image

9 April 2022 12:39 AM

Industries

ടിസിഎസ് സംയുക്തസംരംഭത്തിന് 550 കോടിയുടെ ഓഡർ

MyFin Desk

BSNL 4G
X

Summary

ഡല്‍ഹി: ബിഎസ്എന്‍എല്‍ 4 ജി നെറ്റ്‌വര്‍ക്കിനായി ടിസിഎസ്-ന്റെ നേതൃത്വത്തിലുള്ള സംയുക്ത സംരംഭം 550 കോടി രൂപയുടെ ഓര്‍ഡര്‍ നേടി. തുടക്കത്തില്‍ 6,000 മൊബൈല്‍ ടവറുകള്‍ വിന്യസിക്കും. വ്യാഴാഴ്ച്ചയാണ് കരാര്‍ ഒപ്പുവെച്ചത്. രാജ്യത്തുടനീളം 1.12 ലക്ഷം ടവറുകള്‍ സ്ഥാപിക്കാന്‍ ബിഎസ്എന്‍എല്‍ പദ്ധതിയിടുന്നുണ്ട്. ഇതിലൂടെ തദ്ദേശീയ തലത്തിലേക്ക് 4ജി ടെലികോം സേവനം ഇന്ത്യയിലുടനീളം വ്യാപിപ്പിക്കുമെന്ന് ടെലികോം മന്ത്രി അശ്വിനി വൈഷ്ണവ് പാര്‍ലമെന്റിനെ അറിയിച്ചു. ബിഎസ്എന്‍എല്‍ 4ജി നെറ്റ്വര്‍ക്കിനായി രാജ്യത്തുടനീളം 6,000 ടവറുകള്‍ ഉടന്‍ സ്ഥാപിക്കും. ശേഷം 6,000 ടവറുകളും, ഒടുവില്‍ ഒരു ലക്ഷം […]


ഡല്‍ഹി: ബിഎസ്എന്‍എല്‍ 4 ജി നെറ്റ്‌വര്‍ക്കിനായി ടിസിഎസ്-ന്റെ നേതൃത്വത്തിലുള്ള സംയുക്ത സംരംഭം 550 കോടി രൂപയുടെ ഓര്‍ഡര്‍ നേടി. തുടക്കത്തില്‍ 6,000 മൊബൈല്‍ ടവറുകള്‍ വിന്യസിക്കും. വ്യാഴാഴ്ച്ചയാണ് കരാര്‍ ഒപ്പുവെച്ചത്.
രാജ്യത്തുടനീളം 1.12 ലക്ഷം ടവറുകള്‍ സ്ഥാപിക്കാന്‍ ബിഎസ്എന്‍എല്‍ പദ്ധതിയിടുന്നുണ്ട്. ഇതിലൂടെ തദ്ദേശീയ തലത്തിലേക്ക് 4ജി ടെലികോം സേവനം ഇന്ത്യയിലുടനീളം വ്യാപിപ്പിക്കുമെന്ന് ടെലികോം മന്ത്രി അശ്വിനി വൈഷ്ണവ് പാര്‍ലമെന്റിനെ അറിയിച്ചു. ബിഎസ്എന്‍എല്‍ 4ജി നെറ്റ്വര്‍ക്കിനായി രാജ്യത്തുടനീളം 6,000 ടവറുകള്‍ ഉടന്‍ സ്ഥാപിക്കും. ശേഷം 6,000 ടവറുകളും, ഒടുവില്‍ ഒരു ലക്ഷം ടവറുകളും സ്ഥാപിക്കാനുള്ള ഒരുക്കത്തിലാണെന്ന് ബിഎസ്എന്‍എല്‍ എന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഇതോടൊപ്പം തന്നെ 5ജി സാങ്കേതികവിദ്യയുടെ വികസനവും സമാന്തരമായി നടക്കുന്നുണ്ടെന്നും, ഇത് ഏതാനും മാസങ്ങള്‍ക്കുള്ളില്‍ പ്രാവര്‍ത്തികമാകുമെന്നും മന്ത്രി പറഞ്ഞു.