image

12 April 2022 8:48 AM GMT

Industries

5ജി സ്‌പെക്ട്രം നിരക്ക് : ട്രായ് ശുപാര്‍ശയെ അനുകൂലിച്ച് വിദഗ്ധര്‍

MyFin Desk

5ജി സ്‌പെക്ട്രം നിരക്ക് : ട്രായ് ശുപാര്‍ശയെ അനുകൂലിച്ച് വിദഗ്ധര്‍
X

Summary

ഡെല്‍ഹി :  5ജി സ്‌പെക്ട്രം ലേലത്തിന് മുന്നോടിയായി എല്ലാ ഫ്രീക്വന്‍സി ബാന്‍ഡുകളുടേയും അടിസ്ഥാന വില കുറയ്ക്കാനുള്ള ട്രായിയുടെ നീക്കം വളരെ പോസിറ്റീവാണെന്ന് ചൂണ്ടിക്കാട്ടി ടെലികോം മേഖലയിലെ വിദ്ഗധര്‍. ട്രായിയുടെ തീരുമാന പ്രകാരം അടിസ്ഥാന വിലയില്‍ 36 ശതമാനം കുറവാണ് വരിക. എന്നാല്‍ സ്‌പെക്ട്രം വില 90 ശതമാനം കുറയ്ക്കണമെന്നായിരുന്നു രാജ്യത്തെ ടെലികോം കമ്പനികള്‍ അഭ്യര്‍ത്ഥിച്ചിരുന്നത്. അടിസ്ഥാന വില കുറച്ചതോടെ മിതമായ രീതിയിലുള്ള ലേലമാകും നടക്കുകയെന്നും വിദഗ്ധര്‍ അഭിപ്രായപ്പെട്ടിരുന്നു. ട്രായിയുടെ ശുപാര്‍ശകള്‍ വളരെ പോസിറ്റീവാണെന്നും എയര്‍ടെല്ലും ജിയോയും ലേലത്തില്‍ .


ഡെല്‍ഹി : 5ജി സ്‌പെക്ട്രം ലേലത്തിന് മുന്നോടിയായി എല്ലാ ഫ്രീക്വന്‍സി ബാന്‍ഡുകളുടേയും അടിസ്ഥാന വില കുറയ്ക്കാനുള്ള ട്രായിയുടെ നീക്കം വളരെ പോസിറ്റീവാണെന്ന് ചൂണ്ടിക്കാട്ടി ടെലികോം മേഖലയിലെ വിദ്ഗധര്‍. ട്രായിയുടെ തീരുമാന പ്രകാരം അടിസ്ഥാന വിലയില്‍ 36 ശതമാനം കുറവാണ് വരിക. എന്നാല്‍ സ്‌പെക്ട്രം വില 90 ശതമാനം കുറയ്ക്കണമെന്നായിരുന്നു രാജ്യത്തെ ടെലികോം കമ്പനികള്‍ അഭ്യര്‍ത്ഥിച്ചിരുന്നത്.
അടിസ്ഥാന വില കുറച്ചതോടെ മിതമായ രീതിയിലുള്ള ലേലമാകും നടക്കുകയെന്നും വിദഗ്ധര്‍ അഭിപ്രായപ്പെട്ടിരുന്നു. ട്രായിയുടെ ശുപാര്‍ശകള്‍ വളരെ പോസിറ്റീവാണെന്നും എയര്‍ടെല്ലും ജിയോയും ലേലത്തില്‍ പങ്കെടുക്കാന്‍ പ്രാപ്തമായ നിലയിലാണുള്ളതെന്നും ക്രെഡിറ്റ് സ്യുയിസ് ഇറക്കിയ കുറിപ്പില്‍ പറയുന്നു. ട്രായ് ശുപാര്‍ശകള്‍ കാര്യമായ പരിവര്‍ത്തനം സൃഷ്ടിക്കുന്നതല്ലെന്നും കുറിപ്പിലുണ്ട്.
തിങ്കളാഴ്ച്ചയാണ് 5ജി സംബന്ധിച്ച ശുപാര്‍ശകള്‍ കേന്ദ്ര ടെലികോം വകുപ്പിന് ട്രായ് സമര്‍പ്പിച്ചത്. 2018ല്‍ 3300-3670 മെഗാഹെര്‍ട്സ് ബാന്‍ഡിന് 492 കോടി രൂപയായിരുന്നു അടിസ്ഥാന വിലയായി തീരുമാനിച്ചിരുന്നത്. ഇപ്പോള്‍ ട്രായ് സമര്‍പ്പിച്ചിരിക്കുന്ന ശുപാര്‍ശ അനുസരിച്ച് വില 314 കോടി രൂപയായി കുറയും. രാജ്യത്ത് സ്വകാര്യ നെറ്റ്‌വര്‍ക്കുകള്‍ക്ക് അനുവാദം നല്‍കുന്നത് സംബന്ധിച്ചും അനുകൂല നിലപാടാണ് ട്രായ് സ്വീകരിച്ചത്. എന്നാല്‍ ടെലികോം കമ്പനികള്‍ ഇതിന് എതിരാണ്.
സ്വകാര്യ നെറ്റ് വര്‍ക്കുകള്‍ വന്നാല്‍ വരുമാന നഷ്ടം സംഭവിക്കും എന്നാണ് ടെലികോം കമ്പനികളുടെ ഭയം. 20 വര്‍ഷത്തേക്കാണ് സ്‌പെക്ട്രം അനുവദിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട തുക പല തവണകളായി നല്‍കാം. ഇതുമായ ബന്ധപ്പെട്ട് മോറട്ടോറിയം അനുവദിക്കാനുള്ള ശുപാര്‍ശയും ട്രായ് മുന്നോട്ട് വെച്ചിട്ടുണ്ട്.