11 April 2022 5:46 AM GMT
Summary
ന്യൂഡൽഹി: എഡ്യുടെക് കമ്പനിയായ ബൈജൂസിൻറെ ടെക്നോളജി വിഭാഗം വൈസ് പ്രസിഡന്റായി വേദനാരായണൻ ഗണേഷ്കുമാറിനെ നിയമിച്ചു . സാങ്കേതിക വിദ്യയുടെ സഹായത്തോടെ നൂതനാശയങ്ങൾ നടപ്പിലാക്കാൻ വേദനാരായണനു കഴിയും എന്ന് കമ്പനി പ്രസ്താവനയിൽ അറിയിച്ചു. ആമസോൺ, ഒറാക്കിൾ എന്നീ വൻകിട കമ്പനികളിൽ ടെക്നോളജി വിഭാഗത്തിലെ പ്രവർത്തന പരിചയവുമായാണ് വേദനാരായണൻ ഗണേഷ്കുമാർ ബൈജൂസിൽ എത്തുന്നത്. "ബൈജൂസിന്റെ വിദ്യാഭ്യാസ മേഖലകളിലെ നിലവിലുള്ള സേവനങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിനും ആഗോളതലത്തിൽ വിദ്യാർത്ഥികൾക്ക് നൂതനവും ഫലപ്രദവുമായ പഠനാനുഭവങ്ങൾ ത്വരിതപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഈ പുതിയ നിയമനം," പ്രസ്താവനയിൽ പറയുന്നു. […]
ന്യൂഡൽഹി: എഡ്യുടെക് കമ്പനിയായ ബൈജൂസിൻറെ ടെക്നോളജി വിഭാഗം വൈസ് പ്രസിഡന്റായി വേദനാരായണൻ ഗണേഷ്കുമാറിനെ നിയമിച്ചു .
സാങ്കേതിക വിദ്യയുടെ സഹായത്തോടെ നൂതനാശയങ്ങൾ നടപ്പിലാക്കാൻ വേദനാരായണനു കഴിയും എന്ന് കമ്പനി പ്രസ്താവനയിൽ അറിയിച്ചു. ആമസോൺ, ഒറാക്കിൾ എന്നീ വൻകിട കമ്പനികളിൽ ടെക്നോളജി വിഭാഗത്തിലെ പ്രവർത്തന പരിചയവുമായാണ് വേദനാരായണൻ ഗണേഷ്കുമാർ ബൈജൂസിൽ എത്തുന്നത്.
"ബൈജൂസിന്റെ വിദ്യാഭ്യാസ മേഖലകളിലെ നിലവിലുള്ള സേവനങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിനും ആഗോളതലത്തിൽ വിദ്യാർത്ഥികൾക്ക് നൂതനവും ഫലപ്രദവുമായ പഠനാനുഭവങ്ങൾ ത്വരിതപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഈ പുതിയ നിയമനം," പ്രസ്താവനയിൽ പറയുന്നു.
എഞ്ചിനീയർമാർ, സോഫ്റ്റ്‌വെയർ ഡെവലപ്‌മെന്റ് മാനേജർമാർ, പ്രൊഡക്റ്റ് മാനേജർമാർ, പ്രോഗ്രാം മാനേജർമാർ എന്നിവരടങ്ങുന്ന ടീമിനെ നയിക്കാനുള്ള ചുമതല ഇദ്ദേഹത്തിനായിരിക്കും.
"വേദനാരായണനെ ഞങ്ങളോടൊപ്പം ഉൾപ്പെടുത്തുന്നതിൽ സന്തോഷമുണ്ട്. ടെക് നവീകരണത്തിലുള്ള അദ്ദേഹത്തിന്റെ വൈദഗ്ദ്ധ്യം വിദ്യാർത്ഥികളുടെ പഠന അവസരങ്ങളിൽ കൂടുതൽ മാറ്റമുണ്ടാക്കാനും, അവർക്ക് പഠനത്തിൽ ഉയർന്ന നിലവാരം പുലർത്തുന്നതിന് ബൈജൂസിന്റെ പ്രതിബദ്ധതയെ കൂടുതൽ ശക്തിപ്പെടുത്തും". നിയമനത്തെക്കുറിച്ച് ബൈജൂസിന്റെ ടെക്‌നോളജി പ്രസിഡന്റ് അനിൽ ഗോയൽ പറഞ്ഞു.