image

9 April 2022 5:27 AM

Cement

രാജ്യത്തെ സിമന്റ് ആവശ്യം 7% വളരും: അംബുജ സിമന്റ്‌സ്

PTI

Ambuja Cement
X

Summary

ഡെൽഹി: ആഭ്യന്തര വിപണിയിൽ സിമന്റിന്റെ ഡിമാന്റ് വർദ്ധിക്കുന്നു. 2022 ൽ ഏഴ് ശതമാനത്തോളം ഡിമാന്റ് വർധനവ് ഉണ്ടാവുമെന്ന് അംബുജ സിമന്റ്‌സ് അഭിപ്രായപ്പെട്ടു. അടിസ്ഥാന സൗകര്യ വികസനം, ഭവനങ്ങളുടെ വർധിക്കുന്ന ആവശ്യം, ഗ്രാമീണ മേഖലയിൽ നിന്നുള്ള വരുമാനം, വ്യാവസായിക വളർച്ച തുടങ്ങിയ ഘടകങ്ങൾ സിമന്റ് വ്യവസായത്തെ സഹായിക്കുമെന്ന് സ്വിസ് ബിൽഡിംഗ് മെറ്റീരിയൽ പ്രമുഖരായ ഹോൾസിം ഗ്രൂപ്പിന്റെ (നേരത്തെ ലഫാർഗെ ഹോൾസിം) ഭാഗമായ അംബുജ സിമന്റ്സ് പറഞ്ഞു. 2022 ലെ കേന്ദ്ര ബജറ്റിൽ പിഎംഎവൈ സ്കീമിന് (പ്രധാനമന്ത്രി ആവാസ് യോജന) […]


ഡെൽഹി: ആഭ്യന്തര വിപണിയിൽ സിമന്റിന്റെ ഡിമാന്റ് വർദ്ധിക്കുന്നു. 2022 ൽ ഏഴ് ശതമാനത്തോളം ഡിമാന്റ് വർധനവ് ഉണ്ടാവുമെന്ന് അംബുജ സിമന്റ്‌സ് അഭിപ്രായപ്പെട്ടു.
അടിസ്ഥാന സൗകര്യ വികസനം, ഭവനങ്ങളുടെ വർധിക്കുന്ന ആവശ്യം, ഗ്രാമീണ മേഖലയിൽ നിന്നുള്ള വരുമാനം, വ്യാവസായിക വളർച്ച തുടങ്ങിയ ഘടകങ്ങൾ സിമന്റ് വ്യവസായത്തെ സഹായിക്കുമെന്ന് സ്വിസ് ബിൽഡിംഗ് മെറ്റീരിയൽ പ്രമുഖരായ ഹോൾസിം ഗ്രൂപ്പിന്റെ (നേരത്തെ ലഫാർഗെ ഹോൾസിം) ഭാഗമായ അംബുജ സിമന്റ്സ് പറഞ്ഞു.
2022 ലെ കേന്ദ്ര ബജറ്റിൽ പിഎംഎവൈ സ്കീമിന് (പ്രധാനമന്ത്രി ആവാസ് യോജന) കീഴിൽ 48,000 കോടി രൂപയാണ് അനുവദിച്ചത്. 2022-23 സാമ്പത്തിക വർഷത്തിൽ 8 ദശലക്ഷം വീടുകൾ പൂർത്തീകരിക്കുമെന്ന് കമ്പനിയുടെ പുതിയ വാർഷിക റിപ്പോർട്ടിൽ പറയുന്നു.
പട്ടണങ്ങളിലും നഗരങ്ങളിലുമുള്ള റെസിഡൻഷ്യൽ ഹൗസിംഗ് പ്രോജക്റ്റുകളിലെ നിർമ്മാണ പ്രവർത്തനങ്ങൾ കുത്തനെയുള്ള തിരിച്ചുവരവിന് സാക്ഷ്യം വഹിച്ചു. കൂടാതെ, കോവിഡിന് മുമ്പുള്ള നിലയിലേക്ക് പ്രവർത്തനങ്ങൾ ഇപ്പോൾ എത്തിയെന്ന് റിപ്പോർട്ട് വിലയിരുത്തുന്നു.
അടുത്ത അഞ്ച് വർഷത്തിനുള്ളിൽ അടിസ്ഥാന സൗകര്യ വികസനം ത്വരിതപ്പെടുത്താൻ നാഷണൽ ഇൻഫ്രാസ്ട്രക്ചർ പൈപ്പ്ലൈൻ (എൻഐപി) ന്റെ സഹായം സർക്കാർ ഉപയോ​ഗപ്പെടുത്തും. ഇത് വളർച്ചയ്ക്ക് കാരണമാകുമെന്നും റിപ്പോർട്ടിൽ പറയുന്നു. 111 ലക്ഷം കോടി രൂപയുടേതാണ് എൻഐപി പദ്ധതികൾ. ഇതിന്റെ 80 ശതമാനവും റോഡ്, ഊർജം, അർബൻ റെയിൽ, ജലസേചനം എന്നീ മേഖലകളിലാണ് ചെലവഴിക്കുക.
നിലവിൽ 31.45 എംടിപിഎ (million tonne per annum) ശേഷിയാണ് അംബുജ സിമന്റിനുള്ളത്. സിമന്റ് മാനുഫാക്‌ചേഴ്‌സ് അസോസിയേഷന്റെ (സിഎംഎ) പോർട്ടലിൽ ലഭ്യമായ കണക്കുകൾ പ്രകാരം, ഇന്ത്യൻ സിമന്റ് മേഖലയിലെ മൊത്തം സ്ഥാപിത ശേഷി ഏകദേശം 545 എംടിപിഎയാണ്.