11 April 2022 6:16 AM GMT
Summary
ഡെല്‍ഹി: നെക്സ റീട്ടെയില്‍ നിന്നും മള്‍ട്ടി പര്‍പ്പസ് വെഹിക്കിള്‍ എക്എല്‍ 6-ന്റെ പുതിയ ബുക്കിംഗ് ആരംഭിച്ചതായി മാരുതി സുസുക്കി അറിയിച്ചു. അത്യാധുനിക സൗകര്യങ്ങള്‍, നൂതന ട്രാന്‍സ്മിഷന്‍, അടുത്ത തലമുറ കെ-സീരീസ് എഞ്ചിന്‍, ബോള്‍ഡ് സ്‌റ്റൈലിംഗ് എന്നിവയുമായാണ് വാഹനം എത്തുന്നത്. ഉപഭോക്താക്കള്‍ക്ക് 11,000 രൂപ പ്രാരംഭ തുകയടച്ച് ബുക്ക് ചെയ്യാം. എക്‌സ് എല്‍ 6 സ്റ്റൈല്‍, സുഖസൗകര്യങ്ങള്‍, പ്രകടനം എന്നിവയുടെ കൂടിച്ചേരലാണ്. അതിനാല്‍ ഈ ഫീച്ചറുകള്‍ അന്വേഷിക്കുന്നവരെ ഈ മോഡല്‍ ആകര്‍ഷിക്കുമെന്ന് എംഎസ്‌ഐ സീനിയര്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ശശാങ്ക് […]
ഡെല്‍ഹി: നെക്സ റീട്ടെയില്‍ നിന്നും മള്‍ട്ടി പര്‍പ്പസ് വെഹിക്കിള്‍ എക്എല്‍ 6-ന്റെ പുതിയ ബുക്കിംഗ് ആരംഭിച്ചതായി മാരുതി സുസുക്കി
അറിയിച്ചു. അത്യാധുനിക സൗകര്യങ്ങള്‍, നൂതന ട്രാന്‍സ്മിഷന്‍, അടുത്ത തലമുറ കെ-സീരീസ് എഞ്ചിന്‍, ബോള്‍ഡ് സ്‌റ്റൈലിംഗ് എന്നിവയുമായാണ് വാഹനം എത്തുന്നത്. ഉപഭോക്താക്കള്‍ക്ക് 11,000 രൂപ പ്രാരംഭ തുകയടച്ച് ബുക്ക് ചെയ്യാം.
എക്‌സ് എല്‍ 6 സ്റ്റൈല്‍, സുഖസൗകര്യങ്ങള്‍, പ്രകടനം എന്നിവയുടെ കൂടിച്ചേരലാണ്. അതിനാല്‍ ഈ ഫീച്ചറുകള്‍ അന്വേഷിക്കുന്നവരെ ഈ മോഡല്‍ ആകര്‍ഷിക്കുമെന്ന് എംഎസ്‌ഐ സീനിയര്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ശശാങ്ക് ശ്രീവാസ്തവ പറഞ്ഞു. കഴിഞ്ഞ രണ്ട് വര്‍ഷമായി പ്രീമിയം എംപിവികള്‍ക്ക് ഡിമാന്‍ഡ് വര്‍ദ്ധിക്കുന്നുണ്ട്. ഓള്‍-ന്യൂ എക്‌സ് എല്‍ 6-ന്റെ നൂതനമായ സാങ്കേതികവിദ്യയും, സുരക്ഷയും ഉപഭോക്താക്കളെ കമ്പനിക്ക് ഒപ്പം നിര്‍ത്തുന്നു വെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആധുനിക കാര്‍ വാങ്ങാന്‍ തയ്യാറെടുക്കുന്നവരെ ഇത് ആകര്‍ഷിക്കുമെന്നും ഒപ്പം ഓള്‍-ന്യൂ എക്‌സ് എല്‍ 6 വിപണിയില്‍ ശ്രദ്ധനേടുമെന്ന് എംഎസ്‌ഐ ചീഫ് ടെക്‌നിക്കല്‍ ഓഫീസര്‍ സിവി രാമന്‍ പറഞ്ഞു. രാജ്യത്തുടനീളമുള്ള 410 നെക്‌സ ഷോറൂമുകളില്‍ ഈ 6 സീറ്റര്‍ മോഡല്‍ ലഭ്യമാകും.