12 April 2022 7:54 AM GMT
Summary
മുംബൈ: ചെറുകിട വാണിജ്യ വാഹന (എസ്സിവി) ശ്രേണിയിലുള്ള ഉല്‍പ്പന്നങ്ങള്‍ക്കായി സര്‍ക്കാര്‍ സംരംഭമായ സിഎസ്സി ഗ്രാമീണ്‍ ഇ-സ്റ്റോറുമായി സഹകരിക്കുമെന്ന് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര അറിയിച്ചു. മഹീന്ദ്രയ്ക്ക് വരുന്ന വാഹന വില്‍പ്പന അന്വേഷണങ്ങള്‍ക്കും ഓണ്‍ലൈനായുള്ള അന്വേഷണങ്ങള്‍ക്കും സിഎസ്സി ഗ്രാമീണിന്റെ ഡിജിറ്റല്‍ പ്ലാറ്റ്ഫോം ഉപയോഗിക്കും. ഇത്തരത്തില്‍ സിഎസ്സി വില്ലേജ് ലെവല്‍ ഓണ്‍ട്രര്‍പ്രന്യോര്‍ (വിഎല്‍ഇ) ശൃംഖല രാജ്യത്തുടനീളമുള്ള ഏഴ് ലക്ഷത്തിലധികം ഗ്രാമങ്ങളില്‍ എം ആന്‍ഡ് എം ടച്ച് പോയിന്റായി പ്രവര്‍ത്തിക്കും. ഉപഭോക്താക്കള്‍ക്ക് അവരുടെ ഏറ്റവും അടുത്തുള്ള സിഎസ്സി ഗ്രാമീണ്‍ ഇ-സ്റ്റോര്‍ സന്ദര്‍ശിച്ച് സുപ്രോ, […]
മുംബൈ: ചെറുകിട വാണിജ്യ വാഹന (എസ്സിവി) ശ്രേണിയിലുള്ള ഉല്‍പ്പന്നങ്ങള്‍ക്കായി സര്‍ക്കാര്‍ സംരംഭമായ സിഎസ്സി ഗ്രാമീണ്‍ ഇ-സ്റ്റോറുമായി സഹകരിക്കുമെന്ന് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര അറിയിച്ചു. മഹീന്ദ്രയ്ക്ക് വരുന്ന വാഹന വില്‍പ്പന അന്വേഷണങ്ങള്‍ക്കും ഓണ്‍ലൈനായുള്ള അന്വേഷണങ്ങള്‍ക്കും സിഎസ്സി ഗ്രാമീണിന്റെ ഡിജിറ്റല്‍ പ്ലാറ്റ്ഫോം ഉപയോഗിക്കും. ഇത്തരത്തില്‍ സിഎസ്സി വില്ലേജ് ലെവല്‍ ഓണ്‍ട്രര്‍പ്രന്യോര്‍ (വിഎല്‍ഇ) ശൃംഖല രാജ്യത്തുടനീളമുള്ള ഏഴ് ലക്ഷത്തിലധികം ഗ്രാമങ്ങളില്‍ എം ആന്‍ഡ് എം ടച്ച് പോയിന്റായി പ്രവര്‍ത്തിക്കും.
ഉപഭോക്താക്കള്‍ക്ക് അവരുടെ ഏറ്റവും അടുത്തുള്ള സിഎസ്സി ഗ്രാമീണ്‍ ഇ-സ്റ്റോര്‍ സന്ദര്‍ശിച്ച് സുപ്രോ, ജീത്തോ എന്നിവ ഉള്‍പ്പെടെയുള്ള അതിന്റെ തിരഞ്ഞെടുത്ത ചെറുകിട വാണിജ്യ വാഹന ശ്രേണിയെ കുറിച്ച് അന്വേഷിക്കാവുന്നതാണ്. മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ലിമിറ്റഡുമായി തന്ത്രപരമായ ബന്ധം സ്ഥാപിക്കുന്നതില്‍ തങ്ങള്‍ക്ക് സന്തോഷമുണ്ട്. സാങ്കേതികവിദ്യയെ ഒരു ഉപകരണമക്കി ഉല്‍പ്പന്നങ്ങളും സേവനങ്ങളും ജനങ്ങളുടെ സമീപത്ത് എത്തിച്ച് ഉപഭോക്തൃ സൗകര്യം വര്‍ധിപ്പിക്കുന്നതിനുള്ള ഇന്ത്യന്‍ ഗവണ്‍മെന്റ് സംരംഭമാണ് സിഎസ്സി ഗ്രാമീണ്‍ ഇ-സ്റ്റോറെന്ന് സിഎസ്സി ഗ്രാമീണ്‍ ഇ-സ്റ്റോറിലെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ രാജ കിഷോര്‍ പറഞ്ഞു.
ഈ ബന്ധം ഉപഭോക്തൃ അനുഭവം കൂടുതല്‍ മെച്ചപ്പെടുത്തുമെന്നും ഗ്രാമീണ മേഖലകളില്‍ മഹീന്ദ്ര ചെറുകിട വാണിജ്യ വാഹനങ്ങള്‍ വാങ്ങാന്‍ ഉപഭോക്താവിനെ സഹായിക്കുമെന്നും തങ്ങള്‍ക്ക് ഉറപ്പുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയം പ്രമോട്ട് ചെയ്യുന്ന സ്പെഷ്യല്‍ പര്‍പ്പസ് വെഹിക്കിളായ സിഎസ്സി ഇ-ഗവേണന്‍സ് സര്‍വീസസ് ഇന്ത്യ ലിമിറ്റഡിന്റെ ഉപസ്ഥാപനമാണ് സിഎസ്സി ഗ്രാമീണ്‍ ഇസ്റ്റോര്‍.