image

12 April 2022 10:12 PM GMT

Industries

5ജി സ്‌പെക്ട്രം ലേലം: അടിസ്ഥാന വിലകളിൽ വൻ കുറവു നിർദ്ദേശിച്ച് ട്രായ്

PTI

Trai
X

Summary

ഡെല്‍ഹി: രാജ്യത്ത് 5ജി സേവനങ്ങള്‍ ഉറപ്പാക്കാന്‍ സര്‍ക്കാരിന് മുന്നില്‍ 7.5 ലക്ഷം കോടി രൂപയുടെ സ്‌പെക്ട്രം ലേല പദ്ധതി സമര്‍പ്പിച്ച് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്). 30 വര്‍ഷത്തേക്കുള്ള സ്‌പെക്ട്രം ഇടപാടിനാണ് ഈ തുക. എല്ലാ ബാന്‍ഡുകളിലുമായി 39 ശതമാനത്തോളം അടിസ്ഥാന വില വെട്ടിക്കുറയ്ക്കാനാണ് ട്രായ് പുതിയതായി നിര്‍ദ്ദേശം വച്ചിരിക്കുന്നത്. 30 വര്‍ഷത്തേക്കോ, അല്ലെങ്കില്‍ 20 വര്‍ഷത്തേക്കോ സ്‌പെക്ട്രം നല്‍കാനാണ് ട്രായ് ശുപാശ. 20 വര്‍ഷത്തേക്കുള്ള സ്‌പെക്ട്രം ലേലത്തിന്റെ അടിസ്ഥാന വില ഏകദേശം 5.07 […]


ഡെല്‍ഹി: രാജ്യത്ത് 5ജി സേവനങ്ങള്‍ ഉറപ്പാക്കാന്‍ സര്‍ക്കാരിന് മുന്നില്‍ 7.5 ലക്ഷം കോടി രൂപയുടെ സ്‌പെക്ട്രം ലേല പദ്ധതി സമര്‍പ്പിച്ച് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്). 30 വര്‍ഷത്തേക്കുള്ള സ്‌പെക്ട്രം ഇടപാടിനാണ് ഈ തുക.

എല്ലാ ബാന്‍ഡുകളിലുമായി 39 ശതമാനത്തോളം അടിസ്ഥാന വില വെട്ടിക്കുറയ്ക്കാനാണ് ട്രായ് പുതിയതായി നിര്‍ദ്ദേശം വച്ചിരിക്കുന്നത്. 30 വര്‍ഷത്തേക്കോ, അല്ലെങ്കില്‍ 20 വര്‍ഷത്തേക്കോ സ്‌പെക്ട്രം നല്‍കാനാണ് ട്രായ് ശുപാശ. 20 വര്‍ഷത്തേക്കുള്ള സ്‌പെക്ട്രം ലേലത്തിന്റെ അടിസ്ഥാന വില ഏകദേശം 5.07 ലക്ഷം കോടി രൂപയിലെത്തും.

രാജ്യവ്യാപകമായി, ഏറെ ആവശ്യമുള്ള 700 മെഗാഹെര്‍ട്‌സ് ബാന്‍ഡിന് അടിസ്ഥാന വിലയിൽ 40 ശതമാനത്തോളം കുറയ്ക്കാനാണ് നിര്‍ദ്ദേശം. അങ്ങനെയെങ്കില്‍, ഈ വിഭാഗത്തില്‍ ഒരു മെഗാഹെര്‍ട്‌സിന് 3,927 കോടി രൂപയാവും വില. 2016 ലും, 2021 ലും നടന്ന രണ്ട് ലേലങ്ങളിലും കാര്യമായ നേട്ടം ഉണ്ടാക്കാനായില്ല.

2018 ല്‍ അവസാനമായി ശുപാര്‍ശ ചെയ്ത വിലയുമായി താരതമ്യപ്പെടുത്തുമ്പോള്‍, എല്ലാ ബാന്‍ഡുകള്‍ക്കും കുറഞ്ഞ അടിസ്ഥാന വിലയാണ് ഇത്തവണ നിര്‍ദ്ദേശിച്ചിരിക്കുന്നത്. അതേ സമയം, 800 മെഗാഹെര്‍ട്സിന് അടിസ്ഥാന വില 22 ശതമാനം കുറച്ച് ഒരു മെഗാഹെര്‍ട്സിന് ഏകദേശം 3,620 കോടി രൂപയാക്കി.

700 മെഗാഹെര്‍ട്‌സ്, 800 മെഗാഹെര്‍ട്‌സ്, 900 മെഗാഹെര്‍ട്‌സ്, 1800 മെഗാഹെര്‍ട്‌സ്, 2100 മെഗാഹെര്‍ട്‌സ്, 2300 മെഗാഹെര്‍ട്‌സ്, 2500 മെഗാഹെര്‍ട്‌സ് എന്നീ നിലവിലുള്ളതും, 600 മെഗാഹെര്‍ട്‌സ്, 3300-3670 മെഗാഹെര്‍ട്‌സ്, 24.25-28.5 ജിഗാഹെര്‍ട്‌സ് എന്നിവയുടെ പുതിയ സ്ലോട്ടുകളും ഉൾപ്പടെ എല്ലാ ബാന്‍ഡുകളും ലേലം നടത്താന്‍ സര്‍ക്കാരിനോട് ട്രായ് ശുപാര്‍ശ ചെയ്തിട്ടുണ്ട്.

3300-3670 മെഗാ ഹെര്‍ട്‌സിന്റെ പ്രൈം 5 ജി ഫ്വീക്വന്‍സിക്ക് രാജ്യമാകെ ഒരു മെഗാ ഹെര്‍ട്‌സിന് 317 കോടി രൂപ വരെയാണ് ട്രായ് മുന്നോട്ട് വയ്ക്കുന്നത്. കഴിഞ്ഞ തവണ ട്രായ് നിര്‍ദ്ദേശിച്ച ഒരു മെഗാ ഹെര്‍ട്‌സിന് 492 കോടി രൂപ എന്നതിനേക്കാള്‍ 35 ശതമാനം കുറവാണിത്.