image

11 April 2022 6:35 AM IST

Economy

ഗ്ലോബല്‍ സ്‌റ്റെയിന്‍ലെസ് സ്റ്റീല്‍ എക്‌സ്‌പോ നാളെ മുതല്‍

PTI

ഗ്ലോബല്‍ സ്‌റ്റെയിന്‍ലെസ് സ്റ്റീല്‍ എക്‌സ്‌പോ നാളെ മുതല്‍
X

Summary

ഡെല്‍ഹി: ഗ്ലോബല്‍ സ്‌റ്റെയിന്‍ലെസ് സ്റ്റീല്‍ എക്‌സ്‌പോ (ജിഎസ്എസ്ഇ) നാളെ മുതല്‍ 14 വരെ മുംബൈയില്‍ നടക്കും. ആഗോളതലത്തില്‍ നിന്നും ഏകദേശം 1,500 പേര്‍ പങ്കെടുക്കുമെന്നാണ് സൂചന. ബാന്ദ്ര കുര്‍ള കോംപ്ലക്‌സിലുള്ള ജിയോ കണ്‍വെന്‍ഷന്‍ സെന്ററിലാണ് എക്‌സ്‌പോ നടക്കുന്നത്. കേന്ദ്ര സ്റ്റീല്‍ മന്ത്രാലയം, ജിന്‍ഡാല്‍ സ്‌റ്റെയിന്‍ലെസ് (ജെഎസ്എല്‍) എന്നിവയുടെ പിന്തുണയോടെയാണ് മൂന്നു ദിവസം ദൈര്‍ഘ്യമുള്ള എക്‌സ്‌പോ നടക്കുന്നത്. ചടങ്ങില്‍ 'സ്റ്റെയിന്‍ലെസ് സ്റ്റീല്‍ വിഷന്‍സ് 2047' പദ്ധതി അഡീഷണല്‍ സെക്രട്ടറി-സ്റ്റീല്‍ രസിക ചൗബെ ഉദ്ഘാടനം ചെയ്യും. സര്‍ക്കാര്‍ പ്രതിനിധികളുടെയും, വ്യവസായ […]


ഡെല്‍ഹി: ഗ്ലോബല്‍ സ്‌റ്റെയിന്‍ലെസ് സ്റ്റീല്‍ എക്‌സ്‌പോ (ജിഎസ്എസ്ഇ) നാളെ മുതല്‍ 14 വരെ മുംബൈയില്‍ നടക്കും. ആഗോളതലത്തില്‍ നിന്നും ഏകദേശം 1,500 പേര്‍ പങ്കെടുക്കുമെന്നാണ് സൂചന. ബാന്ദ്ര കുര്‍ള കോംപ്ലക്‌സിലുള്ള ജിയോ കണ്‍വെന്‍ഷന്‍ സെന്ററിലാണ് എക്‌സ്‌പോ നടക്കുന്നത്. കേന്ദ്ര സ്റ്റീല്‍ മന്ത്രാലയം, ജിന്‍ഡാല്‍ സ്‌റ്റെയിന്‍ലെസ് (ജെഎസ്എല്‍) എന്നിവയുടെ പിന്തുണയോടെയാണ് മൂന്നു ദിവസം ദൈര്‍ഘ്യമുള്ള എക്‌സ്‌പോ നടക്കുന്നത്.

ചടങ്ങില്‍ 'സ്റ്റെയിന്‍ലെസ് സ്റ്റീല്‍ വിഷന്‍സ് 2047' പദ്ധതി അഡീഷണല്‍ സെക്രട്ടറി-സ്റ്റീല്‍ രസിക ചൗബെ ഉദ്ഘാടനം ചെയ്യും. സര്‍ക്കാര്‍ പ്രതിനിധികളുടെയും, വ്യവസായ പ്രമുഖരുടെയും, അസോസിയേഷനുകളുടെയും സാന്നിധ്യമുണ്ടാകുമെന്നും ജിഎസ്എസ്ഇ അധികൃതര്‍ ഇറക്കിയ അറിയിപ്പില്‍ വ്യക്തമാക്കുന്നു. ഉത്പാദകര്‍ക്ക് അവരുടെ ഉത്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കാനുള്ള സൗകര്യവും എക്‌സ്‌പോയിലുണ്ട്.

സ്‌റ്റെയിന്‍ലെസ് സ്റ്റീല്‍ മേഖലയില്‍ ആദ്യമായാണ് ഇത്രയും വിപുലമായ എക്‌സ്‌പോ സംഘടിപ്പിക്കുന്നത്. കൂടാതെ, നിലവിലുള്ള വ്യവസായങ്ങളിലും ഹൈഡ്രജന്‍, എഥനോള്‍ തുടങ്ങിയ വളര്‍ന്നു വരുന്ന വിപണികളിലും സ്റ്റെയിന്‍ലെസ് സ്റ്റീലിന്റെ ഉപയോഗം വര്‍ദ്ധിപ്പിക്കുന്നതിനുള്ള നടപടികളും എക്‌സ്‌പോയില്‍ ചര്‍ച്ച ചെയ്യും.