image

9 April 2022 3:42 AM GMT

Oil and Gas

സിറ്റി ഗ്യാസ് ലൈസെന്‍സുകള്‍ക്കായി 21 ബിഡുകള്‍ ലഭിച്ചു

MyFin Desk

സിറ്റി ഗ്യാസ് ലൈസെന്‍സുകള്‍ക്കായി 21 ബിഡുകള്‍ ലഭിച്ചു
X

Summary

ഡെല്‍ഹി: ഓട്ടോ മൊബൈലുകള്‍ക്കും പൈപ്പ് വഴി പാചക വാതകം വിതരണം ചെയ്യുന്നതിനുമുള്ള ലൈസന്‍സിനായി 21 ബിഡുകള്‍ ലഭിച്ചതായി പെട്രോളിയം ആന്‍ഡ് നാചുറല്‍ ഗ്യാസ് റെഗുലേറ്ററി ബോര്‍ഡ് (പിഎന്‍ജിആര്‍ബി).  അഞ്ച് ലൈസന്‍സ് കുള്‍ നേടുന്നതാനണ് ബിഡുകള്‍ സമര്‍പ്പിച്ചത്. ഉത്തര്‍ പ്രദേശ്, പശ്ചിമ ബംഗാള്‍ എന്നീ അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നുള്ള ഏഴ് കമ്പനികളാണ് ബിഡുകള്‍ സമര്‍പ്പിച്ചത്. അഞ്ച് പ്രദേശങ്ങളിലേക്കുള്ള ബിഡ്ഡുകള്‍ ഏപ്രില്‍ ആറിന് ലഭിച്ചതായി പിഎന്‍ജിആര്‍ബി അറിയിച്ചു. ബീഹാറിലെ ബങ്ക, ജാര്‍ഖണ്ഡിലെ ദുംക, ഗോഡ്ഡ, സാഹിബ്ഗഞ്ച് ജില്ലകളെ ഒരു പ്രദേശമായി […]


ഡെല്‍ഹി: ഓട്ടോ മൊബൈലുകള്‍ക്കും പൈപ്പ് വഴി പാചക വാതകം വിതരണം ചെയ്യുന്നതിനുമുള്ള ലൈസന്‍സിനായി 21 ബിഡുകള്‍ ലഭിച്ചതായി പെട്രോളിയം ആന്‍ഡ് നാചുറല്‍ ഗ്യാസ് റെഗുലേറ്ററി ബോര്‍ഡ് (പിഎന്‍ജിആര്‍ബി). അഞ്ച് ലൈസന്‍സ് കുള്‍ നേടുന്നതാനണ് ബിഡുകള്‍ സമര്‍പ്പിച്ചത്. ഉത്തര്‍ പ്രദേശ്, പശ്ചിമ ബംഗാള്‍ എന്നീ അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നുള്ള ഏഴ് കമ്പനികളാണ് ബിഡുകള്‍ സമര്‍പ്പിച്ചത്.
അഞ്ച് പ്രദേശങ്ങളിലേക്കുള്ള ബിഡ്ഡുകള്‍ ഏപ്രില്‍ ആറിന് ലഭിച്ചതായി പിഎന്‍ജിആര്‍ബി അറിയിച്ചു.
ബീഹാറിലെ ബങ്ക, ജാര്‍ഖണ്ഡിലെ ദുംക, ഗോഡ്ഡ, സാഹിബ്ഗഞ്ച് ജില്ലകളെ ഒരു പ്രദേശമായി ചേര്‍ത്തു. അതേസമയം പശ്ചിമ ബംഗാളില്‍, ബിര്‍ഭും, മുരിഷ്ദാബാദ്, മാള്‍ഡ, ദക്ഷിണ ദിനാജ്പൂര്‍ ജില്ലകളെ സിറ്റിഗ്യാസിനായി ഒന്നാക്കി മാറ്റി. ഛത്തീസ്ഗഡിലെ കൊരിയ, സൂരജ്പൂര്‍, ബല്‍റാംപൂര്‍, സര്‍ഗുജ ജില്ലകള്‍ ഒരു പ്രദേശമായും കൊണ്ടഗാവ്, ബസ്തര്‍, സുക്മ, നാരായണ്‍പൂര്‍, ബിജാപൂര്‍, ദന്തേവാഡ എന്നിവയെ മറ്റൊന്നായും ചേര്‍ത്തുകൊണ്ടാണ് ഗ്യാസ് ലഭ്യമാക്കാനിരിക്കുന്നത്.
രാജ്യത്തെ ജനസംഖ്യയുടെ ഏകദേശം 98 ശതമാനം പേര്‍ക്ക് പ്രകൃതി വാതകം ലഭ്യമാക്കുന്നതിനായി സിജിഡി നെറ്റ് വർക്ക് വികസിപ്പിക്കുന്നതിന് രാജ്യത്തിന്റെ ഏകദേശം 88 ശതമാനം പ്രദേശങ്ങളും ഉള്‍പ്പെടുത്തുമെന്ന് പിഎന്‍ജിആര്‍ബി അറിയിച്ചു.