയര്‍ന്നത്: സിഒഎഐ

MyFin Desk

ട്രായിയുടെ 5ജി നിര്‍ദ്ദേശങ്ങള്‍ നിരാശാജനകം, വില വളരെ ഉയര്‍ന്നത്: സിഒഎഐ
X

Summary

ഡെല്‍ഹി:ഭാരതി എയര്‍ടെല്‍, റിലയന്‍സ് ജിയോ, വോഡഫോണ്‍ ഐഡിയ എന്നിവര്‍ അംഗങ്ങളായ സെല്ലുലാര്‍ ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ (സിഒഎഐ) 5ജിയെക്കുറിച്ചുള്ള ട്രായിയുടെ നിര്‍ദേശങ്ങളിൽ അതൃപ്തി അറിയിച്ചു. സ്‌പെക്ട്രത്തിന് ട്രായ് നിര്‍ദേശിച്ചിരിക്കുന്ന വില വളരെ ഉയര്‍ന്നതാണെന്നും അവര്‍ പറഞ്ഞു. ഭാരതി എയര്‍ടെല്‍ ചെയര്‍മാന്‍ സുനില്‍ മിത്തല്‍ ട്രായിയുടെ വിലനിര്‍ണ്ണയ ശുപാര്‍ശകളെക്കുറിച്ച് പ്രതികരിക്കാന്‍ വിസമ്മതിച്ചു. എന്നാല്‍ ഒരു വ്യവസായ അസോസിയേഷന്‍ എന്ന നിലയില്‍ സിഒഎഐ ഈ വ്യവസായ മേഖലയെ പ്രതിനിധീകരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ടെലികോം മേഖലയ്ക്കായി സര്‍ക്കാര്‍ ഈ അടുത്ത് […]


ഡെല്‍ഹി:ഭാരതി എയര്‍ടെല്‍, റിലയന്‍സ് ജിയോ, വോഡഫോണ്‍ ഐഡിയ എന്നിവര്‍ അംഗങ്ങളായ സെല്ലുലാര്‍ ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ (സിഒഎഐ) 5ജിയെക്കുറിച്ചുള്ള ട്രായിയുടെ നിര്‍ദേശങ്ങളിൽ അതൃപ്തി അറിയിച്ചു. സ്‌പെക്ട്രത്തിന് ട്രായ് നിര്‍ദേശിച്ചിരിക്കുന്ന വില വളരെ ഉയര്‍ന്നതാണെന്നും അവര്‍ പറഞ്ഞു. ഭാരതി എയര്‍ടെല്‍ ചെയര്‍മാന്‍ സുനില്‍ മിത്തല്‍ ട്രായിയുടെ വിലനിര്‍ണ്ണയ ശുപാര്‍ശകളെക്കുറിച്ച് പ്രതികരിക്കാന്‍ വിസമ്മതിച്ചു. എന്നാല്‍ ഒരു വ്യവസായ അസോസിയേഷന്‍ എന്ന നിലയില്‍ സിഒഎഐ ഈ വ്യവസായ മേഖലയെ പ്രതിനിധീകരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
ടെലികോം മേഖലയ്ക്കായി സര്‍ക്കാര്‍ ഈ അടുത്ത് പ്രഖ്യാപിച്ച പരിഷ്‌കാരങ്ങളുമായി നേക്കുമ്പോള്‍ ഈ നിര്‍ദേശം നിരാശാ ജനകമാണെന്ന് ട്രായിയുടെ നിര്‍ദ്ദേശം വന്നയുടനെ സിഒഎഐ പറഞ്ഞു. ട്രായിയോട് ഈ നിര്‍ദേശങ്ങള്‍ പുനപരിശോധിക്കണമെന്ന് സിഒഎഐ നിര്‍ദേശിച്ചു.
വില നിര്‍ണയവുമായി ബന്ധപ്പെട്ട ചര്‍ച്ചകളിലുടനീളം സ്‌പെക്ട്രം വിലയില്‍ ഗണ്യമായ കുറവ് വരുത്തുന്നതിനാവശ്യമായ ആഗോള ഗവേഷണങ്ങളും മാനദണ്ഡങ്ങളും അടിസ്ഥാനമാക്കി വ്യവസായം വിപുലമായ വാദങ്ങള്‍ അവതരിപ്പിച്ചിരുന്നുവെന്നും സിഒഎഐ പറഞ്ഞു.
ടെലികോം മേഖല 90 ശതമാനം താഴ്ന്ന വിലയായിരുന്നു നിര്‍ദേശിച്ചിരുന്നത്. എന്നാല്‍ 35 മുതല്‍ 40 ശതമാനം കുറവെ വരുത്തിയിട്ടുള്ളു. ഇത് വളരെ നിരാശാജനകമാണെന്ന് അസോസിയേഷന്‍ പറഞ്ഞു.
വില 90 ശതമാനം കുറയ്ക്കാനാവശ്യമായ സാഹചര്യങ്ങള്‍ നിലവിലുണ്ട്. മുപ്പത് വര്‍ഷത്തെ സ്‌പെക്ട്രം വിതരണത്തിനായി 1.5 ഇരട്ടി വില എന്നത് ഒഴിവാക്കണമെന്നും, ഇതൊരു 'പിന്തിരിപ്പന്‍ നടപടിയായതിനാല്‍' മിനിമം റോള്‍ഔട്ട് ബാധ്യതകള്‍ ഒഴിവാക്കാനും ട്രായിയോട് സിഒഎഐ ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രസ്തുത വിലയ്ക്ക് സ്‌പെക്ട്രം ഏറ്റെടുത്തുകഴിഞ്ഞാല്‍ അതിന്റെ റോള്‍ ഔട്ട് തന്ത്രം തീരുമാനിക്കാന്‍ ടെലികോം മേഖലയ്ക്ക് അധികാരം നല്‍കണമെന്നും അസോസിയേഷന്‍ ആവശ്യപ്പെട്ടു.
ടെലികോം വ്യവസായത്തിന്റെ സാമ്പത്തിക സ്ഥിരതയ്ക്കും ക്രമാനുഗതമായ വളര്‍ച്ചയ്ക്കും സ്വകാര്യ എന്റര്‍പ്രൈസ് നെറ്റ് വർക്കുകള്‍ അനുവദിക്കരുതെന്നും സിഒഎഐ പറഞ്ഞു.
30 വര്‍ഷത്തേക്ക് 5ജി സ്പെക്ട്രം അനുവദിക്കാനണ് സര്‍ക്കാര്‍ തീരുമാനം, ട്രായ് 20 വര്‍ഷത്തേക്ക് കരുതല്‍ വിലകള്‍ ശുപാര്‍ശ ചെയ്യുകയും 30 വര്‍ഷത്തേക്ക് സ്പെക്ട്രം എടുക്കണമെങ്കില്‍ വിലയുടെ 1.5 മടങ്ങ് നല്‍കുകയും വേണമെന്ന് നിര്‍ദ്ദേശിച്ചു.