11 April 2022 2:16 AM GMT
Agriculture and Allied Industries
ഗ്ലെന്‍മാര്‍ക്കിൻറെ അര്‍ബുദ മരുന്നിന് ക്ലിനിക്കല്‍ പരീക്ഷണാനുമതി
MyFin Desk
Summary
ഡല്‍ഹി: അര്‍ബുദ രോഗികളില്‍ ഒന്നാം ഘട്ട ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ നടത്തുന്നതിന് ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയുടെ (ഡിസിജിഐ) അനുമതി നേടി ഗ്ലെന്‍മാര്‍ക്ക് ഫാര്‍മസ്യൂട്ടിക്കല്‍സ്. സ്‌മോള്‍ മോളിക്യൂളായ ജിആര്‍സി 54276 എന്നാണ് മരുന്നിന് നിലവില്‍ നല്‍കിയിരിക്കുന്ന പേര്. ജിആര്‍സി 54276 എന്നത് ഗ്ലെന്‍മാര്‍ക്കിന്റെ നവീനമായ മരുന്നു വിഭാഗത്തില്‍ നിന്നുള്ള നിരവധി നോവല്‍ മോളിക്യൂളുകളില്‍ ഒന്നാണ്. ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ക്ക് മുന്‍പുള്ള ഗവേഷണങ്ങളില്‍ ഇതിന് അർബുദ കോശങ്ങളെ നശിപ്പിക്കാനുള്ള കഴിവുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഇമ്മ്യൂണോ ഓങ്കോളജിയില്‍ ഇത് ഉയര്‍ന്ന മുന്‍ഗണനാ ലക്ഷ്യമാക്കി […]
ഡല്‍ഹി: അര്‍ബുദ രോഗികളില്‍ ഒന്നാം ഘട്ട ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ നടത്തുന്നതിന് ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയുടെ (ഡിസിജിഐ) അനുമതി നേടി ഗ്ലെന്‍മാര്‍ക്ക് ഫാര്‍മസ്യൂട്ടിക്കല്‍സ്.
സ്‌മോള്‍ മോളിക്യൂളായ ജിആര്‍സി 54276 എന്നാണ് മരുന്നിന് നിലവില്‍ നല്‍കിയിരിക്കുന്ന പേര്. ജിആര്‍സി 54276 എന്നത് ഗ്ലെന്‍മാര്‍ക്കിന്റെ നവീനമായ മരുന്നു വിഭാഗത്തില്‍ നിന്നുള്ള നിരവധി നോവല്‍ മോളിക്യൂളുകളില്‍ ഒന്നാണ്.
ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ക്ക് മുന്‍പുള്ള ഗവേഷണങ്ങളില്‍ ഇതിന് അർബുദ കോശങ്ങളെ നശിപ്പിക്കാനുള്ള കഴിവുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഇമ്മ്യൂണോ ഓങ്കോളജിയില്‍ ഇത് ഉയര്‍ന്ന മുന്‍ഗണനാ ലക്ഷ്യമാക്കി മാറ്റാനാണ് ലക്ഷ്യമിടുന്നത്.
ജൂണിൽ ഒന്നാം ഘട്ട ക്ലിനിക്കല്‍ പരീക്ഷണം ആരംഭിക്കും. അമേരിക്കയിലും ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ക്കുള്ള അനുമതി തേടാനുള്ള ഒരുക്കത്തിലാണ് മുംബൈ ആസ്ഥാനമായുള്ള ഗ്ലെന്‍മാര്‍ക്ക്.