image

12 April 2022 7:58 AM GMT

Education

ബ്രിഡ്ജ്‌സ്റ്റോണ്‍ മൊബിലിറ്റി ഇന്‍സ്റ്റിറ്റ്യൂട്ട് ആരംഭിക്കുന്നു

MyFin Desk

Bridgestone
X

Summary

മുംബൈ: ജാപ്പനീസ് ടയര്‍ നിര്‍മ്മാതാക്കളായ ബ്രിഡ്ജ്‌സ്റ്റോണ്‍  മൊബിലിറ്റി സൊല്യൂഷന്‍സ് പൂനയില്‍ പുതിയ ഇന്‍സ്റ്റിറ്റ്യൂട്ട് ആരംഭിച്ചു. കമ്പനി ജീവനക്കാര്‍ക്കും, ഡീലര്‍മാര്‍ക്കും പുതിയ സാങ്കേതികവിദ്യകളെക്കുറിച്ചും, മൊബിലിറ്റി സൊല്യൂഷനുകളെക്കുറിച്ചുമുള്ള അറിവ് വര്‍ദ്ധിപ്പിക്കാന്‍ ഇതുവഴി സാധിക്കും. മൊബിലിറ്റി സൊല്യൂഷനുകളെക്കുറിച്ചും, ടയര്‍ സാങ്കേതികവിദ്യയിലെ പുരോഗതിയെക്കുറിച്ചും കൂടൂത. അറിയാൻ ഇതുവഴി സാധിക്കും.  ജീവനക്കാര്‍ക്കും പുറമേയുള്ള മറ്റ് പങ്കാളികള്‍ക്കും മൊബിലിറ്റി സൊല്യൂഷന്‍ ട്രെന്‍ഡുകളെക്കുറിച്ചും, പുതിയ ഉല്‍പ്പന്ന സവിശേഷതകളെക്കുറിച്ചും അറിവ് നല്‍കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് കമ്പനി അറിയിച്ചു. ഇന്ത്യയുടെ വളര്‍ന്നുകൊണ്ടിരിക്കുന്ന മൊബിലിറ്റി വിപണിയില്‍ സമഗ്രമായ ഒരു വൈദഗ്ദ്ധ്യം വികസിപ്പിക്കുന്നതിനുള്ള […]


മുംബൈ: ജാപ്പനീസ് ടയര്‍ നിര്‍മ്മാതാക്കളായ ബ്രിഡ്ജ്‌സ്റ്റോണ്‍ മൊബിലിറ്റി സൊല്യൂഷന്‍സ് പൂനയില്‍ പുതിയ ഇന്‍സ്റ്റിറ്റ്യൂട്ട് ആരംഭിച്ചു. കമ്പനി ജീവനക്കാര്‍ക്കും, ഡീലര്‍മാര്‍ക്കും പുതിയ സാങ്കേതികവിദ്യകളെക്കുറിച്ചും, മൊബിലിറ്റി സൊല്യൂഷനുകളെക്കുറിച്ചുമുള്ള അറിവ് വര്‍ദ്ധിപ്പിക്കാന്‍ ഇതുവഴി സാധിക്കും.
മൊബിലിറ്റി സൊല്യൂഷനുകളെക്കുറിച്ചും, ടയര്‍ സാങ്കേതികവിദ്യയിലെ പുരോഗതിയെക്കുറിച്ചും കൂടൂത. അറിയാൻ ഇതുവഴി സാധിക്കും. ജീവനക്കാര്‍ക്കും പുറമേയുള്ള മറ്റ് പങ്കാളികള്‍ക്കും മൊബിലിറ്റി സൊല്യൂഷന്‍ ട്രെന്‍ഡുകളെക്കുറിച്ചും, പുതിയ ഉല്‍പ്പന്ന സവിശേഷതകളെക്കുറിച്ചും അറിവ് നല്‍കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് കമ്പനി അറിയിച്ചു. ഇന്ത്യയുടെ വളര്‍ന്നുകൊണ്ടിരിക്കുന്ന മൊബിലിറ്റി വിപണിയില്‍ സമഗ്രമായ ഒരു വൈദഗ്ദ്ധ്യം വികസിപ്പിക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്ന് ബ്രിഡ്ജ്‌സ്റ്റോണ്‍ ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ പരാഗ് സത്പുട്ട് പറഞ്ഞു.
കമ്പനിക്കുള്ളില്‍ നിന്നു തന്നെയാണ് ഇന്‍സ്റ്റിറ്റ്യൂട്ടിലേക്കുള്ള ഫാക്കല്‍റ്റിയെ തിരഞ്ഞെടുത്ത്. ടയര്‍ എക്‌സ്പീരിയന്‍സ് സോണ്‍ മുതല്‍ അന്തിമ ഉല്‍പ്പന്ന ഘട്ടം വരെയുള്ള ടയറിന്റെ ലൈഫ് സൈക്കിള്‍ പ്രദര്‍ശിപ്പിക്കുന്ന ലാബ് എന്നിവയടക്കം പുതിയ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഉള്‍പ്പെടുന്നുണ്ട്.