11 April 2022 4:34 AM GMT
Summary
മുംബൈ:ഇലക്ട്രോണിക് വെഹിക്കിള്‍ സൊലൂഷന്‍ കമ്പനിയായ മജന്ത, യൂളര്‍ മോട്ടോഴ്‌സുമായി ചേര്‍ന്ന് 1,000 ഇ-കാര്‍ഗോ മുചക്ര വാഹനങ്ങള്‍ പുറത്തിറക്കാനൊരുങ്ങുന്നു. ബെംഗളുരു, ഹൈദരാബാദ്, ചെന്നൈ നഗരങ്ങളിലാണ് വരും മാസങ്ങളില്‍ വാഹനം പുറത്തിക്കാന്‍ ഉദ്ദേശിക്കുന്നത്. ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ചാര്‍ജ് ചെയ്യാനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമാക്കുന്ന മജന്ത EVET ബ്രാന്‍ഡിലുള്ള വാഹനങ്ങളും പുറത്തിറക്കുന്നുണ്ട്. ഇലക്ട്രിക് ചരക്ക് വാഹന നിര്‍മാതാക്കളായ യൂളറിന്റേതാണ് മണിക്കൂറില്‍ 688 കിലോമീറ്റര്‍ വേഗത ലഭിക്കുന്ന ഇ-കാര്‍ഗോ മുചക്ര വാഹനമായ ഹൈലോഡ്. ഇഫാസ് (eFass-electric fleet as a service) ഓപ്പറേറ്റിംഗ് […]
മുംബൈ:ഇലക്ട്രോണിക് വെഹിക്കിള്‍ സൊലൂഷന്‍ കമ്പനിയായ മജന്ത, യൂളര്‍ മോട്ടോഴ്‌സുമായി ചേര്‍ന്ന് 1,000 ഇ-കാര്‍ഗോ മുചക്ര വാഹനങ്ങള്‍ പുറത്തിറക്കാനൊരുങ്ങുന്നു. ബെംഗളുരു, ഹൈദരാബാദ്, ചെന്നൈ നഗരങ്ങളിലാണ് വരും മാസങ്ങളില്‍ വാഹനം പുറത്തിക്കാന്‍ ഉദ്ദേശിക്കുന്നത്. ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ചാര്‍ജ് ചെയ്യാനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമാക്കുന്ന മജന്ത EVET ബ്രാന്‍ഡിലുള്ള വാഹനങ്ങളും പുറത്തിറക്കുന്നുണ്ട്. ഇലക്ട്രിക് ചരക്ക് വാഹന നിര്‍മാതാക്കളായ യൂളറിന്റേതാണ് മണിക്കൂറില്‍ 688 കിലോമീറ്റര്‍ വേഗത ലഭിക്കുന്ന ഇ-കാര്‍ഗോ മുചക്ര വാഹനമായ ഹൈലോഡ്.
ഇഫാസ് (eFass-electric fleet as a service) ഓപ്പറേറ്റിംഗ് മോഡലിന് കീഴില്‍, EVET സമഗ്രമായ ഒരു എന്‍ഡ്-ടു-എന്‍ഡ് പരിഹാരം വാഗ്ദാനം ചെയ്യുന്നുണ്ടെന്നും മജന്ത കമ്പനി പറഞ്ഞു.
ഈ പങ്കാളിത്തത്തിലൂടെ ഇതിനകം 100 EVET ഇ-കാര്‍ഗോ മുചക്രവാഹനങ്ങള്‍ ബെംഗളൂരുവില്‍ പുറത്തിറക്കിയിട്ടുണ്ട്. ഭക്ഷണ വിതരണം, ഫാര്‍മ തുടങ്ങിയ ആവശ്യങ്ങള്‍ക്കാണിത്.
വാഹന വിതരണവും സേവന പിന്തുണയും യൂലര്‍ നിറവേറ്റുമെങ്കിലും, ഫുള്‍ സ്റ്റാക്ക് ടെക്നോളജിയും ഇക്കോസിസ്റ്റവും വഴി EVET ഉപഭോക്തൃ വിന്യാസത്തിനും ഗതാഗത സേവനത്തിനും അജന്ത മേല്‍നോട്ടം വഹിക്കും.